സ്വപ്നനഗരിയിലെ ലോകാത്ഭുതങ്ങൾ

ഉദീനച്ചന്തയിലെ കടത്തിണ്ണയിൽ തന്റെ സങ്കടങ്ങളെപ്പറ്റി ചിന്തിച്ച് കുന്തിച്ചിരിക്കുന്ന തൊമ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സക്കറിയയുടെ 'ഭാസ്കരപട്ടേലരും എന്റെ ജീവിതവും' എന്ന കഥ തുടങ്ങുന്നത്. ചിന്തകളോടൊപ്പം പഴകിയ ഉടുമുണ്ട് പിഞ്ഞിപ്പോവുന്നതിന്റെ ശബ്ദവും ചേർത്ത് വിദഗ്ദ്ധനായ കഥാകൃത്ത് മനുഷ്യനെന്ന മഹാസങ്കടത്തിന്റെ നല്ലൊരു ആമുഖം കഥയുടെ തുടക്കത്തിൽത്തന്നെ നൽകുന്നു

പുറത്തേക്ക് എന്തെല്ലാം നാട്യങ്ങളുണ്ടെങ്കിലും ഓരോ മനുഷ്യനും പലതരം സങ്കടങ്ങളുടെ കൂമ്പാരങ്ങളാണ്. ഉണ്ടവന് പായ കിട്ടാത്തതിന്റേയും, ഉണ്ണാത്തവന് ഇല കിട്ടാത്തതിന്റേയും സങ്കടത്തെക്കുറിച്ചുള്ള പഴഞ്ചൊല്ല് ഓർക്കുക.   

മറ്റുള്ളവർക്ക് നിസ്സാരമെന്നും, ഗുരുതരമെന്നുമൊക്കെ തോന്നാവുന്ന ദുഃഖങ്ങൾ ഓരോ വ്യക്തിക്കുമുണ്ട്. അതിൽനിന്ന് അൽപ്പം നേരത്തേക്കെങ്കിലും മോചനം ഓരോരുത്തരും കൊതിക്കുന്നു. സഹജീവികളോടൊത്തുള്ള കൂട്ടായ്മകളാണ് സങ്കടമോചനത്തിനുള്ള ഏറ്റവും നല്ല ഉപാധി എന്ന് മനുഷ്യൻ ശിലായുഗകാലത്തുതന്നെ കണ്ടെത്തിയിരുന്നു. അന്നുമുതൽ മനുഷ്യൻ കൂട്ടായ്മകളിൽ അഭയം തേടുന്നു. സംഘം ചേർന്നുള്ള ആഘോഷങ്ങൾ ഇങ്ങിനെയാണ് മൂർത്തരൂപം പ്രാപിച്ചത്.

അതായത് ഗോത്രപരമായ ആഘോഷങ്ങളുടെ തുടക്കം പ്രാചീനമനുഷ്യന്റെ സങ്കടമോചനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളിലാണെന്നു പറയാം. കൂടുതൽ നാഗരികരായതോടെ ആഘോഷങ്ങളുടെ ഗോത്രത്തനിമകൾ നാഗരിക രീതികൾക്ക് വഴിമാറി. ഉപഭോഗ ജീവിതത്തിന്റെ ആധുനികകാലത്ത് ആഘോഷങ്ങളിലേക്കും ഉപഭോഗസംസ്കാരം പതിയെ കടന്നുകയറി.

കാർണിവലുകൾ എന്നു വിളിക്കപ്പെടുന്ന ആഘോഷങ്ങൾ മനുഷ്യജീനുകളിൽ അന്തർലീനമായ കൂട്ടായ്മകൾക്കായുള്ള ഉൾവിളികളെ ഉപഭോഗ സംസ്കാരം ഹൈജാക്ക് ചെയ്തതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. നാട്ടിൻപുറത്തെ കൊയ്തൊഴിഞ്ഞ പാടത്ത് കെട്ടിയുയർത്തുന്ന ചെറിയ കാർണിവലുകൾ മുതൽ നഗരങ്ങളിലെ വിശാലമായ മൈതാനത്ത് ആധുനിക സാങ്കേതിവിദ്യയുടെ സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള എയർ കണ്ടീഷൻഡ് കാർണിവലുകൾ വരെ ഇന്ന് നടത്തപ്പെടുന്നു. മനുഷ്യന്റെ ഗോത്രത്തനിമകളിലേക്ക് പല തലത്തിലൂടെ കമ്പോള-ഉപഭോഗ സംസ്കാരം കടന്നുകയറുന്നത് എങ്ങിനെ എന്ന് ഇത്തരം കാർണിവലുകൾ വ്യക്തമാക്കുന്നു.

'ഗ്രാന്റ് മലബാർ ഫെയർ' എന്ന പേരിൽ കോഴിക്കോട്ടെ സ്വപ്നനഗരിയിൽ ഒരുക്കിയ കാർണിവലിന്റെ ഏതാനും ചിത്രങ്ങൾ പങ്കുവെക്കുകയാണ്. വിദൂരദേശങ്ങളിൽ അപ്രാപ്യമായ ലോകാത്ഭുതങ്ങളുടെ റെപ്ലിക്കകൾ കണ്ട് എന്നെപ്പോലെയുള്ളവർ അത്ഭുതപ്പെട്ട് നിന്നുപോയി. ജീനുകളിലൂടെ പകർന്നാട്ടം നടത്തപ്പെട്ട ഗോത്രത്തനിമയുടെ പ്രാചീനമായ ഉൾവിളിയാൽ ഞാനും കാർണിവൽ കൂട്ടായ്മയിൽ അഭയം തേടുകയായിരുന്നു

ഇനി ചിത്രങ്ങളിലൂടെ സംസാരിക്കാം
ഏഴ് അത്ഭുതങ്ങളും ഒറ്റവരിയിൽ!!!!! - അത്ഭുക്കാഴ്ചകൾ ഇനിയുമുണ്ട്




പോസ്റ്റ്-പോസ്റ്റ് മോഡേൺ കാലത്തെ കാർണിവൽ കവാടങ്ങൾ - ഗേറ്റിൽ സ്ഥാപിച്ച പ്രത്യേകതരം കണ്ണാടിയിലൂടെ  ലോകാത്ഭുതക്കാഴ്ചകൾ .......


ചില്ലുവാതിലുകൾക്കപ്പുറത്ത്

യൂറേഷ്യൻ സ്റ്റെപ്പിയിലൂടെ സംഘങ്ങളായി നീങ്ങുന്ന നൊമഡുകളുടെ ആരവം കേൾക്കാം. ഷാങ്ഹായ് യുടെ അതിരുകൾ കടന്ന് മംഗോളിയയിലേക്ക് നീങ്ങുന്ന കാട്ടു പാതയിലൂടെ അവരുടെ സംഗീത ഉപകരണങ്ങൾ പ്രതിദ്ധ്വനിക്കുന്നത് കേൾക്കാം….

ഓപ്പറ നർത്തകിയുടെ സാമ്പാദ്യപ്പെട്ടിയിലെ അവസാന നാണയവും ഉരുക്കിയൊഴിച്ചു പാകിയ അടിത്തറയാണ് ഇന്നും മണ്ണിൽ പിടിച്ചു നിർത്തുന്നത്. നർത്തകിമാരുടെ കണ്ണുകളിൽ തെളിയുന്ന സ്വപ്നങ്ങൾപോലെ നേർരേഖയിൽ സഞ്ചരിക്കാത്ത ആകാശഗോപുരം കാണാം…

കാർണിവലുകളുടെ പുതുയുഗപ്പിറവിക്ക് സ്വാഗതമോതിയ ഉരുക്കുമനസ്സുള്ള കമാനം തൊട്ടറിയാം….

അടിമകളുടെ ചോരയിലൂടെ പരലോകത്തെ പറുദീസയിലേക്ക് നീന്തിത്തുടിച്ച ഫറോവമാരുടെ മരുഭൂമികളിലൂടെ സവാരി ചെയ്യാം….. 

അഭയസ്ഥാനം തേടി എങ്ങോട്ടൊക്കെയോ ഓടിയടുക്കുന്ന മനുഷ്യനെന്ന മഹാത്ഭുതം .......

കാനോലി കനാലിൽ പ്രതിദ്ധ്വനിക്കുന്ന കാർണിവൽ ലഹരികൾ 

58 അഭിപ്രായങ്ങൾ:

  1. Colored Lights flashing
    Yellow Red and Blue in the Night
    In a Kaleidoscope of Fun

    പരിഭാഷ : ഈ പരിപാടിയുടെ സംഘടകർ എനിക്ക് യാതൊരു ഓഫറും തന്നിട്ടില്ല. ഇനി കണ്ടറിഞ്ഞ് അവർ എന്തെങ്കിലും തന്നാൽ വേണ്ടെന്നു പറയാനുള്ള മനക്കട്ടിയും, തൊലിക്കട്ടിയും ഇല്ലാത്ത ഹതഭാഗ്യനാണ് ഞാൻ

    മറുപടിഇല്ലാതാക്കൂ
  2. നല്ല ചിത്രങ്ങൾ . കാർണിവെൽ കാണൽ എനിക്കും വളരെ പ്രിയമാണ് ട്ടോ. ഏഴു അത്ഭുതങ്ങൾ ഒരുമിച്ചുള്ള ചിത്രവും കനോലി കനാലിന്റെ ചിത്രവും ഏറെ ഇഷ്ടം. മോളുടെ പേരെന്താ? അങ്ങകലെ നടന്ന കാർനിവെല്ലിന്റെ സുന്ദരദൃശ്യങ്ങൾ പകർത്തിയ ഈ പോസ്റ്റ്‌ ഏറെ ആസ്വദിച്ചു. കാർണിവെൽ ഭാരവാഹികളെ ആരെയെങ്കിലും കണ്ടാൽ ഞാൻ പറയാം വിനയമേറെയുള്ള ഒരു മാഷ് പടങ്ങൾ ഇട്ടിട്ടുള്ള കാര്യം . അവരും കാണട്ടെ.. വേറൊന്നിനുമല്ല ട്ടോ ;)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നാളുകൾക്ക് ശേഷമാണ് ഒരു ബ്ലോഗ്പോസ്റ്റ് - ആദ്യവായനക്കെത്തിയതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് സന്തോഷം അമ്പിളി

      ഇല്ലാതാക്കൂ
  3. പക്വമായ എഴുത്ത്. വിവരിക്കാതെ വിവരിക്കുന്ന ചിത്രങ്ങളും.
    ഒരു പാട് പോസ്റ്റ്‌ എന്തിനാണ്.
    അറിവും ചിന്തയും ജനിപ്പിക്കുന്ന ഒന്ന് മതിയല്ലോ. ബ്ലോഗ്‌ വായന ടിം വെസ്റ്റ്‌ അല്ലാ എന്ന് തോന്നുന്നത് നിങ്ങളെയൊക്കെ വായിക്കുമ്പോഴാണ്.
    നന്ദി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചിത്രങ്ങളേയും, എഴുത്തിനേയും സൂക്ഷ്മമായി അറിയുന്ന ശിഹാബിൽനിന്ന് ഇത് കേൾക്കുന്നത് വലിയ സന്തോഷം തന്നെ......

      ഇല്ലാതാക്കൂ
  4. എന്തായാലും കണ്ണിന് പുതിയ കൌതുകങ്ങള്‍ നല്ലത് തന്നെ. ഇത് ഒരു കാര്ണ്ണിവല റെപ്ലിക്ക അല്ലെ, ലോകാത്ഭുതങ്ങള്‍ അതിനേക്കാള്‍ വലുപ്പത്തില്‍ ദുബായ് ഒരു ലൊക്കേഷനില്‍ പുന:സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. ചില കുട്ടികളുടെ പിടിവാശി പോലെ, ഏറ്റവും വലുതും, ഏറ്റവും നല്ലതും എനിക്ക് തന്നെ വേണം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇത് വെറും കുട്ടിക്കളി എന്നു പറയാം - വായനക്കും അഭിപ്രായത്തിനും നന്ദി ജോസ്

      ഇല്ലാതാക്കൂ
  5. അസൂയയും , ഒപ്പം വല്ലാത്ത മിസ്സിംഗും തോന്നുന്നു മുഴുവന്‍ കണ്ടപ്പോള്‍ , കോഴിക്കോട് ഇങ്ങിനെയൊരു കാഴ്ച്ചയൊരുക്കിയത് കാണാന്‍ പറ്റിയില്ലല്ലോ എന്ന സങ്കടം പറയാതെ വയ്യ ,,,,, നല്ല ചിത്രവും വിവരണവും .. സ്വപ്ന നഗരിയും കനോലികനാലും ഇനിയും ഇത് പോലെയുള്ള കാഴ്ചകള്‍ കൊണ്ട് നിറയട്ടെ !!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വപ്നനഗരിയും കാനോലി കനാലും ഇനിയും കാഴ്ചകളാൽ സമ്പന്നമാവട്ടെ എന്നാണ് എന്റെയും പ്രാർത്ഥന - അഭിപ്രായം അറിയിച്ചതിൽ സന്തോഷം ഫൈസൽ

      ഇല്ലാതാക്കൂ
  6. മുഖവുരയാണ് ഏറ്റവും ഇഷ്ടമായത്. കാര്‍ണിവല്‍ കാണേണ്ടതുതന്നെ. നന്നാവാണ്ടിരിക്ക്യോ,,, കോഴിക്കോട് കലാകരന്‍മാരുടെ നാടല്ലേ...?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കലയുടേയും ,സാങ്കേതിക വിദ്യയുടേയും മിശ്രണമാണ് അവിടെ കണ്ടത്. ആഘോഷങ്ങളുടെ നാടായ തൃശ്ശൂരിൽ ഇതിലും വലുത് ഉണ്ടല്ലോ.... സാക്ഷാൽ പൊടിപൂരം.... - വലിയ സന്തോഷം ഈ നല്ല വായനക്ക്

      ഇല്ലാതാക്കൂ
  7. യെന്ത്! നമ്മടെ കോഴിക്കോട്ട് ഇത്രയൊക്കെ സംഭവിച്ചുവെന്നോ!
    കൊള്ളാം കേട്ടോ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കോഴിക്കോട്ട് ഇനി എന്തൊക്കെ സംഭവിക്കാനിരിക്കുന്നു :) അഭിപ്രായം അറിയിച്ചതിൽ വലിയ സന്തോഷം....

      ഇല്ലാതാക്കൂ
  8. കോഴിക്കോട് ആയിട്ടും പോയി കാണാൻ കഴിയാത്ത കാഴ്ചകൾ മനോഹരമായ ചിത്രങ്ങളിലൂടെ കാണിച്ചു തന്നതിനു നന്ദി ..:)

    മറുപടിഇല്ലാതാക്കൂ
  9. കോഴിക്കോടിന്റെ അഹങ്കാരങ്ങൾ.. :)
    വിവരണം മനോഹരം ..

    മറുപടിഇല്ലാതാക്കൂ
  10. ആധുനിക ലോകത്തിന്റെ ആഘോഷങ്ങള്‍ല്‍ക്കിടയിലേക്ക് ഉപഭോഗ സംസ്ക്കാരം ഇടിച്ചു കയറിയ ഇക്കാലത്ത് ഇത്തരം കാര്‍ണിവെലുകള്‍ അല്പമെങ്കിലും ആശ്വാസം തന്നെ. പ്രാചിന കാലത്തെ മനുഷ്യര്‍ കണ്ടെത്തിയ മനുഷ്യമനസ്സിന്റെ പ്രയാസങ്ങള്‍ ലഘൂകരിക്കാനുള്ള ആഘോഷങ്ങള്‍ / കൂട്ടം ചേരല്‍ എല്ലാം വ്യവസായമാക്കി മാറ്റുമ്പോഴും വഞ്ചിക്കപ്പെടുന്നതിനേക്കാള്‍ സന്തോഷം ലഭിക്കുന്നുവെന്നതാണ്‌ പല വിജയങ്ങളും തെളിയിക്കുന്നത്.

    ചിത്രങ്ങളുടെ സൌന്ദര്യം മാത്രമല്ല, ചെറുതെങ്കിലും ചേര്‍ത്ത മുഖവുര ഒരുപാട് ചിന്തകള്‍ക്ക് ഇടം നല്‍കുന്നു. ഒരുപക്ഷെ ഈ ചിത്രങ്ങള്‍ കാണുന്ന അത്ര കാഴ്ച നേരിട്ടാകുമ്പോള്‍ കിട്ടില്ല എന്നും തോന്നുന്നു. കനോലി കനാലിന്റെ ദൃശ്യം മനസ്സില്‍ നിന്ന് മായുന്നില്ല. ഏറെ പ്രയത്നിച്ച കാര്‍ണിവെല്‍ വേദി പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ആഹ്ലാദം സമ്മാനിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിശദമായ വായനക്കും, അഭിപ്രായത്തിനും എന്റെ സന്തോഷം അറിയിക്കുന്നു

      ഇല്ലാതാക്കൂ
  11. "സ്വപ്നനഗരിയിലെ ലോകാത്ഭുതങ്ങൾ" ന്നുള്ള തലക്കെട്ട്‌ കണ്ടു ബ്ലോഗിൽ കയറിയതാണ്. ആദ്യ അവതരണം വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു. ഒപ്പം ചിത്രങ്ങളും ചെറിയ വിവരണങ്ങളും കൊണ്ട് ആകർഷകമാക്കിയ നല്ല പോസ്റ്റ്‌. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായിച്ച് അഭിപ്രായം അറിയിച്ചതിൽ വലിയ സന്തോഷം....

      ഇല്ലാതാക്കൂ
  12. ഫൈസലിന്റെ ബ്ലോഗീന്ന് മാഷിന്റെ അടുത്ത് എത്തിയപ്പോൾ മലപ്പുറത്ത്‌ നിന്നും കോഴിക്കോട്ട് എത്തിയപോലെ . രണ്ടും നമ്മടെ നാടാണല്ലോ . രണ്ടിടത്തും പറയുന്നതും ഒന്ന് തന്നെ , മിസ്സിംഗ് .
    നാട് മാത്രമല്ല .എന്തെല്ലാമോ .
    സന്തോഷം മാഷെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സെന്റർ കോർട്ടിന്റെ ഉടമസ്ഥനെ വീണ്ടും ബ്ലോഗ് ലോകത്ത് കണ്ടുമുട്ടിയത് വലിയ വലിയ വലിയ സന്തോഷം തരുന്നു. ഗൃഹാതുരമായ ഓർമ്മകളും യാത്രകളുമായി വീണ്ടും സെന്റർകോർട്ട് സജീവമാകുമെന്ന പ്രതീക്ഷയുണർത്തുന്നു ചെറുവാടിയുടെ സന്ദർശനം.

      ഇല്ലാതാക്കൂ
  13. കാണണമെന്ന് ആഗ്രഹിച്ചതാണ്.ഓരോ തിരക്കുകളില്‍ പെട്ട് കഴിഞ്ഞില്ല .വായിച്ചപ്പോള്‍,ചിത്രങള്‍ കണ്ടപ്പോള്‍ ഒരു നഷ്ടബോധം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തൊട്ടടുത്താണല്ലോ , കുടുംബമൊത്ത് ഒരു സായാഹ്നം ചിലവഴിക്കാൻ ഈ ലോകാത്ഭുതങ്ങൾ ധാരാളം... വായനക്കും അഭിപ്രായത്തിനും വലിയ സന്തോഷം സാർ

      ഇല്ലാതാക്കൂ
  14. ഒത്തു ചേരലുകളും കൂട്ടം കൂടലുകളും ഒക്കെ ആഹ്ലാദവും സന്തോഷവും ഒക്കെ പകർന്നു തരും. ഒരു മാനസിക ഉല്ലാസം. പിരി മുറുക്കത്തിൽ ഒരു അയവ്. ( വെറുതെ, ആവശ്യമില്ലാതെ പിരി മുറുക്കി വയ്ക്കുകയാണ് നമ്മൾ എന്നത് മറ്റൊരു സത്യം). കാഴ്ചകൾ എല്ലാം നന്നായിരുന്നു എന്ന് ചിത്രങ്ങൾ കണ്ടപ്പോൾ തോന്നി. ഒരു ചെറിയ കാര്യം തോന്നി. ഇതൊക്കെ പരിപാടി കഴിയുമ്പോൾ പുനരുപയോഗം ഇല്ലാതെ ആക്രി ആയി എറിഞ്ഞു കളയുമല്ലോ. എത്ര പ്രകൃതി ജന്യ വസ്തുക്കൾ ആണ് ഇതിലൂടെ നഷ്ട്ടപ്പെടുന്നത്.

    എഴുത്തും ചിത്രങ്ങളും നന്നായി. "പരിഭാഷ" മുഖ വിലയ്ക്ക് എടുക്കുന്നു. എന്നാലും മാണിയും ബാബുവും കോടികളും കിടന്നു കറങ്ങുന്ന നാടാണ് കേരളം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പരിപാടി കഴിയുമ്പോൾ പുനരുപയോഗം ഇല്ലാതെ ആക്രി ആയി എറിഞ്ഞുകളയുന്ന അനവധി പ്രകൃതിജന്യവസ്തുക്കളെക്കുറിച്ച് തീർച്ചയായും ഇത്തരം പരിപാടികളുടെ പകിട്ടിനോടൊപ്പം നാം ഗൗരവമായി ചിന്തിക്കേണ്ടതാണ് - ഈ ബ്ലോഗ് പോസ്റ്റിനോടൊപ്പം പറയേണ്ട പ്രധാനപ്പെട്ട ഒരു നിരീക്ഷണമാണ് താങ്കൾ നടത്തിയത്.ഈ ലേഖനത്തിന് ഈ നിരീക്ഷണവും അനുബന്ധമായിരിക്കട്ടെ.....

      സംശയത്തിന്റെ നിഴലുകളിൽനിന്ന് നമ്മുടെ നാട്ടിൽ നിഴലുകൾപോലും രക്ഷപ്പെടുന്നില്ല :) - വലിയ സന്തോഷം

      ഇല്ലാതാക്കൂ
  15. തൃശ്ശൂരിൽ എല്ലാ കൊല്ലവും ഒന്നരമാസം നീണ്ടുനിൽക്കുന്ന
    സകല മാന എന്റെർടെയ്മെന്റുകളുമുള്ള പൂരം എക്സിബിഷൻ
    കാർണിവെത്സിൽ കൂടിയാണ് പല ലോക കാഴ്ച്ചകളും ഞങ്ങൾ
    ദർശിച്ചിട്ടുള്ളത് , ഒപ്പം പല കാര്യങ്ങളെകുറിച്ചും തിരിച്ചറിവുകൾ നേടിയിട്ടുള്ളതും.
    പക്ഷേ സപ്താത്ഭുതങ്ങൾ അണിനിരത്തിയുള്ള ഒരു കാർണിവെൽ അവിടെ അടുത്ത
    കൊല്ലങ്ങളിൽ നടന്നുവോ എന്നെനിക്കറിയില്ല....


    പിന്നെ ഇവിടെയൊക്കെ ഇത്തരം കാർണിവെല്ലുകളെ കുറിച്ചും ,
    അവിടത്തെ സ്റ്റാളുകളെകുറിച്ചും എഴുതുന്ന ബ്ലോഗേഴ്സിന് , ആയതിന്റെ
    ഷെയറിങ്ങ് കപ്പാസിറ്റി അനുസരിച്ച് , ഇതിന്റെ പരസ്യ കമ്മറ്റിക്കാരും , പർട്ടികുലർ
    സ്റ്റാളുകാരുമൊക്കെ ഫ്രീ പാസ്സുകളടക്കം , സാമ്പത്തിക നേട്ടമുണ്ടാക്കുന്ന കാഷ് വൌച്ചറടക്കം
    പല സമ്മാനങ്ങളും നൽകാറുണ്ട്...ഇതൊക്കെ ക്രമേണ നമ്മുടെ നാട്ടിലും വരും കേട്ടൊ മാഷെ...ജാഗ്രതൈ..!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങിനെ എന്തെങ്കിലും തടഞ്ഞാലോ എന്ന പ്രതീക്ഷ എനിക്കുമുണ്ട്. പ്രതീക്ഷകളാണല്ലോ നമ്മളെ മുന്നോട്ട് കൊണ്ടുപോവുന്നത്.......

      കാർണിവെലുകളുടെ കാർണിവെലിന്റെ നാട്ടുകാരുടെ മുന്നിൽ ഈ ചെറിയ കാർണിവൽ കാഴ്ചകൾ ഒന്നുമല്ലെന്ന് അറിയാം.... - വലിയ സന്തോഷം പതിവായി തരുന്ന ഈ പ്രോത്സാഹനത്തിന്.....

      ഇല്ലാതാക്കൂ
  16. കുട്ടിക്കാലത്ത് തൃശൂരില്‍ ഒരെക്സിബിഷന്‍ കാണാന്‍ പോയതോര്‍മ്മ വന്നു കനോലി കനാലിലെ കാര്‍ണിവല്‍ ചിത്രങ്ങള്‍ കണ്ടപ്പോള്‍... നാട്ടിലെ ഇതുപോലെയുള്ള മേളങ്ങള്‍ വായിച്ചാലും കണ്ടാലും പൂതി മാറില്ല... സന്തോഷായി മാഷേ :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നാട്ടിലെ കൂട്ടായ്മകൾ നൽകുന്നത് വലിയ പോസിറ്റീവ് എനർജി തന്നെയാണ് മുബി. വലിയ സന്തോഷം - പതിവായി തരുന്ന ഈ നല്ല പ്രോത്സാഹനത്തിന്

      ഇല്ലാതാക്കൂ
  17. ഈ പോസ്റ്റ് കാണാനും, വായിക്കാനും വൈകിപോയല്ലോ എന്ന സങ്കടം മാഷെ!
    എന്തിനുപറയുന്നു fb വഴിയാണ് ഇങ്ങോട്ട് വന്നത്...
    മനോഹരമായ വിവരണത്തിലൂടെ സഞ്ചരിച്ച് 'സ്വപ്നനഗരിയിലെ ലോകാത്ഭുതങ്ങള്‍' കണ്‍കുളിര്‍ക്കെ കണ്ടാസ്വദിച്ചു!
    ആശംസകള്‍ മാഷെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വൈകിയെങ്കിലും വായിച്ച് അഭിപ്രായം അറിയിച്ചല്ലോ - സന്തോഷം ചേട്ടാ....

      ഇല്ലാതാക്കൂ
  18. വിശ്വസ്ക്കാന്‍ ആകുന്നില്ല നമ്മുടെ നാട്ടില്‍ ഇത്രയും മനോഹരമായി സപ്താത്ഭുതങ്ങളെ ഒരുക്കി ഒരു കര്ന്നിവല്‍

    നല്ല വിവരണവും മനോഹരമായ ചിത്രങ്ങളും.. ആശംസകള്‍ സാര്‍

    മറുപടിഇല്ലാതാക്കൂ
  19. നിങ്ങളുടെ കഥകൾക്ക് വേണ്ടി കാത്തിരി ക്കുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്റെ വാച്ച് നിലച്ചുപോയി - ക്ലാവ് പിടിച്ച ഒരു ഹൃദയം ഇനി ഈ കൈത്തണ്ടമേൽ സ്പന്ദിക്കുകയില്ല ..... ബാലച്ന്ദ്രൻ ചുള്ളിക്കാടിന്റെ വരികൾ ഒർമ്മ വരുന്നു സിയാഫ്.... വലിയ സ്നേഹം ഈ വായനക്ക്.....

      ഇല്ലാതാക്കൂ
  20. സർ,
    സ്വപ്നനഗരിയിൽ നിന്ന് 20 കിലൊമീറ്റെർ അകലെ
    മാത്രമാണ് ഞാൻ ഇപ്പോൾ താമസിക്കുന്നത്.പക്ഷെ ഇത് ഞാൻഅറിഞ്ഞില്ലല്ലോ.എന്തൊരു നഷ്ടമായിപ്പോയി....!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോട്ട് വന്ന് ഒരു സായാഹ്നമൊക്കെ അടിച്ചുപൊളിക്കാൻ ഇത് ധാരാളം - വായനക്കും അഭിപ്രായത്തിനും വലിയ സന്തോഷം

      ഇല്ലാതാക്കൂ
  21. പ്രദീപ് മാഷെ....നാല് ദിവസം ഇതിന്റെ ഒരു കിലോമീറ്റർ അടുത്ത് വരെ പോയെങ്കിലും അങ്ങോട്ടെത്തിയില്ല.ഈ വിവരണത്തിന് നന്ദി...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ വരവിനും അഭിപ്രായമെഴുത്തിനും വലിയ സന്തോഷം ആബിദ്ജി....

      ഇല്ലാതാക്കൂ
  22. എന്റെ ഓർമ്മകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന ഒരേ ഒരു എക്സിബിഷൻ തൃശ്ശൂർ പൂരത്തോട് അനുബന്ധിച്ച് നടക്കുന്ന ആ എക്സിബിഷൻ ആണ് ...പിന്നെ അധികമൊന്നും എക്സിബിഷനുകളിൽ പങ്കെടുത്ത ഓർമ്മയില്ല ... അത് കൊണ്ട് തന്നെ ഈ പോസ്റ്റ്‌ ഏറെ കൌതുകത്തോടെയാണ് വായിച്ചത്. പ്രദീപേട്ടൻ പറഞ്ഞ പോലെ വിദേശ യാത്രകൾ അപ്രാപ്യമെന്നു തോന്നുന്നവരെ സംബന്ധിച്ച് ഇത്തരം പരിപാടികളിൽ എത്തിച്ചേരാൻ സാധിക്കുകയും അതിന്റെ പശ്ചാത്തലത്തെ കുറിച്ച് പഠിക്കാനും അവസരം കിട്ടുക എന്നത് ഒരു ചില്ലറ കാര്യമല്ല. പഠന കാലത്ത് വളരെ ലാഘവത്തോടെ കാര്യം മനസിലാക്കാതെ മന പാഠം പഠിക്കേണ്ടി വന്ന സംഗതികൾ അത് ചരിത്രമായാലും സയൻസായാലും എന്ത് തന്നെയായാലും പിന്നീടൊരിക്കൽ നമുക്ക് സ്വയമേ അറിയണം എന്ന് തോന്നുമ്പോൾ അതന്വേഷിച്ചു പഠിക്കാൻ ശ്രമിക്കുമ്പോൾ കിട്ടുന്ന പഠന സുഖം ഒന്ന് വേറെയാണ് .. ഈ ബ്ലോഗ്‌ പോസ്റ്റ്‌ എനിക്ക് ആ സുഖമാണ് തരുന്നത് ..പുസ്തക വായന വളരെ കുറവുള്ള എനിക്കൊക്കെ ഇത്തരം പോസ്റ്റുകളിൽ നിന്ന് കിട്ടുന്ന പദ പരിചയങ്ങളും പ്രയോഗങ്ങളും വളരെയധികം ഗുണം ചെയ്യുന്നുണ്ട് .. പണ്ടില്ലാതിരുന്ന ഒരിഷ്ടം ആണ് ഇപ്പോൾ ഇത്തരം പോസ്റ്റുകൾ വായിക്കാൻ ..

    ഫോട്ടോകൾ കൊള്ളാം കേട്ടോ .. ആ ഒരു സ്പേസിലും ..അവിടത്തെ ലൈറ്റിലും തിരക്കിനിടയിലും നിന്ന് ഫോട്ടോ എടുക്കാനുള്ള ഉള്ള പരിമിതികൾ മനസിലാക്കുന്നു ..

    വീണ്ടും വരാം ... ആശംസകൾ ..

    മറുപടിഇല്ലാതാക്കൂ
  23. വലിയ സന്തോഷം പ്രവീൺ - വിശദമായ വായനക്കും അഭിപ്രായത്തിനും ഔപചാരികമായി നന്ദി പറയുന്നില്ല

    മറുപടിഇല്ലാതാക്കൂ
  24. പ്രവീണേട്ടന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടാണു വന്നത്.. വന്നത് നഷ്ടമായില്ല. നല്ല നിറമുള്ള ചിത്രങ്ങൾ. അതിനേക്കാൾ നിറമുള്ള ഭാഷയും. :)

    മറുപടിഇല്ലാതാക്കൂ
  25. വരാതിരുന്നെങ്കിൽ നഷ്ടമായേനെ, വൈകിയെത്തിയെങ്കിലും സൽക്കാരം ഉഗ്രൻ !!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വൈകിയെത്തിയാലും വായിച്ച് അഭിപ്രായം അറിയിച്ചല്ലോ - സന്തോഷം

      ഇല്ലാതാക്കൂ
  26. വൈകിയാണെങ്കിലും മനോഹരമായ മാഷുടെ ചിത്രങ്ങളിലൂടെ ഞാനും കണ്ടു ഒരു കാര്‍ണിവല്‍ ...!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനക്കും അഭിപ്രായത്തിനും നന്ദി കൊച്ചുമോൾ

      ഇല്ലാതാക്കൂ
  27. പ്രദീപേട്ട സമയമില്ലെന്ന സത്യം നുണയായിട്ട് കാണിലെങ്കില്‍ അതാണ് സത്യം..... അടിത്ത പ്രാവശ്യം നോക്കാം...... ഫോട്ടോസ്..... സൂപ്പര്‍ ...ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  28. വായനക്കും അഭിപ്രായത്തിനും സന്തോഷം വിനോദ്

    മറുപടിഇല്ലാതാക്കൂ