വിഡ്ഢിവേഷം കെട്ടിയ രാജാവ് അഥവാ അഭിപ്രായം ഇരുമ്പുലക്കയല്ല...





 സാഹിത്യസംബന്ധിയായ ചില അളവുകോലുകൾവെച്ച് അങ്ങേയറ്റം ബുദ്ധിപരമായി അളന്നു നോക്കുമ്പോൾ ഇത്തരം കഥകളെ പണ്ഢിതോത്തമന്മാരായ നിരൂപകർ പുരാണകഥകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയേക്കാം. അതുകൊണ്ട് പുരാണകഥകളുടെ പതിവനുസരിച്ച് ഒരിടത്തൊരിടത്ത് എന്ന മട്ടില്‍ത്തന്നെ കഥ ആരംഭിക്കുന്നു....

ഒരിടത്തൊരിടത്ത് ഒരു ഇടത്തരം പട്ടണത്തിലെ തെരുവോരത്തുവെച്ച് , 'വിഡ്ഢിവേഷം കെട്ടിയ രാജാവ്....' എന്ന ബ്ലോഗിലൂടെ നിരന്തരം എഴുതുന്ന ഒരെഴുത്തുകാരനും,ശിവകാശി കലണ്ടറുകളിലെ ദൈവങ്ങളോട്  രൂപസാദൃശ്യമുള്ള  മുഖമുള്ള കുഞ്ഞപ്പന്‍ എന്ന സാധാരണ മനുഷ്യനും കണ്ടുമുട്ടി.

    പുരാണകഥകളുടെ രീതിശാസ്ത്രമനുസരിച്ച് അവര്‍ക്ക് സംസാരിക്കാതെ വയ്യല്ലോ.....

കുഞ്ഞപ്പന്‍ : നിങ്ങളുടെ മാധ്യമം ?

എഴുത്തുകാരന്‍ : പുതിയ കാലത്തിന്റെ മാധ്യമമായ സൈബര്‍ എഴുത്തിന്റെ വിശാലവും അനന്തവുമായ ക്യാന്‍വാസാണ് എന്റെ മാധ്യമം

കുഞ്ഞ : കാരണം ?

എഴു : കാരണങ്ങള്‍ നിരവധി - എഡിറ്ററില്ലാതെ, പുറം ചൊറിയാതെ, വായനക്കരനും എഴുത്തുകാരനും തമ്മില്‍ നേരിട്ട് സംവദിക്കുന്ന........, കൂടാതെ പരിസ്ഥിതി സൗഹൃദം, ജനകീയത, കീഴാളരാഷ്ട്രീയം......

കുഞ്ഞ : കീഴാളരാഷ്ട്രീയം ?

എഴു : അതെ., കീഴാളരാഷ്ട്രീയം - അച്ചടി മാധ്യമങ്ങൾ എല്ലാ കാലത്തും ബൂർഷ്വാസിയോട് സന്ധി ചെയ്തു കൊണ്ടാണ് അതിന്റെ സ്വത്വം നിലനിർത്തിപ്പോന്നിട്ടുള്ളത്. ചില ചരിത്രഘട്ടങ്ങളിൽ അത് ബൂർഷ്വാസിയുടെ  കൈയ്യിലെ  മർദനോപാധിയായും മാറുകയുണ്ടായി. അതുകൊണ്ടുതന്നെ അവക്ക് ബദലായി ഉയർന്നുവരുന്ന പുതിയ മാധ്യമങ്ങൾ കീഴാളന് പ്രതീക്ഷകൾ നൽകുന്നു. ഉപരിവർഗതാൽപ്പര്യങ്ങളെ അത് നിരന്തരം നിരാകരിക്കുന്നു.... ആ നിരാകരണത്തിന്റേയും, പ്രതീക്ഷകളുടേയും രാഷ്ട്രീയം കീഴാളപക്ഷമാണ്....

കുഞ്ഞ : (അൽപ്പനേരം തല ചൊറിഞ്ഞുകൊണ്ട് നിന്നശേഷം) പരിസ്ഥിതി സൗഹൃദം ?

എഴു : അതെ., പരിസ്ഥിതി സൗഹൃദം - അതായത് പ്രിന്റ് മാധ്യമങ്ങള്‍ പുറത്തിറങ്ങാന്‍  ദിനം പ്രതി ലക്ഷക്കണക്കിന് ടണ്‍ കടലാസുകള്‍ വേണം.  ഇതിനായി ഹെക്ടര്‍ കണക്കിന് മുളങ്കാടുകള്‍ വെട്ടി നശിപ്പിക്കുന്നു....  ഇങ്ങിനെ പോയാല്‍ നമ്മുടെ പരിസ്ഥിതിയുടെ സ്ഥിതി ആകെ തകരാറിലാവില്ലെ. (ഇതോടൊപ്പം എഴുത്തുകാരന്‍ "ഗതകാല തലമുറകള്‍ നമ്മള്‍ക്കു നല്‍കിയ തറവാട്ടു ധനമല്ല ഭൂമി..." എന്ന ഗാനം രോഷം ധ്വനിക്കുന്ന പ്രത്യേക രാഗത്തില്‍ ആലപിക്കുന്നു)

അപ്രകാരം ചര്‍ച്ചകള്‍ അവസാനിപ്പിച്ച് മംഗളം പറഞ്ഞ് അവര്‍ പിരിഞ്ഞു.
 
അധികം വൈകാതെ എഴുത്തുകാരന്‍ തന്റെ  വിഡ്ഢിവേഷം കെട്ടിയ രാജാവിലൂടെ  സൈബര്‍ എഴുത്തിലെ വിസ്മയമായി മാറി.... 
 
     വീണ്ടുമൊരിക്കല്‍ കുഞ്ഞപ്പനും എഴുത്തുകാരനും തെരുവിന്റെ മറ്റൊരു ഭാഗത്തുവെച്ച് കണ്ടുമുട്ടി...
     
കുഞ്ഞപ്പന്‍ : അപ്പോ നിങ്ങള്‍ പുസ്തകമിറക്കുന്നു എന്നു കേട്ടത്....?

എഴുത്തുകാരന്‍ : നേരുതന്നെ.... നേരുതന്നെ....എന്റെ ഓണ്‍ലൈന്‍ സാഹിത്യകൃതികള്‍ക്ക് ഒരു പ്രിന്റ് വേര്‍ഷനും ഇറക്കുന്നു......

കുഞ്ഞ : കൊള്ളാലോ പരിപാടി !

എഴു : അക്ഷരങ്ങളില്‍ അച്ചടിമഷി പുരളുക എന്നത് ഏതൊരു എഴുത്തുകാരന്റേയും അന്ത്യാഭിലാഷമാവുന്നു.....

കുഞ്ഞ : അപ്പടിയാ ?!

എഴു : ആമ... ആമ... അപ്പടിത്താന്‍

കുഞ്ഞ : അപ്പോ നിങ്ങളു പണ്ട് - പ്രിന്റ് മീഡിയ മാങ്ങാത്തൊലിയാണ്, ചേനത്തലയാണ്.... പരിസ്ഥിതി, കുന്ത്രാണ്ടം, കൊടച്ചക്രം എന്നൊക്കെ പറഞ്ഞ് കൊട്ടിപ്പാടി നടന്നതോ...?

എഴു : അയ്യോ ഞാനങ്ങിനെ പറഞ്ഞോ

കുഞ്ഞ : ഉവ്വ് പറഞ്ഞു. നിങ്ങളുടെ ഉറച്ച അഭിപ്രായം അടിവരയിട്ട് പറഞ്ഞു......!

എഴു : (ഗൗരവഭാവത്തിൽ) അഭിപ്രായം ഇരുമ്പുലക്കയല്ല...!!!

അപ്രകാരം സംസാരിക്കുന്നതിനിടയില്‍ എഴുത്തുകാരന്റെ മൊബൈല്‍ ഫോണിലേക്ക് പണമിടപാടുകള്‍ സംബന്ധിച്ച ചില ചര്‍ച്ചകള്‍ക്കായി പബ്ളിഷിങ്ങ് ഹൗസ് മാനേജരുടെ വിളി വന്നു. കുഞ്ഞപ്പനെവിട്ട് എഴുത്തുകാരന്‍ ഫോണില്‍ സംസാരിക്കുന്ന തിരക്കിലായി....

ഇതിനിടയില്‍ കുഞ്ഞപ്പന്‍ ഇന്ത്യന്‍ കോഫീഹൗസില്‍ കയറി പരിപ്പുവടയും കട്ടന്‍ചായയും കഴിക്കാനായി എഴുത്തുകാരനോട് യാത്രപറഞ്ഞ് തിരക്കിട്ട് നടന്നുപോയി ......

പരിപ്പുവടയും, കട്ടന്‍ചായയും നല്‍കിയ ബൗദ്ധികമായ ഉണര്‍വ്വില്‍ കുഞ്ഞപ്പന്‍ അന്നുതന്നെ 'അപശകുനം' എന്ന തൂലികാനാമം സ്വീകരിച്ച്  'അഭിപ്രായം ഇരുമ്പുലക്കയല്ല...' എന്ന ബ്ലോഗ് എഴുതാന്‍ ആരംഭിച്ചു.  

പ്രിയമുള്ളവരെ ഇന്ന് ഏറെ പ്രചാരത്തിലുള്ള 'അഭിപ്രായം ഇരുമ്പുലക്കയല്ല...' എന്ന പ്രയോഗം നിലവില്‍ വന്നത് അന്നു മുതല്‍ക്കാണ് .....




 

41 അഭിപ്രായങ്ങൾ:

  1. അക്ഷരങ്ങളില്‍ അച്ചടിമഷി പുരളുക എന്നത് ഏതൊരു എഴുത്തുകാരന്റേയും അന്ത്യാഭിലാഷമാവുന്നു.....

    മറുപടിഇല്ലാതാക്കൂ
  2. അതെ...അതാകുന്നു...അത് തന്നെയാകുന്നു...

    മറുപടിഇല്ലാതാക്കൂ
  3. ഒരു ഉലക്കയുണ്ടാവുമോ മാഷേ ഒരു ബ്ലോഗിടാൻ.. :)

    ഒരു കണക്കിനു ശരിയാ ട്ടൊ...ആർക്കാ സ്വന്തം പുസ്തകം നെഞ്ചിൽ ചേർത്തുറങ്ങാൻ കൊതിയില്ലാതിരിക്കാ...
    "നിഴലുകളെ " കിടത്തുറക്കീട്ട്‌
    ഷോർട്ട്‌ സൈറ്റ്‌ കേമത്തരം കാണിക്കുന്നുട്‌ ട്ടൊ :)

    മറുപടിഇല്ലാതാക്കൂ
  4. ആണോ എന്ന് ചോദിച്ചാല്‍ ആണ്. പക്ഷെ ആദ്യ കഥ 97 ല്‍ വന്നതിനു ശേഷം അങ്ങനെ ഒരു കാര്യത്തിന് ഈ സമയം വരെ ശ്രമിച്ചിട്ടില്ല. ശ്രമിക്കണമെന്ന് തോന്നീട്ടുമില്ല.
    അപ്പോള്‍ ഞാന്‍ എഴുത്തുകാരനായില്ലല്ലോ മാഷെ.
    ഗുണമുള്ള " മണമുള്ള പൂക്കള്‍ക്ക് പകരം പണം കൊടുത്ത് പ്ലാസ്റ്റിക് പൂക്കള്‍ ചൂടാന്‍ തുടങ്ങിയിരിക്കുന്നു എഴുത്തുലോകം.
    പേര് വേണം . അതിനു ബുക്കിറങ്ങണം / പരസ്യം ചെയ്യണം / ഉദ്ഘോഷിക്കണം / ഞാന്‍ ഇന്നതാണെന്നു വിളിച്ചു പറയണം / സ്വന്തം ചെലവില്‍ ഡോക്യുമെന്ററി വേണം.
    എന്നിട്ടൊരു ലേബലും "എഴുത്തുകാരന്‍ "
    സത്യം കറുത്തിരിക്കുന്നു.
    ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  5. "ശത്രുക്കളില്ലാതെ മരിക്കുന്നവന്‍ ജീവിച്ചിരുന്നിട്ടില്ല എന്നാണര്‍ത്ഥം" തുടങ്ങിയ ഇരുമ്പുലക്ക പോലുള്ള അഭിപ്രായങ്ങളില്‍ ജീവിച്ചവരും ഉണ്ട് നമ്മുടെ മലയാളത്തില്‍.

    മറുപടിഇല്ലാതാക്കൂ
  6. ഇവിടെ ഞാന്‍ ഒരു ഇരുമ്പുലക്ക നിക്ഷേപിയ്ക്കുന്നു
    അച്ചടിയ്ക്കപ്പെട്ട് കാണാന്‍ ആഗ്രഹമില്ലാത്തവര്‍ കൈ പൊക്കുക!

    അവര്‍ക്കുള്ളതാണ് ഇരുമ്പുലക്ക!!

    മറുപടിഇല്ലാതാക്കൂ
  7. ഹ്ഹ്ഹ മാഷെ നര്‍മ്മവും വഴങ്ങും അല്ലെ .....കൊള്ളാം ട്ടോ

    മറുപടിഇല്ലാതാക്കൂ
  8. അക്ഷരങ്ങളിൽ അച്ചടിമഷി പുരളുക എന്നത് ഏതൊരു എഴുത്തുകാരന്റേയും അന്ത്യാഭിലാഷമാണ്......
    വീണ്ടുംവരാം .. സസ്നേഹം
    ആഷിക് തിരൂർ

    മറുപടിഇല്ലാതാക്കൂ
  9. പതിയെ പറഞ്ഞു, കാര്യം ....
    കൊള്ളേണ്ടവര്‍ക്ക് മേല്‍ അതൊരു ഇരുമ്പുലക്കയായി...
    ( മാഷും വടിയെടുത്തു..., ഇനി ഒരു കരുതല്‍ നല്ലതാ..)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പഠിക്കുന്ന കാലത്ത് മാഷുംമാര്‍ എടുത്ത വടിയില്‍ നന്നാവാത്തവരാ ഇനി പഠിപ്പ് നിര്‍ത്തിയിട്ടു നന്നാവുന്നത്

      ഇല്ലാതാക്കൂ
  10. അന്ന് മുതല്‍ ഇരുമ്പുലക്കയുടെ സ്ഥാനം പെട്ടിക്കകത്തായി.

    മറുപടിഇല്ലാതാക്കൂ
  11. "അഭിപ്രായം ഇരുമ്പുലക്കയല്ല......" കൊള്ളാം മാഷേ :)

    മറുപടിഇല്ലാതാക്കൂ
  12. കിട്ടാത്ത മുന്തിരി പുളിക്കും എന്ന കുറുക്കന്റെ ജല്പനം.
    സീരിയല്‍ താരങ്ങള്‍ സിനിമ കൊതിക്കും പോലെ, രഞ്ജി ക്രിക്കറ്റ്കളിക്കാര്‍ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതുപോലെ തന്നെയുള്ള ഒരു തരം ഇരുമ്പുലക്കയാണ് മേല്‍പ്പറഞ്ഞ സാധനം.

    ഇ- എഴുത്തും അച്ചടിയും പാരലലായി കൊണ്ടുപോകണം എന്നാണ് എന്‍റെ അഭിപ്രായം. കൈയ്യിലിരിക്കുന്ന കാശുമടക്കി പ്രസിധീകരിക്കുകയല്ല, എഴുത്തില്‍ കാംബുണ്ട് എന്നുകണ്ട് പ്രസാധകര്‍ അത് ചെയ്യുകയാണ് ഉത്തമം.

    മറുപടിഇല്ലാതാക്കൂ
  13. ഹ ഹ ഹ അപ്പൊ അങ്ങിനെയാണ് അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന കണ്ടു പിടുത്തം നടന്നത്.. നല്ല ആക്ഷേപ ഹാസ്യം. പ്രിന്റ്‌ മീഡിയയെ തള്ളിപ്പറയുന്നവന്റെ ഉള്ളിലും ഒരു ഒന്ന് പ്രിന്റു ചെയ്തു കാണാനുള്ള മോഹം കാണാതിരിക്കില്ല...

    മറുപടിഇല്ലാതാക്കൂ
  14. "ബെസ്റ്റ് ബ്ലോഗര്‍ പുരസ്കാരം" എന്ന കാര്യത്തിൽ ഗവണ്മെന്റ് പോലും ഒരു തീരുമാനം എടുക്കാൻ ഇരിക്കെ ഈ പോസ്റ്റ്‌ അതിനെതിരിൽ വിലങ്ങനെ വെച്ച ഒരു ഇരുമ്പുലക്ക ആയി. :):)

    മറുപടിഇല്ലാതാക്കൂ
  15. വിശക്കുന്നവന് ഇലകിട്ടാഞ്ഞിട്ട്, ഉണ്ടവന് പായകിട്ടാഞ്ഞിട്ട്.
    അവസ്ഥാന്തരങ്ങളുടെ ജാലവിദ്യയാൽ ഇരുമ്പുലക്കകൾ റബ്ബറുലക്കയായും വീണ്ടും അത് ഇരുമ്പുലക്കയായും ഒക്കെ പരിണാമം പ്രാപിക്കുന്നു. അതിജീവനത്വരയുടെ അഭ്യാസക്കാഴ്ചകൾ.

    സറ്റയർ ലക്ഷ്യവേധിയാണ്.

    മറുപടിഇല്ലാതാക്കൂ
  16. കൊട്ടുമ്പോള്‍ ഇരുമ്പുലക്ക കൊണ്ട് തന്നെ കൊട്ടണം . ഇതാ ഇങ്ങിനെ ....

    ഈ എഴുത്താണ് എന്റെ ജീവന്‍. പ്രിന്റ്‌ മീഡിയ എന്നും ഒരു പ്രത്യേക വര്‍ഗ്ഗത്തിന്റെ താല്പര്യം മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ. ഇങ്ങിനെയോക്കെയാണെങ്കിലും എന്റെ ലിഖിതങ്ങളും അച്ചടി മഷി പുരട്ടാന്‍ ഉള്ള നെട്ടോട്ടത്തില്‍ ആണ് ഞാന്‍.

    മാഷേ .... മുകളിലെ എന്റെ അഭിപ്രായം ഒരു ഇരുമ്പുലക്കയല്ല. സാഹചര്യത്തിനനുസരിച്ച് ഇനിയും മാറ്റും.

    മറുപടിഇല്ലാതാക്കൂ
  17. അന്ത്യാഭിലാഷത്തിന്‍റെ മുതുകില്‍ മാഷിന്‍റെ ഈ ഇരുമ്പുലക്കകൊണ്ടുള്ള അടി നന്നായി ...! പത്തു കാശ് കയ്യിലുണ്ടെകില്‍ ഇപ്പോള്‍ ഞമ്മക്കും മമ്മൂഞ്ഞ് ആകാം എന്നരീതിയിലായി കാര്യങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
  18. 'അക്ഷരങ്ങളില്‍ അച്ചടിമഷി പുരളുക എന്നത് ഏതൊരു എഴുത്തുകാരന്റേയും അന്ത്യാഭിലാഷമാവുന്നു.....'

    സത്യം... ഈ സത്യം അംഗീകരിക്കാന്‍ പല ബ്ലോഗര്‍മാറും തയ്യാറാക്കുന്നില്ല എന്നത് മറ്റോരു സത്യം...

    മറുപടിഇല്ലാതാക്കൂ
  19. ഇരുമ്പുലക്ക വളരെ നല്ലതാണ് ..ചിലപ്പോളൊക്കെ

    മറുപടിഇല്ലാതാക്കൂ
  20. ഞാനിപ്പോള്‍ എന്താണ് പറയേണ്ടത് എന്നറിയാതെ ഒരിരുമ്പുലക്കയും കയ്യില്‍ (മനസ്സില്‍ )വെച്ച് അന്തിച്ചു നില്‍ക്കയാണ്‌ സാര്‍ !അഭിനന്ദനങ്ങള്‍ ട്ട്വാ...

    മറുപടിഇല്ലാതാക്കൂ
  21. ഹഹഹ മാഷേ ഒച്ചയുള്ളവര്‍ കൂക്കി തോല്പ്പിച്ചട്ടെ അല്ലാത്തവര്‍ ആ പറങ്കൂച്ചി കാട്ടില്‍ കയറി തൂറി തോല്പ്പിക്കട്ടെ എന്ന് പണ്ടൊരു വെവരം കെട്ട ഏറനാടന്‍ കാക്ക പറഞ്ഞതോര്‍ക്കുന്നു ഹഹഹ്

    മറുപടിഇല്ലാതാക്കൂ
  22. നൗഷാദ്‌ ആകമ്പാടന്റെ കാര്‍ട്ടൂണ്‍ വിവാദമായതിന്റെ തുടര്‍ച്ചയായിത്തന്നെ ഇതും വായിച്ചു...
    സ്വന്തം സൃഷ്ടി അച്ചടിമഷി പുരളണം എന്ന് ആഗ്രഹിക്കാത്ത എഴുത്തുകാര്‍ ഉണ്ടാകില്ല എന്ന് തന്നെ തോന്നുന്നു,
    അതിനുള്ള സാഹചര്യമില്ലായ്മയില്‍ നിന്നും അച്ചടിമാധ്യമങ്ങളെ കുറ്റം പറഞ്ഞു കൊണ്ട് ബ്ലോഗില്‍ ആശ്വാസം തേടുകയാണ് മിക്കവരും

    മറുപടിഇല്ലാതാക്കൂ

  23. നീലകുരുക്കന്റെ കഥ ഓർത്തു പോയി ..
    പ്രദീപ്‌ മാഷ് ഒക്കെ ആയിരുന്നു ബ്ലോഗ്‌ രംഗത്തെ
    ഒരു സിരിയസ് ആയി കണ്ടിരുന്നത്‌
    ഇപ്പൊ നിഴലുകൾ എല്ലാ ബ്ലോഗ്ഗിൽ പോസ്റ്റ്‌ ഇടാത്തതിന്
    എതിരെ ശക്തമായി പ്രതിക്ഷെദിക്കുന്നു.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പൈമേ, നീ ജീവനോടെയുണ്ടോ? :) കുറെ കാലമായല്ലോ കണ്ടിട്ട് !

      ഇല്ലാതാക്കൂ
  24. അക്ഷരങ്ങൾ കൊണ്ട് സാമാന്യം അഭ്യാസം കളിക്കുന്ന ഏതൊരു എഴുത്തുകാരനും അച്ചടി മഷിയുടെ മണം കിട്ടാൻ വേണ്ടി കൊതിക്കുന്നവരാണ് . അതിൽ ഓണ്‍ ലൈൻ എഴുത്തുകാരെന്നോ അല്ലാത്തവരെന്നോ വക ഭേദം ഉണ്ടാകില്ല എന്ന് തോന്നുന്നു . അച്ചടി മഷിയുടെ മണം മോശമാണ് എന്ന് തോന്നിയത് കൊണ്ടാണ് എല്ലാരും ഇ -മഷിയിലേക്ക്‌ തിരിഞ്ഞതെന്നും പറയാനാവില്ല. കാലത്തിനു അനുസരിച്ചുള്ള ഒരു മാറ്റം മാത്രമായാണ് ഞാൻ അതിനെ മനസിലാക്കുന്നത്. മാത്രവുമല്ല , അച്ചടി പ്രസിദ്ധീകരണങ്ങളെക്കാൾ കുറച്ചു കൂടെ എളുപ്പത്തിൽ ഇന്നത്തെ കാലത്ത് എല്ലാവരിലേക്കും എത്തുന്നതും അത്തരം സംരഭങ്ങൾ ആണ്. ബ്ലോഗെഴുത്ത്കാർക്കിടയിൽ ഭൂരിപക്ഷം പേരും അത്യാവശ്യം അച്ചടി മഷി പ്രസിദ്ധീകരണങ്ങൾ വായിക്കാറുള്ളവരാണ് എന്നിരിക്കെ ബ്ലോഗർമാർക്ക് ഒരു വറൈറ്റിക്ക് വർഷത്തിൽ ഒരു തവണയെങ്കിലും തന്റെ ഇ മഷി രചനയെ ഒരു പ്രിന്റഡ് വേർഷനായി കാണാൻ ആഗ്രഹിച്ചു പോയാൽ അതിലൊരു അപരാധവുമില്ല എന്നാണ് എന്റെ അഭിപ്രായം .

    അഭിപ്രായം ഇരുമ്പുലക്കയല്ല എന്നത് കൊണ്ട് മാത്രം പറയുന്ന അഭിപ്രായമായി ഇതിനെ കാണുക . പ്രദീപേട്ടന്റെ ക്യാൻവാസിൽ ഇത് വരെ കാണാത്ത ഒരു ശൈലിയിലായിരുന്നു ഈ വിഷയാവതരണം. പുതിയ ശൈലികൾ ഇനിയും വരട്ടെ .. സ്നേഹാശംസകൾ ..

    മറുപടിഇല്ലാതാക്കൂ
  25. അച്ചടി മഷിക്കെതിരെയാണല്ലോ സകലരും വാളോങ്ങുന്നത്. എന്റെ രചനകളിൽ അച്ചടി മഷി പുരളുക എന്നതെനിക്കാനന്ദം നൽകുന്നത് പോലെ മറ്റുള്ളവർക്കും ആനന്ദം നൽകുമെന്ന ചിന്തയാണ് ഉത്തമം.

    ആശംസകൾ മാഷേ...



    മറുപടിഇല്ലാതാക്കൂ
  26. അഭിപ്രായമല്ലേ മാറ്റാൻ പറ്റൂ... മാറ്റിക്കോ , മാറ്റിക്കോ... :))

    മറുപടിഇല്ലാതാക്കൂ
  27. ഇപ്പൊ ഏതാണ്ട് ഒരേക ദേശ രൂപം പുടി കിട്ടി.;)

    മാഷിന്റെ കഥാ ബ്ലോഗിലാണ് സാധാരണ വരാറുള്ളത് .
    ഇവിടാദ്യമാണെന്നു തോന്നുന്നു .. ഇനിയും വരാം ട്ടോ

    മറുപടിഇല്ലാതാക്കൂ
  28. :) :)

    ഏറെ പ്രചാരത്തിലുള്ള 'ഒലക്കേടെ മൂട്' എന്ന പ്രയോഗത്തിന്‍റെ ഉല്‍പത്തിയെ കുറിച്ചറിയാന്‍ കൂടി താല്‍പ്പര്യം ഉണ്ട്

    മറുപടിഇല്ലാതാക്കൂ
  29. സംഗതി എനിക്കങ്ങ് ക്ഷ പിടിച്ചു..ഒരു നല്ല നമസ്കാരം.......

    മറുപടിഇല്ലാതാക്കൂ
  30. പ്രദീപ്‌ ജി ... എഴുത്തുകാരെ അവരുടെ വഴിക്ക് വിട്ടാൽ ഇതൊരു നല്ല തമാശക്കഥ ആയി കാണാം .. വിഡ്ഢിവേഷം നന്നായി എഴുതി . ആശംസകൾ ..

    മറുപടിഇല്ലാതാക്കൂ
  31. വെറും ബൂലോഗ പ്രജകളായ നമ്മളെയൊക്കെ, ഒട്ടും ഗൌനിക്കാത്ത
    ചില വിഡ്ഡ്യാൻ രാജക്കന്മാരെ പിന്തുടർന്ന് , സമയക്കുറവുകൊണ്ടൊ മറ്റോ
    അഭിപ്രായമായി സുവർണ്ണയുലക്ക കാഴ്ച്ച വെച്ചില്ലെങ്കിൽ ...

    വിമർശനമായി ഏതെങ്കിലും മരയുലക്കകൾ നിക്ഷേപിച്ചെങ്കിൽ ...

    ഇങ്ങോട്ടില്ലെങ്കിലും എപ്പോഴെങ്കിലും മറ്റ് ബൂലോഗ
    പടയാളികൾക്ക് സാധാ ഉലക്കകൾ കാഴ്ച്ച വെച്ചില്ലെങ്കിൽ ....
    .......................................................................................
    .............................................................................................ഒക്കെ

    എന്നെപ്പൊലെയുള്ള എഴുത്തിന്റെ
    രാജാവാണെന്ന് നിനച്ച് , തനി വിഡ്ഡിവേഷം കെട്ടിയവർക്ക് ,
    അഭിപ്രായപ്പെട്ടിയിൽ കാണിക്കയായി കിട്ടുന്ന ഇരുമ്പുലക്കകൾ
    കൊണ്ട് എന്നും എത്ര പ്രഹരം കിട്ടികൊണ്ടിരിക്കുന്നെന്നുള്ള പരമാർത്ഥം ആരറിയൂ ..പ്രഭോ..!

    മറുപടിഇല്ലാതാക്കൂ
  32. രാജ്യം മാറിപ്പോയി ന്നു തോന്നുന്നു മാഷെ.... പിന്നെ വരാം

    മറുപടിഇല്ലാതാക്കൂ
  33. മൊഹിയുദ്ദീന്‍ പറഞ്ഞതിനെ അനുകൂലിയ്ക്കുന്നു

    :)

    മറുപടിഇല്ലാതാക്കൂ
  34. അഭിപ്രായം ഇരുമ്പുലക്കയല്ല .........മാഷേ ..ഹാ .ഹാഹാ

    മറുപടിഇല്ലാതാക്കൂ
  35. പതിനാറും പതിനെട്ടും വയസ്സുള്ളപ്പോളോക്കെ എന്റെ എഴുത്തുകള്‍ അച്ചടി മഷിയില്‍ കുളിച്ചു കേറിയിരുന്നു.
    പിന്നെ അതങ്ങ് നിലച്ചുപോയി. ഇപ്പോള്‍ ചില പരീക്ഷണങ്ങള്‍ ബ്ലോഗിലൂടെ...
    ഇപ്പോള്‍ ...ആര്‍ക്കാ ആഗ്രഹമില്ലാത്തത് ഒന്ന് പ്രസിദ്ധീകരിച്ചു കാണാന്‍?
    ഓ. എന്തിനാ? നിങ്ങളില്‍ ചിലരൊക്കെ വല്ലപ്പോഴും ഒന്ന് വന്നു വായിച്ചു ഒരു വരി എഴുതി കണ്ടാല്‍
    ഓ അത് മതീന്നെ.അത്രയൊക്കെ തന്നെ ധാരാളം...നോം ഹാപ്പി

    മറുപടിഇല്ലാതാക്കൂ