കബനീനദിക്ക് ഇവിടെ മറ്റൊരു നിറമാണ്
ഒരു കാലത്തെ കേരളീയയുവത്വത്തിന്റെ വിപ്ളവമോഹങ്ങളുടേയും, സാംസ്കാരിക കൂട്ടായ്മകളുടേയും കഥ പറയുന്ന സിനിമയാണ് പി.എ ബക്കർ സംവിധാനം ചെയ്ത 'കബനീനദി ചുവന്നപ്പോൾ..'   വടക്കെ വയനാടിന്റെ രക്തപങ്കിലമായ ചരിത്രത്തോടും,സംസ്കാരത്തോടും കബനി അത്രയേറെ ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ടാവണം ബക്കർ ഇത്തരമൊരു പേര് തന്റെ സിനിമക്ക് നൽകിയത്.

തിരുനെല്ലിയിൽ നിന്ന് നോക്കിയാൽ ദൂരെ  ബ്രഹ്മഗിരി കാണാം. ബ്രഹ്മഗിരിയിലെ കൊടുമുടിയായ പക്ഷിപാതാളം മേഘപാളികളാൽ പൊതിഞ്ഞു നിൽക്കുന്നത് മനോഹരമായൊരു കാഴ്ചയാണ്. പക്ഷിപാതാളത്തിലെ നീരുറവകളിൽ നിന്നാരംഭിക്കുന്ന കാളിന്ദീനദി കബനിയുടെ പ്രധാന പോഷകനദിയാണ്.  തിരുനെല്ലിയിലെ പിതൃതർപ്പണം ഏറ്റുവാങ്ങി ഒഴുകുന്ന  പാപനാശിനി  കാളിന്ദിയിലേക്ക് ചേരുന്നു. പക്രംതളം മലയിൽനിന്ന് ഉത്ഭവിക്കുന്ന മാനന്തവാടിപ്പുഴ., മക്കിയാട് പുഴയേയും, പനമരം പുഴയേയും ഏറ്റുവാങ്ങി  കുറുവദ്വീപു കടന്ന് കാനനമധ്യത്തിൽ വെച്ച് കാളിന്ദിയുമായി ചേരുമ്പോൾ കബനി പൂർണരൂപം പ്രാപിക്കുന്നു

തിരുനെല്ലി വനാന്തരങ്ങൾ കേന്ദ്രീകരിച്ച് നടന്ന ഒരുപാട് സംഭവങ്ങൾക്ക് ഈ നദി സാക്ഷിയാണ്. പഴശ്ശിരാജാവിന്റെ ഒളിപ്പോർ സങ്കേതങ്ങൾ  കബനിയുടെ തീരത്തായിരുന്നു - പഴശ്ശിയുടെ സന്തതസഹചാരികളായിരുന്ന കുറിച്യപ്പോരാളികളുടെ രക്തംകൊണ്ട് ഈ നദി ചുവന്നുപോയ ഒരു കാലമുണ്ടായിരുന്നു...  വള്ളിയൂർക്കാവിലെ ഉത്സവത്തിന് അടിമക്കച്ചവടത്തിൽ വിലപേശാൻ ആദിവാസികളെ നിഷ്കരുണം വലിച്ചിഴച്ച് കൊണ്ടുപോയതിനും ഈ നദി സാക്ഷിയാണ് - നിസ്സഹായരായ മനുഷ്യജന്മങ്ങളുടെ ചോരവീണും ഈ നദിയിലെ ഓളങ്ങൾ ചുവന്നു തുടുത്തു... മാവോസേദൂങിന്റെയും, ചാരുമജൂംദാരുടേയും ആശയങ്ങളിൽ നിന്നും ആവേശം ഉൾക്കൊണ്ട  ഒരുകൂട്ടം യുവാക്കൾ അടിച്ചമർത്തപ്പെട്ടവന്റെ ആധിപത്യം സായുധസമരങ്ങളിലൂടെ സ്ഥാപിച്ചെടുക്കാമെന്ന വ്യാമോഹത്തോടെ യൗവ്വനം ഹോമിച്ചതും നദിയുടെ തീരത്താണ് - നടക്കാതെപോയ വിപ്ളവമോഹങ്ങളും നദിയെ ചുവപ്പിച്ചിട്ടുണ്ട്...  സഖാവ് വർഗീസ് പലതവണ കബനി നീന്തിക്കടന്ന് തിരുനെല്ലിയുടെ വന്യനിഗൂഢതയിൽ അഭയം പ്രാപിച്ചിട്ടുണ്ട് - ഏറ്റവും ദരിദ്രരായവരുടേയും, പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും നല്ല നാളുകൾ സ്വപ്നം കണ്ട  ധീരനായ മനുഷ്യസ്നേഹിയുടെ ചോരകൊണ്ടും കബനി ചുവന്നിട്ടുണ്ട്...  

കേരളത്തിൽ വിപ്ളവസ്വപ്നങ്ങളുടെ ചുവന്ന പ്രതീകമാണ് കബനി.

എന്നാൽ തിരുനെല്ലിക്കാടുകൾ താണ്ടി കർണാടകയിലെത്തുമ്പോൾ കബനി ചുവന്ന പാവാട  മാറ്റുകയായി. കബനീനദിക്ക് ഇവിടെ മറ്റൊരു നിറമാണ്. കർണാടകത്തിൽ കബനി  ചാമരാജ് നഗറിലേയും, മൈസൂരിലേയും കാർഷിക സമൃദ്ധിയുടെ ജീവദായിനിയാണ് . കബനി അപ്പോൾ ചുവന്ന ചേലചുറ്റിയ കാട്ടുപെണ്ണിന്റെ ഭാവം വെടിഞ്ഞ് കന്നഡിക നാടോടിപ്പെൺകുട്ടിയായി മാറും.ഡക്കാൻ പീഠഭൂമിയുടെ മെയ് വഴക്കവും, സമതലങ്ങളുടെ സാന്ദ്രനീലിമയും, പാടശേഖരങ്ങളുടെ വൈക്കോൽ നിറവും ചേർന്ന സർവ്വാംഗമനോഹരിയാവും.


കർണാടകത്തിൽ കബനിയുടെ ഗ്രാമാന്തരങ്ങളിലൂടെ നടത്തിയ ഒരു യാത്രയുടെ ചിത്രങ്ങൾ പങ്കുവെക്കുകയാണ്

ഗുണ്ടൽപ്പേട്ട മൈസൂർ റോഡിൽ ബേഗൂർ കഴിയുമ്പോൾ ഇടത്തോട്ടുള്ള ചെറിയ വഴി കബനിയുടെ തീരത്തിലേക്കും,  ഗ്രാമഭംഗിയിലേക്കും കൂട്ടിക്കൊണ്ടുപോവുന്നു


കബനിയുടെ ഗ്രാമങ്ങളിലൂടെയുള്ള   ഈ വഴി നീളുന്നത് എച്ച്.ഡി കോട്ട എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഹെങ്കദേവൻ കോട്ടയിലേക്കാണ്. എച്ച് . ഡി കോട്ടയിൽ നിന്ന് ഹുൻസൂർ വഴി കുടകിലേക്കോ, ഹാസൻ ജില്ലയിലേക്കോ പോവാം


വിജനമായ നാട്ടുവഴിയിൽ ഇടക്ക് കാർഷിക വിളകൾ നിറച്ച കാളവണ്ടികൾ കാണാം . ഫലഭൂയിഷ്ടമായ കബനി നദീതടം സമൃദ്ധമായ കാർഷിക വിളവെടുപ്പിന്റെ കഥകൾ പറയും

 ഗ്രാമവീഥിയിൽ അപരാഹ്നവെയിലിലൂടെ - കർണാടക ഗ്രാമങ്ങളിൽ ഇത്തരം കാഴ്ചകൾ പതിവാണ്                     കബനീതടത്തിലെ പാടശേഖരങ്ങൾസൗമ്യം ,ശാന്തം, പ്രസന്നം - വന്യനിഗൂഢതകൾ താണ്ടി കർണാടകയിലെത്തുമ്പോൾ കബനി ചുവന്ന ചേലചുറ്റിയ കാട്ടുപെണ്ണിന്റെ ഭാവം വെടിഞ്ഞ് കന്നഡിക നാടോടിപ്പെൺകുട്ടിയായി മാറും. ഡക്കാൻ പീഠഭൂമിയുടെ മെയ് വഴക്കവും, സമതലങ്ങളുടെ സാന്ദ്രനീലിമയും,  പാടശേഖരങ്ങളുടെ വൈക്കോൽ നിറവും ചേർന്ന സർവ്വാംഗമനോഹരിയാവും.


                                 സർഗൂറിനടുത്ത് ബീച്ചനഹള്ളിയിലെ കബനി ഡാംശ്രീരംഗപട്ടണത്തെ ത്രിവേണി സംഗമം

ത്രിവേണി സംഗമം


എച്ച്.ഡി കോട്ട താലൂക്കിൽവെച്ച് താരക, നുഗു എന്നീ നദികളേയും ഏറ്റുവാങ്ങി കബനി കിഴക്ക് മൈസൂരിലെ ശ്രീരംഗപട്ടണത്തേക്ക് ഒഴുകുന്നു. പടയോട്ടങ്ങൾക്കും, ചരിത്രമുഹൂർത്തങ്ങൾക്കും സാക്ഷ്യം വഹിച്ച ശ്രീരംഗപട്ടണത്തെ ത്രിവേണി സംഗമത്തിൽവെച്ച് ചിക്കമംഗളൂരിൽ നിന്ന് ഒഴുകിയെത്തുന്ന ഹേമാവതി നദിയോടൊപ്പം കബനി കാവേരിയിൽ വിലയം പ്രാപിക്കുന്നു....

70 അഭിപ്രായങ്ങൾ:

 1. ആ സിനിമ ഇറങ്ങിയപ്പോഴാണ് ആദ്യമായി കബനി എന്ന് കേള്‍ക്കുന്നത്.
  ഇപ്പോഴും കബനിയെപ്പറ്റി അധികമൊന്നും അറിവില്ല
  ഈ പോസ്റ്റ് അതുകൊണ്ട് തന്നെ പ്രയോജനപ്രദമായി

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആദ്യവായനക്കും അഭിപ്രായത്തിനും ഒരുപാട് സന്തോഷം .....

   ഇല്ലാതാക്കൂ
 2. മറുപടികൾ
  1. അപ്പോൾ വായനക്ക് സൗകര്യമായല്ലോ .... :)
   സിയാഫിനോട് നന്ദി പറയുന്നില്ല..... സന്തോഷം അറിയിക്കുന്നു

   ഇല്ലാതാക്കൂ
 3. വടക്കന്‍ കേരളത്തെയും കര്‍ണാടകയുടെ ഉള്‍ഗ്രാമങ്ങളെയും കുറിച്ചുള്ള മാഷിന്റെ അറിവ് അസൂയ തോന്നിപ്പിക്കുന്നതാണ്, അത് ചരിത്രവിശദീകണങ്ങളിലൂടെ അതിലുപരി മികച്ച പശ്ചാത്തല വര്‍ണ്ണനകളോടെ വായനക്ക് ലഭിക്കുമ്പോള്‍ കബനിക്കൊപ്പം വായനയും ഒഴുകുന്നു എന്നതാണ് സത്യം.

  കബനിയുടെ ഉത്ഭവം മുതലുള്ള ഏറെ അറിവുകള്‍ പകര്‍ന്നു തന്ന ഈ പോസ്റ്റ്‌ ഏറെ ഇഷ്ട്ടമായി മാഷേ. ഇത്രയും നന്നായി കുറിക്കുന്ന വിവരണങ്ങള്‍ ചിത്രങ്ങള്‍ ചെര്‍ത്തില്ലെങ്കിലും നിറമുള്ള ചിത്രങ്ങളായി മനസ്സില്‍ തെളിയുമെന്നതില്‍ സംശയമേതുമില്ല.

  ആശംസകള്‍ മാഷേ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ചിത്രങ്ങളിലൂടെ പറയാനാണ് തുടക്കത്തിൽ ആലോചിച്ചത്. ഒന്നുരണ്ട് വരികൾ ചേർക്കണം എന്നു തോന്നിയത്കൊണ്ട് മാത്രമാണ് ഈ ചെറുവിവരണം - പ്രോത്സാഹനം നൽകുന്ന ഈ വാക്കുകൾ വലിയ സന്തോഷം തരുന്നു വേണുവേട്ടാ.....

   ഇല്ലാതാക്കൂ
 4. കൊതി വന്നൂ എന്നല്ലാതെ ഒന്നും പറയാനില്ല പച്ചപ്പ്‌ പ്രകൃതി തന്നെ കാത്തു വയ്ക്കട്ടെ അത് എവിടെ ആയാലെന്താ അത് തേടി പോകാൻ പച്ചപ്പ്‌ കാത്തു സൂക്ഷിക്കുന്ന സുമനസ്സുകൾ ഉള്ളപ്പോൾ ആശംസകൾ പ്രദീപ്‌ മാഷെ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നാം മലയാളികളേക്കാൾ കർണാടകക്കാർ ഇത്തരം കാര്യങ്ങളിൽ ജാഗരൂകരാണെന്ന് തോന്നിയിട്ടുണ്ട്
   വായനക്കും അഭിപ്രായത്തിനും വലിയ സന്തോഷം ബൈജു....

   ഇല്ലാതാക്കൂ
 5. കബനി എനിക്കും ഏറെ പ്രിയം . ആ പേരിന് തന്നെ വല്ലാത്തൊരു ആകർഷണം ഉണ്ട് . ചങ്ങാടത്തിൽ കബനി കടക്കുമ്പോൾ ഞാനും ചെവിയോർക്കാറുണ്ട് പഴയ വിപ്ലവ കഥകളിലേക്ക് .

  മാഷിന്റെ വിവരണങ്ങൾ വായിക്കാൻ നല്ല രസമാണ് . പക്ഷേ ഇവിടെ അത് കുറച്ചു . ചിത്രങ്ങളോടൊപ്പം മാഷും വാചാലമായിരുന്നെങ്കിൽ കൂടുതൽ നന്നായേനെ എന്ന് സ്നേഹത്തിൽ ഇപ്പോൾ പറയുന്നു . ഇനി കൂടുതൽ എഴുതണം എന്ന് ഭീഷണിയിലും പറയുന്നു .
  എന്നാലും ഉള്ള എഴുത്തും ചിത്രങ്ങളും മനോഹരം

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കബനീനദിയെക്കുറിച്ചും ബക്കറിന്റെ സിനിമയെക്കുരിച്ചും, കുറുവാദ്വീപിലൂടെയുള്ള യാത്രയിൽ മനോഹരമായ ചെറുവാടി ഭാഷയിൽ എഴുതിയത് ഓർക്കുന്നു. കബനിയുടെ ചുവപ്പിനെക്കുറിച്ച് ഈ വരികൾ എഴുതുമ്പോൾ ചെറുവാടിയുടെ ലേഖനത്തെക്കുറിച്ച് ഓർത്തിരുന്നു....

   വലിയ സന്തോഷം തരുന്ന വായന

   ഇല്ലാതാക്കൂ
 6. ചുവന്ന പട്ടുടുത്തുവളും..കന്നഡിക നാടോടി പെണ്ണും..ആഹ്‌...മാഷിലെ കവി എവിടെയൊ ഒളിഞ്ഞിരിക്കുന്നു..
  എഴുത്തിനും ചിത്രങ്ങൾക്കുമൊക്കെയൊടുവിൽ ഇനി നാലുവരി കവിതകളുമാകാം ട്ടൊ..
  മാഷ്‌ ഏറെയും കർണ്ണാടക പ്രദേശങ്ങളിലാണു സഞ്ചരിച്ചിട്ടുള്ളതെന്ന് തോന്നുന്നു..
  ഈ നാട്ടിലിരുന്നിങ്ങനെ വായിക്കുമ്പോൾ ഏറെ സന്തോഷം തോന്നുന്നു..
  കാണാത്ത കാഴ്ച്ചകൾ കാണും പോലെ..
  ഒരിക്കലീ കബനീ തീരത്ത്‌ കണ്ടുമുട്ടാമെന്ന പ്രത്യാശയോടെ.. :)
  നന്ദി...ആശംസകൾ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനക്കും അഭിപ്രായത്തിനും വലിയ സന്തോഷം ടീച്ചർ - കർണ്ണാടകയിലാണ് അധികം സഞ്ചരിച്ചിട്ടുള്ളതെന്ന നിരീക്ഷണം സത്യമാണ്. കർണാടകത്തിലെ മസാലദോശ വാങ്ങിത്തരുന്നപക്ഷം ടീച്ചർ പറയുന്നിടത്ത് വന്ന് കണ്ടുമുട്ടുന്നതാണ്.....:)

   ഇല്ലാതാക്കൂ
 7. വായിച്ചു -
  ചുരുക്കി - അറിവ് പകരുന്നത്.
  ബന്ധമുള്ളത് - "എനിക്ക് "
  നന്ദി മാഷെ
  :D

  മറുപടിഇല്ലാതാക്കൂ
 8. കാഴ്ചകള്‍ വ്യതസ്തമാകുന്നത് ഇത്തരം കാണപ്പെടാത്ത സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുമ്പോഴാണ്‌ , കണ്‍ കുളിര്‍ക്കെ ആ ചിത്രങ്ങള്‍ കാണാന്‍ എന്ത് രസം. യാത്ര തുടരുക ,യാത്രാ വിവരണങ്ങളും,

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ചിത്രങ്ങൾ ഇഷ്ടമായെന്നറിയുന്നത് വലിയ സന്തോഷം ഫൈസൽ - നഞ്ചൻഗോഡ് നിന്ന് കബിനിയിലേക്ക് അധികം ദൂരമില്ല - ഒരിക്കൽ അതുവഴി യാത്ര ചെയ്യൂ. പ്രകൃതി മാത്രമല്ല - റിസർവോയറിലൂടെ ബോട്ട് യാത്ര ചെയ്ത് വന്യമൃഗങ്ങളേയും കാണാനാവും .

   ഇല്ലാതാക്കൂ
 9. കബനിയുടെ ചരിത്രവും മനോഹരമായ കാഴ്ചകളും.
  ഈ കാഴ്ചകളൊന്നും കണ്ടിട്ടില്ല എന്നതില്‍ എനിക്ക് അതിയായ സങ്കടവും.
  ഒരിക്കല്‍ പോകണം. തീര്‍ച്ചയായും! മാഷിന്റെ ഈ "ഹ്രസ്വ ദൃഷ്ടിയിലെ" വരികളും ചായാഗ്രഹണവും ആ ആഗ്രഹത്തെ ത്വരിതപ്പെടുത്തുന്നു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനക്കും അഭിപ്രായത്തിനും വലിയ സന്തോഷം ജോസ്

   ഇല്ലാതാക്കൂ
 10. തിരുനെല്ലി കാടുകളിലെ വനാന്തരങ്ങളിലെ നിഗൂഡതകളിൽ
  ചോരയുടെ ചുവന്ന ചരിത്രങ്ങൾക്ക് ഒരു ക്ഷാമവുമുണ്ടായിരുന്നില്ല
  - പഴശ്ശിയുടെ പടയോട്ടവും ,അടിമ കച്ചവടവും , നക്സൽ വിപ്ലവ വീര്യങ്ങളുമൊക്കൊ
  കൊണ്ട് അന്ന് മുതൽ ഇന്ന് വരെ കബനിയിലെ നീരൊഴുക്കിൽ അനേകം രക്ത കറകൾ ഒഴുകി പോയിട്ടുണ്ട് ...
  ആ കാടുകളിലെ ആയുർവേദ മരുന്നുകളുടെ തഴച്ചു വളരുന്ന കൂമ്പാരങ്ങളും , മറ്റ് പല മനോഹാരിതകളും , പക്ഷി പാതാളത്തിലെ പറവ സങ്കേതങ്ങളും എന്നും വിനോദ സഞ്ചാരികൾക്ക് ഹരം നൽകിയ ഇടം കൂടിയായിരുന്നു ഈ കാടക നദീ തടങ്ങൾ....

  കുറച്ച് വാക്കുകളാൽ ആയതെല്ലാം വായനക്കാരന്
  ആവാഹിച്ച് കൊടുത്ത് അനേകം ചിത്രങ്ങളാൽ ആ ഗ്രാമ
  ഭംഗികളെല്ലാം ഒപ്പിയെടുത്തിരിക്കുകയാണ് മാഷിവിടെ.. ഹാറ്റ്സ് ഓഫ് ...!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നക്സൽ പ്രസ്ഥാനങ്ങളുടെ കാലത്താണെന്നു തോന്നുന്നു തിരുനെല്ലി നമ്മുടെ വാർത്തകളിൽ സ്ഥാനം പിടിച്ചത്. അങ്ങ് പറഞ്ഞതുപോലെ തിരുനെല്ലി വനാന്തരങ്ങളിലെ നിഗൂഡതകളിൽ ചോരയുടെ ചുവന്ന ചരിത്രങ്ങൾക്ക് ഒരിക്കലും ക്ഷാമമുണ്ടായിരുന്നില്ല - ഈ നല്ല വായനക്ക് സ്നേഹം, സന്തോഷം

   ഇല്ലാതാക്കൂ
 11. വയനാടിന്റെ ഉള്‍ക്കാടുകളിലൂടെ, കാല്‍നടയായി മല കയറിയും സുഹൃത്തിന്റെ ഡിപ്പാര്‍ട്ട്മെന്‍റ് ജീപ്പിലുമായി ഏറെ ദൂരം സഞ്ചരിച്ചിട്ടുണ്ട്. ഇവിടെ കണ്ട ചിത്രങ്ങളില്‍ ത്രിവേണിസംഗമത്തിലെ പുഴയിലേക്ക് വിരിച്ച പടവുകള്‍ മാത്രം എന്നെ തിരിച്ചറിഞ്ഞ് പഴയൊരു ശ്രീരംഗ പട്ടണം യാത്രയെ ഓര്‍മ്മിപ്പിക്കുന്നു. കബനിയിലേക്കുള്ള ദിശാ ഫലകം മുതല്‍ യാത്രയെ ഒന്ന് കൂടി വിശദീകരിച്ചിരുന്നുവെങ്കില്‍ മിഴിവാര്‍ന്ന ചിത്രങ്ങളെ അത് കൂടുതല്‍ നല്ല കാഴ്ചയാക്കുമായിരുന്നു. കബനി എന്നെയും വിളിക്കുന്നു, മാഷിന്‍റെ കണ്ണുകളിലൂടെ...
  അഭിനന്ദനങ്ങള്‍..!!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കൂടുതൽ എഴുതാതെ ചിത്രങ്ങളിലൂടെ പറയണമെന്നായിരുന്നു ഉദ്ദേശിച്ചിരുന്നത് - ഈ നല്ല നിർദേശത്തിന് സ്നേഹവും സന്തോഷവും അറിയിക്കുന്നു

   ഇല്ലാതാക്കൂ
 12. ഇതെന്ത് പരിപാടിയാ മാഷെ? വായിച്ചു രസം പിടിച്ചു വന്നപ്പോഴേക്കും തീര്‍ന്നല്ലോ!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. :) ഒരുപാട് ബോറടിപ്പിക്കാതെ വേഗം അവസാനിപ്പിക്കണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അഭിപ്രായം അറിയിച്ചതിൽ സന്തോഷം

   ഇല്ലാതാക്കൂ
 13. നന്നായിരിക്കുന്നു. വിവരണവും പോസ്റ്റും!. എഴുതാന്‍ ശ്രമിക്കണം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മറ്റു സോഷ്യൽ മീഡിയകളിലൂടെ ആശയങ്ങൾ പങ്കുവെക്കുകയും, ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പിലും, അതിലെ ആശയസംവാദങ്ങളിലും നിരന്തരം ചിന്താധാരകളോടൊപ്പം സഞ്ചരിക്കുകയും ചെയ്തിട്ടും പുതിയ കാലത്തെ ആശയവിനിമയത്തിലെ ശക്തമായ സാന്നിധ്യമായ ബ്ലോഗെഴുത്തിൽ താങ്കളെ അറിയുന്നത് ഇപ്പോഴാണ്. വലിയ സന്തോഷം.....

   ഇല്ലാതാക്കൂ
 14. വളരെ ഹൃദ്യമായ വിവരണം...ഈ കാഴ്ചകള്‍ ഒക്കെ കാണണം എന്ന് അതിയായ ആഗ്രഹം..കബനിയുടെ കാഴ്ചകള്‍ കാണാന്‍,വയനാടിന്റെ കാഴ്ചകള്‍ കാണാന്‍

  ചിത്രങ്ങള്‍ അടിപൊളി..

  ആശംസകള്‍ മാഷെ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നമ്മുടെ സംസ്ഥാന അതിർത്തിയോട് ചേർന്ന് കിടക്കുന്ന കബനീനദീതടത്തിലെ കാഴ്ചകൾ മനോഹരമാണ് - ഒരിക്കൽ യാത്രചെയ്യൂ സാജൻ

   ഇല്ലാതാക്കൂ
 15. കൂടുതല്‍ എഴുതാമായിരുന്നു ....

  മറുപടിഇല്ലാതാക്കൂ
 16. കാഴ്ചകള്‍.....!, മാഷിന്റെ ലാളിത്യമാര്‍ന്ന വിവരണം അവയെ കൂടുതല്‍ ചേതോഹരമാക്കുന്നു..:)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഒരു ചിത്രകാരനിൽ നിന്നും കബനീതടത്തിലെ കാഴ്ചകൾ നന്നായിരിക്കുന്നു എന്നു കേൾക്കുമ്പോൾ വലിയ സന്തോഷം

   ഇല്ലാതാക്കൂ
 17. മറുപടികൾ
  1. വായനക്കും അഭിപ്രായത്തിനും വലിയ സന്തോഷം മിനി

   ഇല്ലാതാക്കൂ
 18. മനോഹരമായ മറ്റൊരു വായന..കബനീ നന്ദി പല കുറി കണ്ടിട്ടുണ്ട്..എങ്കിലും ഇത്ര വിശദമായി അറിയാൻ ശ്രമിച്ചിട്ടില്ല..കുറച്ചൂടെ എഴുതാമായിരുന്നു എന്ന് തോന്നി. അത്രക്ക് താൽപര്യത്തോടെയാണ് വായിച്ചത്..നല്ല ചിത്രങ്ങൾക്ക് പ്രത്യേക നന്ദി...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അധികം ബോറടിപ്പിക്കാത്ത രീതിയിൽ പോസ്റ്റിന് നീളം കുറക്കണം എന്നുണ്ടായിരുന്നു. അതാണ് ചുരുക്കി എഴുതി ചിത്രങ്ങളിലൂടെ പറഞ്ഞത്. വലിയ സന്തോഷം ഈ നല്ല വായനക്ക്

   ഇല്ലാതാക്കൂ
 19. കബനിയെ പറ്റി കേള്‍ക്കുമ്പോഴൊക്കെ എന്തോ ഒരു സന്തോഷം തോന്നും.. പണ്ട് നാലാം ക്ലാസ്സില്‍ ക്വിസ് മത്സരത്തിലെ അവസാനചോദ്യത്തിന്‍റെ ഉത്തരത്തിലൂടെ എനിക്ക് ആദ്യ ഒന്നാം സ്ഥാനം വാങ്ങിത്തന്ന പേര്.. കബനി.. പിന്നെ, പി.എ.ബക്കറിന്റെ സിനിമ.. യാത്രകള്‍ എന്നും ഹരമായിരുന്ന എനിക്ക് വയനാട്ടിലെ കുറുവദ്വീപുകളില്‍ പ്രകൃതിയില്‍ അലിഞ്ഞു, അവിടെ ചാടിമറിഞ്ഞു നീന്തുന്നതിനിടയില്‍ ഈ ജലസുന്ദരി കബനിയാണെന്ന അശരീരി പോലെ കിട്ടിയ അറിവ്.. അങ്ങനെ അങ്ങനെ.. :)

  കബനിയുടെ ചിത്രങ്ങള്‍ ഒക്കെ കണ്ടപ്പോള്‍ എല്ലാം ഒന്നുപോയി കാണണം എന്നൊരു തോന്നല്‍..
  വളരെ സന്തോഷം മാഷെ.. ഈ നല്ല പോസ്റ്റിനു നന്ദി..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ചാടി മറിഞ്ഞു നീന്തുന്നതിനിടയിൽ ഈ ജലസുന്ദരി കബനിയാണെന്ന അശരീരി - നല്ല പ്രയോഗം ഡോക്ടർ . കുട്ടിക്കാലത്ത് ലഭിച്ച പ്രോത്സാഹനങ്ങൾ എന്നും നിറം മങ്ങാതെ ഓർമ്മയിൽ നിൽക്കും. ഈ നല്ല വായനക്കും ,അനുഭവം പങ്കുവെച്ചതിനും സന്തോഷം ഡോക്ടർ....

   ഇല്ലാതാക്കൂ
 20. വശ്യമായ കാഴ്ചകളും മനോഹരമായ വിവരണവും. വിവരണം തീരെ ചുരുക്കിയതിലുള്ള പരിഭവവും അറിയിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വലിയ സന്തോഷം - ഈ നല്ല വായനക്കും അഭിപ്രായത്തിനും

   ഇല്ലാതാക്കൂ
 21. വളരെ നല്ല അവതരണവും മനോഹരമായ ചിത്രങ്ങളും മാഷേ ..വിവരണം കുറേകൂടി ആകാമായിരുന്നു എന്ന ചെറിയൊരഭിപ്രായം എനിക്കുമുണ്ട് ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനക്കും അഭിപ്രായത്തിനും ഒത്തിരി സന്തോഷം കൊച്ചുമോൾ

   ഇല്ലാതാക്കൂ
 22. ഞാൻ ഇവിടെ ഒരു കമന്റിട്ടിരുന്നല്ലൊ...
  അത് പതിഞ്ഞില്ലേ..?
  ചിലപ്പോൾ മുകളിലെ ഫോട്ടോസ് കണ്ടപ്പോഴുള്ള അസൂയ കൊണ്ട് പതിയാതിരുന്നതാവാം..
  ഇങ്ങിനെ ഗ്രാമങ്ങളിലൂടെ - പറ്റാച്ചാൽ ഇന്ത്യ മുഴുവൻ - ഒരു യാത്ര കുറേ കാലായി കൊണ്ട് നടക്കുന്ന ഒരാഗ്രഹാണ്..

  നുമ്മടെ സഖാവിനേയും ഓർത്തല്ലൊ.. സന്തോഷം..:)

  എഴുത്തും ഫൊട്ടോസും നന്നായെന്ന് ഇനി പ്രത്യേകം പറയണ്ടല്ലൊ ല്ലേ...?
  ആശംസകൾ..
  ഇനീം ഒരു പാട് യാത്ര ചെയ്യാനും..
  ഇങ്ങിനൊക്കെ എഴുതാനും..


  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സഖാവ് വർഗീസിനെ നമ്മുടെ സമൂഹം വേണ്ട രീതിയിൽ ഓർക്കുന്നില്ല എന്നു തോന്നിയിട്ടുണ്ട് സമി. ചെഗുവരയെ വിപ്ളവപ്രതീകമായി ഉയർത്തിക്കാട്ടുകയും, സഖാവ് വർഗീസിനെക്കുറിച്ച് അറിവില്ലായ്മ നടിക്കുകയും ചെയ്ത ഒരു വേദിയിൽ എനിക്ക് പ്രതികരിക്കേണ്ടി വരികപോലും ചെയ്തിട്ടുണ്ട്

   സമി മുമ്പ് ഇട്ടിരുന്ന കമന്റ് ബ്ലോഗിൽ എവിടപ്പോയി ഒളിച്ചു എന്നറിയില്ല. ബ്ലോഗറിലെ സാങ്കേതികകാര്യങ്ങളെക്കുറിച്ച് എനിക്ക് അറിവ് ഇല്ല. അല്ലെങ്കിൽ ആകെ ഒന്ന് കുഴച്ച്മറിച്ച് നോക്കാമായിരുന്നു.

   ഈ പുനർവായനക്കും അഭിപ്രായത്തിനും വലിയ സന്തോഷം

   ഇല്ലാതാക്കൂ
 23. നല്ല വിവരണം.
  ചിത്രങ്ങളും നന്നായി, മാഷേ

  മറുപടിഇല്ലാതാക്കൂ
 24. നല്ലൊരു യാത്രാവിവരണം. എഴുത്താണൊ അതോ ചിത്രങ്ങളാണോ നല്ലതെന്നു ചോദിച്ചാൽ രണ്ടും ഒരുപോലെ സുന്ദരം തന്നെ. നക്സൽ പ്രസ്ഥാനമാണ് കബനിയെ പ്രശസ്തയാക്കിയത്. ഇതുവരെ ഒന്നു കാണാൻ കഴിഞ്ഞിട്ടില്ല ഈ സുന്ദരിയെ...
  ആശംസകൾ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഒരിക്കൽ വയനാട്ടിൽ പോവാൻ ശ്രമിക്കണം വി.കെ
   വായനക്കും അഭിപ്രായത്തിനും വലിയ സന്തോഷം

   ഇല്ലാതാക്കൂ
 25. കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത ഈ വഴികളിലൂടെ വീണ്ടുമെന്നെ കൂട്ടി നടത്തിയതിനു നന്ദി ......ഞാൻ കാണാത്ത ഒരു പാട് കാഴ്ചകൾ ഇനിയും ഈ വഴികളിലുന്ദ് അല്ലെ ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വയനാട് നമുക്ക് രണ്ടുപേർക്കും രണ്ടു രീതിയിൽ അയൽപക്ക ജില്ലയാണ് അനിൽ - എന്നിട്ടും, വയനാടിന്റെ പകുതിപോലും ഞാൻ ശരിക്ക് അറിഞ്ഞിട്ടില്ല - കാണാനും അറിയാനും ഇനിയും ബാക്കി കിടക്കുന്നു. വായനക്കും അഭിപ്രായത്തിനും ഒരുപാട് സന്തോഷം

   ഇല്ലാതാക്കൂ
 26. നല്ല ഒരു വിവരണം..ഈ അടുത്ത് പോയിരുന്നു വയനാട്ടിലേക്ക്...ഭംഗിയുള്ളതും സുന്ദരവുമായ കാട്..നദി..കാറ്റ്...ഒത്തിരി ഇഷ്ടപ്പെട്ടു..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വയനാടിനെ ഇഷ്ടപ്പെടാതിരിക്കാൻ കഴിയുമോ അനശ്വര
   വായനക്കും, അഭിപ്രായത്തിനും വലിയ സന്തോഷം

   ഇല്ലാതാക്കൂ
 27. ഇപ്പോഴാണ് ഈ വിവരണവും ചിത്രങ്ങളും കണ്ടത് .. അസ്സലായി. വരണ്ട പ്രകൃതിയുടെ ചില ചിത്രങ്ങള്‍ ഒഴിവാക്കിയാല്‍ നല്ല ഒരു സചിത്ര ലേഖനം ... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനക്കും അഭിപ്രായത്തിനും വലിയ സന്തോഷം, സ്നേഹം...

   ഇല്ലാതാക്കൂ
 28. കബനീ നദി എന്ന് കണ്ണില്‍ പെട്ടപ്പോള്‍ ആണ് ഈ വഴി കയറി നോക്കിയത്. കബനീ നദി ചുവന്നപ്പോള്‍ എന്നൊരു സിനിമയുണ്ടായിരുന്നു. പി എ ബക്കര്‍ സംവിധാനം ചെയ്ത ആദ്യ സിനിമ. സംവിധായകന്‍ പവിത്രന്‍ ആയിരുന്നു അതിന്റെ നിര്‍മ്മാതാവ്. അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ലേഖനമാണോ എന്ന് കരുതി ആദ്യം. വായിച്ചു തുടങ്ങിയപ്പോള്‍ മുഴുവന്‍ വായിക്കാന്‍ തോന്നി. നല്ല ഒഴുക്കോടെ വായിച്ചു. കൂടെ ഫോട്ടോകളും കൂടി ഉള്ളത് കൊണ്ട് വായനക്ക് പ്രത്യേക ഒരു സുഖം ... എല്ലാം പുതിയ അറിവുകള്‍. അത് കൊണ്ട് ആധികാരികമായി ഒരു അഭിപ്രായം പറയാന്‍ ഒക്കുന്നില്ല. അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ പോകാന്‍ ഒരിടം ലിസ്റ്റില്‍ ചേര്‍ക്കാന്‍ ഈ വായന ഉപകരിച്ചു. ആശംസകള്‍ പ്രദീപേട്ടാ ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പവിത്രൻ നിർമ്മാതാവും, ബക്കർ സംവിധായകനുമായി ആ സിനിമ പഴയ സാംസ്കാരികവേദ് പ്രവർത്തകരുടെ ഒരു സാസ്കാരികക്കൂട്ടായ്മയുടെ ഉൽപ്പന്നമാണ്. വായനക്കും അഭിപ്രായത്തിനും വലിയ സന്തോഷം പ്രവീൺ

   ഇല്ലാതാക്കൂ
 29. മറുപടികൾ
  1. വായനക്കും അഭിപ്രായത്തിനും സന്തോഷം സലാഹുദ്ദീൻ

   ഇല്ലാതാക്കൂ
 30. പോയിട്ടേ ഇല്ലാത്ത ഒരിടം! എന്നെങ്കിലും ഞാനും പോകും മാഷെ.... (കോളേജ് മുതല്‍ ആഗ്രഹിക്കുന്നു -ഇത് വരെ നടന്നില്ല! )

  മറുപടിഇല്ലാതാക്കൂ
 31. കബനീനദിയെ കുറിച്ച് മനസ്സിലാക്കുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. നന്ദി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനക്കും അഭിപ്രായത്തിനും ഒരുപാട് സന്തോഷം

   ഇല്ലാതാക്കൂ
 32. കബനിയെ കുറിച്ച് കേട്ടിട്ടേയുള്ളൂ.

  ചിത്രങ്ങൾക്കൊപ്പമുള്ള വിവരണങ്ങൾ ഇനിയുമാവാമെന്ന് തോന്നി. അധികമായാലല്ലേ ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം ബോറടിപ്പിക്കുകയുള്ളൂ..

  മറുപടിഇല്ലാതാക്കൂ
 33. അവതരണം നന്നായ് ..ചിത്രങ്ങൾ കബനിയെ കുറിച്ച് പൊതു ചിത്രം നൽകി..

  മറുപടിഇല്ലാതാക്കൂ
 34. അല്പം വൈകി ട്ട്വാ .....'ഉഗ്രന്‍' എന്നാണു മനസ്സില്‍ ആദ്യം വന്ന വാക്ക്....അതിവിടെ അപ്പടി പകര്‍ത്തുന്നു.....ജീവന്‍ പകരുന്ന ഫോട്ടോകള്‍ പ്രത്യേകം അഭിനന്ദനീയം ! ഇതിവിടെ അവസാനിച്ചുവോ ...?ഇനിയും വരട്ടെ'ദേശത്തിന്‍റെ കഥ'കള്‍...എല്ലാ ഭാവുകങ്ങളും !

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനക്കും അഭിപ്രായം അറിയിച്ചതിനും വലിയ സന്തോഷം മാഷെ.....

   ഇല്ലാതാക്കൂ
 35. പ്രിയ പ്രദീപ് മാഷെ ,സമയമുണ്ടാക്കി
  എന്തെങ്കിലുമൊക്കെ ഇവിടെ കുത്തി കുറിയ്ക്കുവാൻ അപേഷിച്ച് കൊള്ളൂന്നൂ

  മറുപടിഇല്ലാതാക്കൂ