പണ്ടൊരിക്കൽ ഒരു രാജവംശം ഏഴുമലകളെ തുന്നിച്ചേർത്ത് നിരവധി രഹസ്യങ്ങളെ അതിൽ ഒളിപ്പിച്ച് ഒരു കോട്ട പണിതു...! ശത്രുവിന് ഒട്ടും പ്രാപ്യമല്ലാത്ത ഗോപുരങ്ങളും, അകത്തളങ്ങളും, ഖജനാവുകളും, തടാകങ്ങളും, അരുവികളും, നിറഞ്ഞ കോട്ടയുടെ പരിപൂർണ സംരക്ഷണയിൽ ആ രാജപരമ്പര നൂറ്റാണ്ടുകളോളം നാടുവാണു....!
പ്രബലരായ വിജയനഗരത്തിന്റെ സാമന്തന്മാരായതുകൊണ്ട് അവർക്ക് ഒന്നിനേയും പേടിക്കേണ്ടതില്ലായിരുന്നു.... കാലത്തിന്റെ കുത്തൊഴുക്കിൽ ഡക്കാനിൽ ഹംപിയുടെ പ്രതാപം അസ്തമിച്ചു.... കൃഷ്ണദേവരായരുടേയും, റാണിമാരുടേയും, തെന്നാലി രാമന്റേയും ചരിതങ്ങൾ മൺകൂനകളായും, കരിങ്കൽ ചീളുകളായും തർത്തെറിയപ്പെട്ടു.
അപ്പോഴും 'ചിത്രദുർഗ' യെന്ന ശക്തികേന്ദ്രത്തിന്റെ ആത്മവിശ്വാസവുമായി 'നായകർ ' എന്ന സ്ഥാനപ്പേരുള്ള ആ രാജപരമ്പര നാടുവാഴുകയായിരുന്നു....
പക്ഷേ ഒന്നും സ്ഥിരമായി പിടിച്ചു നിർത്താനാവില്ല എന്ന നിയതിയുടെ നിയമത്തിന് നായക രാജവംശവും വിധേയരാവുകതന്നെ ചെയ്തു. പലതവണ പരാജിതരായിട്ടും പിന്തിരിയാത്ത ആത്മവീര്യത്തിന്റെ യുദ്ധതന്ത്രങ്ങൾക്കുമുന്നിൽ ഒടുവിൽ ചിത്രദുർഗ അടിപതറിവീണു. നിരവധി യോദ്ധാക്കളുടെ ചോരപ്പുഴയിലൂടെ നീന്തിക്കയറിയ 'മൈസൂരിലെ ഹൈദരലി' കോട്ടയുടെ അഭേദ്യതയിലേക്ക് പട നയിച്ച് വിജയകാഹളം മുഴക്കി……
ചിത്രദുർഗയിലെ രാത്രികൾക്ക് പുരാതനമായ ആ കോട്ടയുടെ ഗന്ധമാണ്. രാത്രിയിൽ ആളൊഴിഞ്ഞ തെരുവുകളിലൂടെ നടക്കുമ്പോൾ നൂറ്റാണ്ടുകൾക്കു മുമ്പ് ഡക്കാൻ സമതലങ്ങളും, കുന്നുകളും താണ്ടി മൈസൂരിൽ നിന്നെത്തിയ പടയാളികളുടെ തമ്പുകളിലെ ആരവങ്ങൾ അന്തരീക്ഷത്തിൽ മാറ്റൊലി കൊള്ളുന്നതായി തോന്നും.
പുരാണങ്ങളുടേയും, യുദ്ധവീര്യത്തിന്റേയും കഥകളുറങ്ങുന്ന പാറക്കെട്ടുകൾ നിറഞ്ഞ മലകളാണ് ഈ നഗരത്തിന്റെ അതിരുകൾ. നിഴലിൽ എഴുന്നുനിൽക്കുന്ന പാറക്കെട്ടുകൾക്ക് ഭാവനക്കനുസരിച്ച് പല രൂപങ്ങളും മെനഞ്ഞെടുക്കാം - അതുകൊണ്ടാവാം ചിത്രദുർഗക്കു ചുറ്റുമുള്ള വലിയ പാറക്കെട്ടുകളെ ചൂഴ്ന്ന് നിരവധി കഥകളും ഉപകഥകളും പ്രചാരത്തിലുണ്ട്!. മഹാഭാരതത്തിലെ ഹിഡുംബനെന്ന രാക്ഷസൻ വാണത് ഈ മലകളിലാണെന്ന് പറയപ്പെടുന്നു. നരഭോജിയായ ആ രാക്ഷസനെ അജ്ഞാതവാസക്കാലത്ത് ഇവിടെയെത്തിയ ഭീമസേനൻ വധിച്ചു. പരസ്പരം നടന്ന ദ്വന്ദയുദ്ധത്തിൽ അവർ എടുത്തെറിഞ്ഞ കല്ലുകളാണുപോലും മലകളിൽ നിറഞ്ഞുകാണുന്ന ഈ വലിയ ഉരുളൻപാറകൾ!
പുരാണങ്ങളുടേയും, യുദ്ധവീര്യത്തിന്റേയും കഥകളുറങ്ങുന്ന പാറക്കെട്ടുകൾ നിറഞ്ഞ മലകളാണ് ഈ നഗരത്തിന്റെ അതിരുകൾ. നിഴലിൽ എഴുന്നുനിൽക്കുന്ന പാറക്കെട്ടുകൾക്ക് ഭാവനക്കനുസരിച്ച് പല രൂപങ്ങളും മെനഞ്ഞെടുക്കാം - അതുകൊണ്ടാവാം ചിത്രദുർഗക്കു ചുറ്റുമുള്ള വലിയ പാറക്കെട്ടുകളെ ചൂഴ്ന്ന് നിരവധി കഥകളും ഉപകഥകളും പ്രചാരത്തിലുണ്ട്!. മഹാഭാരതത്തിലെ ഹിഡുംബനെന്ന രാക്ഷസൻ വാണത് ഈ മലകളിലാണെന്ന് പറയപ്പെടുന്നു. നരഭോജിയായ ആ രാക്ഷസനെ അജ്ഞാതവാസക്കാലത്ത് ഇവിടെയെത്തിയ ഭീമസേനൻ വധിച്ചു. പരസ്പരം നടന്ന ദ്വന്ദയുദ്ധത്തിൽ അവർ എടുത്തെറിഞ്ഞ കല്ലുകളാണുപോലും മലകളിൽ നിറഞ്ഞുകാണുന്ന ഈ വലിയ ഉരുളൻപാറകൾ!
പുരാവസ്തു വകുപ്പിനു കീഴിലുള്ള കോട്ടയിൽ പ്രവേശനസമയം രാവിലെ പത്തുമണി മുതൽ വൈകിട്ട് അഞ്ചുമണി വരെയാണ്. കോട്ടയുടെ പ്രധാന പ്രവേശനകവാടത്തിൽ ഏഴു ഫണമുള്ള മൂർഖൻപാമ്പിന്റേയും, ഇരുതലയുള്ള പക്ഷിയുടേയും, ഗന്ധബെരുന്ദ എന്ന രാജഹംസത്തെയും കൊത്തി വെച്ചിരിക്കുന്നതാണ് യാത്രികരെ ആദ്യം എതിരേൽക്കുക.
ഒരു പകൽ മുഴുവൻ ചിലവഴിച്ചാലും തീരാത്തത്ര കാഴ്ചകളും, ചരിത്രവും, കഥകളും, ഉപകഥകളും നിറഞ്ഞതാണ് ഈ കോട്ടയിലെ ഓരോ ഭാഗവും. മലകളുടെ ഉയരങ്ങളും താഴ്വരകളും സമർത്ഥമായി ഉപയോഗപ്പെടുത്തിയ ആ പഴയകാല വാസ്തുവിദ്യാ വിശാരദന്മാരെ മനസ്സുകൊണ്ട് നമസ്കരിക്കാതെ നാം ഈ കാഴ്ചകൾ പൂർത്തിയാക്കില്ല.
'ചിൻമുലാദ്രി' മലനിരകളിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. 'കല്ലിന കോട്ടെ', 'ഉക്കിന കോട്ടെ', 'യേലു സുത്തിന കോട്ടെ' എന്നൊക്കെ കന്നഡയിൽ ഈ കോട്ടക്ക് വിളിപ്പേരുണ്ട്. പ്രധാന രാജകൊട്ടരവും, അന്തപ്പുരങ്ങളും കോട്ടക്കുള്ളിലാണ്. പത്തൊൻപത് കവാടങ്ങൾ, മുപ്പത്തെട്ട് തുരങ്ക വഴികൾ, നാല് അതീവരഹസ്യ കവാടങ്ങൾ, ഹിന്ദുക്ഷേത്രങ്ങൾ, മുസ്ളിം ദേവാലയം, പത്തായപ്പുരകൾ, നാണയം അടിക്കാനുള്ള അച്ചുകൂടം, പാറ വെട്ടിയെടുത്ത് നിർമ്മിച്ച എണ്ണക്കുളം, പാറക്കെട്ടുകൾ നിറഞ്ഞ മലമുകളിലായിട്ടും നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് രണ്ട് പ്രധാന ജലാശയങ്ങൾ , തുരങ്കങ്ങളിലൂടെ ചെറിയ അരുവികളായി മാറുന്ന ഉറവകൾ - കാഴ്ചകൾ നിരവധിയാണ്….. ഓരോ മലയും കോട്ടയും കടന്ന് ചെന്ന് ഏറ്റവും ഉയരത്തിലുള്ള മലയിൽനിന്ന് സമതലങ്ങളിലേക്ക് നോക്കുമ്പോൾ തുഗഭദ്രയുടെ പോഷകനദിയായ വേദവതി ഒഴുകുന്ന കാഴ്ച അന്യാദൃശമാണ്.

പാറക്കെട്ടുകളിൽ ശിൽപ്പസാന്ദ്രമായ പലതരം രൂപങ്ങൾ നമുക്ക് വായിച്ചെടുക്കാനാവും. സൂക്ഷിച്ചു നോക്കിയാൽ അവയിൽ കൊമ്പനാനയേയും, പന്നിയേയും, കുതിരയേയും, കരടിയേയുമൊക്കെ കണ്ടെത്താം.
സാധാരണയാത്രികർക്കുപോലും ഒറ്റ ദിവസംകൊണ്ട് ഈ കോട്ടയെ വലംവെച്ചു തീർക്കാനാവില്ല. വളഞ്ഞും, പുളഞ്ഞും പോവുന്ന വഴികളാണ് കോട്ടയുടെ സവിശേഷത. കാവൽക്കാരുടെ കണ്ണ് വെട്ടിച്ച് ശത്രുക്കൾ പെട്ടന്നൊന്നും കോട്ടക്കുള്ളിൽ എത്തിപ്പെടരുതെന്ന ഉദ്ദേശത്തിലാവും ഇത് ചെയ്തത്. കോട്ടയുടെ ഉയരങ്ങളിൽ ജാഗരൂകമായിരുന്ന പീരങ്കികളും, മുതലക്കൂട്ടങ്ങളുള്ള വലിയ കിടങ്ങുകളും നുഴഞ്ഞുകയറ്റക്കാരുടെ പേടിസ്വപ്നമായിരുന്നിരിക്കണം.

അൽപ്പം ചരിത്രം
'രാഷ്ട്രകൂടരും', 'ചാലൂക്യരും', 'ഹൊയ്ശാലരും', 'നായകരും' പല ഘട്ടങ്ങളിൽ ഈ കോട്ടയുടെ നിർമ്മാണത്തിൽ പങ്കെടുത്തിട്ടുണ്ട്. ചാലുക്യരുടേയും, ഹൊയ്ശാലരുടേയും, വിജയനഗരത്തിന്റേയും നിരവധി മുദ്രകളും 'ഹളേകന്നഡ' എന്ന ലിപിയിലുള്ള ശാസനങ്ങളും കോട്ടയുടെ പലയിടങ്ങളിലും കാണാം.
വിജയനഗരത്തെ സേവിച്ച ശക്തനായ പടനായകനും, അടുത്ത വിശ്വസ്തനുമായിരുന്ന തിമ്മണ്ണ നായകിനെയാണ് ചിത്രദുർഗയുടെ ഭരണകാര്യങ്ങൾ നോക്കാൻ വിജയനഗര രാജാവ് ആദ്യമായി ഏൽപ്പിച്ചത്. തിമ്മണ്ണ നായ്ക്കിനെ തുടർന്ന് അദ്ദേഹത്തിന്റെ മകനായ മധകേരി നായ്കും, തുടർന്ന് അദ്ദേഹത്തിന്റെ മകൻ കസ്തൂരി രംഗപ്പ നായ്ക്കും വിജയനഗര സാമന്തന്മാരായി ചിത്രദുർഗ ഭരിച്ചതായി ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.
കസ്തൂരി രംഗപ്പ നായ്ക്കിന് പുത്രന്മാരില്ലാതിരുന്നതുകൊണ്ട് തന്റെ ദത്തുപുത്രനെ അധികാരത്തിൽ വാഴിച്ചെങ്കിലും ഈ രാജവംശത്തോട് വിദ്വേഷം പുലർത്തിയിരുന്ന ദളവകളാൽ അദ്ദേഹം വധിക്കപ്പെട്ടു. തുടർന്ന് 1676 ൽ മധകേരി നായ്ക്കിന്റെ സഹോദരനായ ചിക്കണ്ണ നായക് എന്നയാൾ മധകേരി നായക് രണ്ടാമൻ എന്ന സ്ഥാനപ്പേരോടെ ഭരണമേറ്റെടുത്തു. തുടർന്ന് അദ്ദേഹത്തിന്റെ മറ്റൊരു സഹോദരൻ മധകേരി നായക് മൂന്നാമൻ എന്ന പേരിലും ചിത്രദുർഗ ഭരിച്ചു.
ദളവകൾക്ക് ചിത്രദുർഗ ഭരണാധികാരികളോടുള്ള വിദ്വേഷംമൂലം തുടർന്നുള്ള ചിത്രദുർഗയുടെ ചരിത്രം ഭരണപരവും സാമുദായികവുമായ അസ്വസ്ഥതകളുടേതാണ്. ദുർബലനായ മധകേരി നായ്ക്ക് മൂന്നാമനെ പുറത്താക്കി ദളവകൾ ഇവരുടെ ഒരു അകന്ന ബന്ധുവായ ബ്രഹ്മപ്പനായ്ക്കിനെ 1689 ൽ സിംഹാസനത്തിൽ വാഴിച്ചു. തുടർന്ന് 1721 മുതൽ 1748 വരെയുള്ള കാലയളവിൽ ഹിരി മദകരി നായകും, തുടർന്ന് കസ്തൂരി രംഗപ്പ നായക് രണ്ടാമനും, പിന്നീട് മദകരി നായക് നാലാമനും ചിത്രദുർഗ ഭരിച്ചപ്പോഴൊക്കെ അധികാര വടംവലിയും, രാജകുടുംബാംഗങ്ങൾക്കിടയിലെ ആഭ്യന്തര പ്രശ്നങ്ങളും, പുറത്തു നിന്നുള്ള ആക്രമണവും ചേർന്ന് ജനജീവിതം ദുസ്സഹമാക്കി.
കസ്തൂരി രംഗപ്പ നായ്ക്കിന് പുത്രന്മാരില്ലാതിരുന്നതുകൊണ്ട് തന്റെ ദത്തുപുത്രനെ അധികാരത്തിൽ വാഴിച്ചെങ്കിലും ഈ രാജവംശത്തോട് വിദ്വേഷം പുലർത്തിയിരുന്ന ദളവകളാൽ അദ്ദേഹം വധിക്കപ്പെട്ടു. തുടർന്ന് 1676 ൽ മധകേരി നായ്ക്കിന്റെ സഹോദരനായ ചിക്കണ്ണ നായക് എന്നയാൾ മധകേരി നായക് രണ്ടാമൻ എന്ന സ്ഥാനപ്പേരോടെ ഭരണമേറ്റെടുത്തു. തുടർന്ന് അദ്ദേഹത്തിന്റെ മറ്റൊരു സഹോദരൻ മധകേരി നായക് മൂന്നാമൻ എന്ന പേരിലും ചിത്രദുർഗ ഭരിച്ചു.

അതിനിടയിൽ ഒരിക്കലും തകർക്കാനാവില്ലെന്നു കരുതിയിരുന്ന കോട്ടയിലേക്ക് ഹൈദരലിയുടെ സൈന്യമെത്തി. 1760 ലും 1770 ലും ഹൈദരലി ചിത്രദുർഗക്കുനേരെ ആക്രമണം നടത്തിയെങ്കിലും പരാജയപ്പെട്ടു. 1779 ൽ മൂന്നാമത്തെ ശ്രമത്തിൽ ഹൈദർ വിജയിച്ചു. പിന്നീട് ടിപ്പുവിന്റെ മരണശേഷം കോട്ട ബ്രിട്ടീഷുകാരുടെ കൈവശമായി.
കോട്ടയിൽ പലയിടങ്ങളിലുമുള്ള ലിഖിതങ്ങളും, ചുമർ ചിത്രങ്ങളും ഈ ചരിത്രവസ്തുതകൾ ശരിവെക്കുന്നു.
കോട്ടയിൽ പലയിടങ്ങളിലുമുള്ള ലിഖിതങ്ങളും, ചുമർ ചിത്രങ്ങളും ഈ ചരിത്രവസ്തുതകൾ ശരിവെക്കുന്നു.
ഒബവ്വയെന്ന ധീരവനിതയുടെ കഥ
മദകരി നായ്ക്ക് നാലാമന്റെ കാലത്താണ് മൈസൂരിൽ നിന്ന് ഹൈദരാലിയും സംഘവും ചിത്രദുർഗ കോട്ട പിടിച്ചടക്കാനെത്തിയത്. പലനാൾ ശ്രമിച്ചിട്ടും കോട്ട പിടിച്ചടക്കാനാവാതെ വന്നപ്പോൾ പിൻവാങ്ങുന്ന രീതിയിൽ നഗരത്തിന് പുറത്ത് തമ്പടിച്ച് തന്റെ ചാരന്മാരെ കോട്ടയുടെ രഹസ്യം അറിയാനായി ഹൈദരലി അയച്ചു.
കോട്ടയുടെ പിൻഭാഗത്തെ പാറക്കെട്ടിലെ ചെറിയ വിടവിലൂടെയുള്ള ഗുഹയിലൂടെ ഒരു പാൽക്കാരി കോട്ടയിലേക്കു പോവുന്നതും വരുന്നതും കണ്ടെത്തിയ ചാരന്മാർ വിവരം രാജാവിനെ അറിയിച്ചു. ഈ വഴിയിലൂടെ കോട്ടക്കുള്ളിലേക്ക് ആയുധമേന്തിയ പടയാളികളെ ഹൈദരാലി അയച്ചു. അവിടെ കാവലിന് നിയോഗിക്കപ്പെട്ട പട്ടാളക്കാരൻ തന്റെ ഭാര്യയെ തൽക്കാലം അവിടെ നിർത്തി ഭക്ഷണം കഴിക്കാൻ പോയ വേളയായിരുന്നു അത്. ഒബവ്വ എന്ന ആ സ്ത്രീയാണ് ഇടുങ്ങിയ തുരങ്കത്തിലൂടെ പടയാളികൾ നിരങ്ങി നിങ്ങി വരുന്നത് കണ്ടത്.

ഒടുവിൽ ഭർത്താവ് വന്നുനോക്കുമ്പോൾ ചോരയിൽ കുതിർന്ന ഉലക്കയുമായി സംഹാരരുദ്രയായി നിൽക്കുന്ന ഭാര്യയെയാണ് കണുന്നത്.
ഒബ്ബവയുടെ കഥയിലെ ഇടുങ്ങിയ ഗുഹയും, അതിലൂടെ ഒഴുകുന്ന നീർച്ചാലും ഇപ്പോഴും കാണാം. ആ ധീരതയുടെ അഭിമാനകഥ ഇന്ന് കർണാടകയിലെ സ്കൂൾ പാഠപുസ്തകങ്ങളിലെ അദ്ധ്യായമാണ്. ഒരു സ്ത്രീയുടെ ധീരമായ ഇടപെടലിലൂടെ കോട്ട ഹൈദരാലിയിൽനിന്നു താൽക്കാലികമായി സംരക്ഷിക്കപ്പെട്ടെങ്കിലും, 1799 ൽ ശക്തമായ സൈനികനീക്കത്തിലൂടെ ഹൈദരാലി കോട്ട പിടിച്ചടക്കിയതിനും ചരിത്രം സാക്ഷിയായി.
ഒബ്ബവയുടെ കഥയിലെ ഇടുങ്ങിയ ഗുഹയും, അതിലൂടെ ഒഴുകുന്ന നീർച്ചാലും ഇപ്പോഴും കാണാം. ആ ധീരതയുടെ അഭിമാനകഥ ഇന്ന് കർണാടകയിലെ സ്കൂൾ പാഠപുസ്തകങ്ങളിലെ അദ്ധ്യായമാണ്. ഒരു സ്ത്രീയുടെ ധീരമായ ഇടപെടലിലൂടെ കോട്ട ഹൈദരാലിയിൽനിന്നു താൽക്കാലികമായി സംരക്ഷിക്കപ്പെട്ടെങ്കിലും, 1799 ൽ ശക്തമായ സൈനികനീക്കത്തിലൂടെ ഹൈദരാലി കോട്ട പിടിച്ചടക്കിയതിനും ചരിത്രം സാക്ഷിയായി.
ജ്യോതിരാജ്
തമിഴ്നാട്ടിലെ തേനിയിൽ നിന്ന് ഇങ്ങുദൂരെ കർണാടകയിലെ ചിത്രദുർഗയിലെത്തിയ ജ്യോതിരാജിനെ ഗെയിറ്റിൽ വെച്ചുതന്നെ പരിചയപ്പെട്ടു. സൗമ്യതയാർന്ന ഒരു പുഞ്ചിരി എപ്പോഴും മുഖത്ത് ഒട്ടിച്ചുവെച്ച് എല്ലാവരോടും സ്നേഹപൂർവ്വം ഇടപഴകുന്ന ഈ ചെറുപ്പക്കാരനു മാത്രമാണ് ഒരുപാട് പടയോട്ടങ്ങളെ അഹന്തയോടെ നെഞ്ചുവിരിച്ച് നേരിട്ട കോട്ടമതിലുകളും, ഗോപുരങ്ങളും വിനയപൂർവ്വം തലകുനിച്ച് തോറ്റു കൊടുക്കുന്നതെന്ന് പിന്നീടാണ് അറിഞ്ഞത്.
കോട്ടയുടെ കൽച്ചുമരുകളിലൂടെയും, കുത്തനെയുള്ള പാറകളിലൂടെയും ഉയരങ്ങളിലേക്ക് ഒരു പല്ലിയെപ്പോലെ കയറിപ്പോവുന്ന ജ്യോതിരാജ് ഒരു വിസ്മയമാണ്. ലംബമായ പാറക്കെട്ടുകളും, ചുമരുകളും കയറാൻ താൻ പഠിച്ചെടുത്തത് കുരങ്ങുകളുടെ ശരീരഭാഷയിൽ നിന്നാണെന്ന് ജ്യോതിരാജ് പറയുന്നു.
വീഡിയോ കാണുമല്ലോ......
കോട്ടയുടെ കൽച്ചുമരുകളിലൂടെയും, കുത്തനെയുള്ള പാറകളിലൂടെയും ഉയരങ്ങളിലേക്ക് ഒരു പല്ലിയെപ്പോലെ കയറിപ്പോവുന്ന ജ്യോതിരാജ് ഒരു വിസ്മയമാണ്. ലംബമായ പാറക്കെട്ടുകളും, ചുമരുകളും കയറാൻ താൻ പഠിച്ചെടുത്തത് കുരങ്ങുകളുടെ ശരീരഭാഷയിൽ നിന്നാണെന്ന് ജ്യോതിരാജ് പറയുന്നു.
വീഡിയോ കാണുമല്ലോ......
പുരാതനമായ ചരിത്രമുറങ്ങുന്ന അത്ഭുതക്കോട്ടയും, പതിനാലോളം ദരിദ്രരായ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് അതിന്റെ ചിലവിനുള്ള കാശിനായി സ്വന്തം ജീവൻ പണയം വെച്ച് അതിസാഹസിക പ്രകടനങ്ങൾ നടത്തുന്ന., ഇന്നത്തെ ലോകത്തിന് അത്രവേഗം മനസ്സിലാവാത്ത ഒരു അത്ഭുതയുവാവിനേയും പരിചയപ്പെട്ട ചാരിതാർത്ഥ്യത്തോടെയാണ് ചിത്രദുർഗയോട് വിട പറഞ്ഞത്.
The historical sense involves a perception, not only of the pastness of the past, but of its presence......
മറുപടിഇല്ലാതാക്കൂനാളുകൾക്ക് ശേഷം ബൂലോഗത്തിൽ
മറുപടിഇല്ലാതാക്കൂപ്രദീപ് മാഷുടെ നല്ലൊരു വിജ്ഞാന വിളംബരം
കണ്ടതിൽ അതിയായ സന്തോഷം , അതും ബൂലോകത്തിലൂടെ
അറിവുകൾ പ്രാപ്തമാക്കുന്ന പടങ്ങളും വീഡിയോയുമൊക്കെ വിശദമായ
വരികൾക്കൊപ്പം ചേർത്ത് കൊണ്ട് തന്നെ...!
ചിത്രദുർഗ്ഗയിലെ കോട്ടയും ,അനാഥ ബാലരെയും
സംരംക്ഷിക്കുന്ന അത്ഭുത യുവാവായ ജ്യോതിരാജിനെ
പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ , ചരിത്ര പാശ്ചാത്തലങ്ങളോടെ
എഴുമല രാജവംശ ചരിതവും , അവിടത്തെ ഇപ്പോഴുള്ള കാഴ്ച്ചവട്ടങ്ങളുമായി
അതീവ വിജ്ഞാനപ്രദമായ ഒരു ലേഖനം...
അഭിനന്ദനങ്ങൾ..കേട്ടൊ മാഷെ
ആദ്യവായനയും അഭിപ്രായവും ഒത്തിരി ആത്മവിശ്വാസമേകുന്നു. വലിയ സന്തോഷം മുരളിസാർ.....
ഇല്ലാതാക്കൂസ്പൈഡര്മാന് ജ്യോതിരാജിനെപ്പറ്റിയുള്ള വായന നമ്മുടെ ഇന്നത്തെ ദിവസം ധന്യമാക്കി
മറുപടിഇല്ലാതാക്കൂനല്ല വ്യക്തികളിലൂടെ നമ്മുടെ ജീവിതവും ധന്യമാവുന്നു. വളരെ സന്തോഷം അജിത്തേട്ടാ...
ഇല്ലാതാക്കൂഐതിഹ്യവും , ചരിത്രവും ഒക്കെ പറയുന്ന ഒരു നല്ല പോസ്റ്റ്..
മറുപടിഇല്ലാതാക്കൂയാത്രാ വിവരണങ്ങൾ ഇങ്ങിനെ പഠിച്ചിട്ട് വേണം ല്ലേ..
ഞന്നൊക്കെ പുറം കാഴ്ചകളിൽ മാാത്രമൊതുക്കുന്നു ...
നന്നായി മാഷേ..
കാണാൻ കൊതിച്ച് തുടങ്ങി..
നടക്കോ ആവൊ... :)
ചരിത്രം പരത്തിപ്പറയുന്നത് ഇത്തിരി ബോറാണെന്ന് അറിയാം സമി. പഠിക്കാൻ ശ്രമിച്ചപ്പോൾ പലയിടത്തു നിന്നായി കിട്ടിയ വിവരങ്ങൾ ഇവിടെ ഒന്നിച്ചുകൂട്ടി സൂക്ഷിക്കാം എന്നു തോന്നി. വലിയ സന്തോഷം ഈ നല്ല വായനക്ക്.....
ഇല്ലാതാക്കൂജ്യോതിരാജ് ഒരു വിസ്മയം തന്നെയാണ്.
മറുപടിഇല്ലാതാക്കൂഅത്ഭുതപ്പെടുത്തി.
ചിത്രങ്ങളും അവക്ക് ഉചിതമായി വിവരണങ്ങളും കൂടി വന്നപ്പോള്‍ എല്ലാം നടന്നു കാണുന്നത് പോലെ അനുഭവപ്പെട്ടു.
വളരെ വ്യത്യസ്ഥനാണ് ആ ചെറുപ്പക്കാരൻ . ശരിക്കും വിസ്മയം. ചിത്രങ്ങളും വിവരണവും ഇഴ ചേരുന്നു എന്നറിയുന്നത് ഏറെ സന്തോഷകരം
ഇല്ലാതാക്കൂമാഷ് ആ ബാക്ക് ഗ്രൌണ്ട് ഒന്ന് മാറ്റി വെളുത്ത കളര്‍ ആക്കുമോ. കുറച്ചുകൂടി ഭംഗി കിട്ടും. എന്നാലേ ഞാന്‍ വായിക്കൂ..
മറുപടിഇല്ലാതാക്കൂവിലയേറിയ അഭിപ്രായം. ഞാൻ ഇതുവരെ ശ്രദ്ധിക്കാഞ്ഞ അപാകത ശ്രദ്ധയിൽ പെടുത്തിയതിന് ഔപചാരികമായി നന്ദി പറയുന്നില്ല....
ഇല്ലാതാക്കൂനല്ല വിജ്ഞാനപ്രദം. കഥയൊന്നുമില്ലേ?
മറുപടിഇല്ലാതാക്കൂശ്രമിക്കാം ചേച്ചി. വായനക്കും അഭിപ്രായത്തിനും വലിയ സന്തോഷം
ഇല്ലാതാക്കൂമികച്ച ചിത്രങ്ങളും വിവരണവും... അഭിനന്ദനങ്ങൾ!
മറുപടിഇല്ലാതാക്കൂവിരണവും ചിത്രങ്ങളും നന്നായി എന്നറിയുന്നത് സന്തോഷപ്രദം....
ഇല്ലാതാക്കൂപോയിട്ടില്ലാത്ത ഒരിടം..നന്നായി മാഷെ, കൊതിപ്പിച്ചു!
മറുപടിഇല്ലാതാക്കൂവായനക്കും അഭിപ്രായത്തിനും വലിയ സന്തോഷം
ഇല്ലാതാക്കൂനൂറ്റാണ്ടുകളുടെ വിസ്മയ ചരിത്രമുറങ്ങുന്ന കോട്ടയുടെ വിശേഷങ്ങളുമായി വളരെ നാളുകൾക്കു ശേഷം വായിച്ച ഒരു നല്ല പോസ്റ്റ്.
മറുപടിഇല്ലാതാക്കൂചരിത്രത്തിന്റെ ഇടനാഴികകളിലേക്കുള്ള പിൻനടത്തത്തിലേക്ക് കാലം അവശേഷിപ്പിച്ച വാതായനങ്ങളാണ് ഓരോചരിത്ര സ്മാരകങ്ങളും എന്നെനിക്കു തോന്നുന്നു. ചിലത് കാലത്തെ അതിജീവിച്ചു പ്രൗഡിയോടെ നില നിൽക്കുന്നത് മുൻകാല പ്രതാപങ്ങളെ ബോധ്യപ്പെടുത്താനും നമ്മിൽ അഹങ്കരിക്കാൻ ഒന്നുമില്ലെന്ന് ഓർമ്മപ്പെടുത്താനുമാവും.
ഓരോ കാഴ്ചയിലും ചരിത്രത്തെ ഒരദ്ധ്യാപകന്റെ ധർമ്മബോധത്തോടെ എഴുത്തുകാരൻ ഇവിടെ വായനക്ക് സമർപ്പിക്കുന്നു. ആ ചരിത്രങ്ങളാവട്ടെ വിസ്മയകരവും വിത്ജ്ഞാനപ്രദവും. നന്ദി പ്രിയ പ്രദീപ് മാഷ്.
ഈ ചരിത്ര സ്മരകങ്ങൾ നാം എത്ര ചെറുതാണെന്ന് നമ്മെ മനസ്സിലാക്കിത്തരുന്നു. കാഴ്ചയും, ചരിത്രവും വിശദീകരിക്കുമ്പോൾ വായന ദുഷ്കരമാവുമല്ലോ എന്നു ഭയപ്പെട്ടിരുന്നു. ഇത്തരം അഭിപ്രായം അറിയുമ്പോൾ ചെറിയ സമാധാനം....
ഇല്ലാതാക്കൂഅത്ഭുത കോട്ടയുടെ ചരിത്രത്തിലേക്ക് ഒരു ഗവേഷക വിദ്യാര്‍ഥിയെ പോലെ, ആഴത്തില്‍ അറിഞ്ഞ ഈ യാത്രയില്‍ വായനക്കാരെ കൂടെ കൂട്ടാന്‍ കഴിഞ്ഞു ,,,ആദ്യമായാണ് ഈ സ്ഥലത്തെ കുറിച്ച് കേള്‍ക്കുന്നത് തന്നെ ,,ഒബവ്വയെന്ന ധീര വനിതയുടെ ജീവിതം ശരിക്കും അത്ഭുതം തന്നെ !!,, ജ്യോതിരാജിനെ കുറിച്ച് ഒരിക്കല്‍ ഒരു ടി വി പരിപാടിയില്‍ കണ്ടിരുന്നു,,,, ഒരിക്കല്‍ എങ്കിലും എനിക്കും പോവണം ഇത് വഴിയെ !! നല്ലൊരു വിസ്മയ യാത്ര വായിച്ച സന്തോഷത്തില്‍ മടങ്ങുന്നു ,,
മറുപടിഇല്ലാതാക്കൂചിത്രദുർഗയിലേക്ക് ഒരു യാത്ര ഒരിക്കലും നഷ്ടമാവില്ല ഫൈസൽ - വീഡിയോ ആഡ് ചെയ്യാനുള്ള സൂത്രം പറഞ്ഞുതന്നതിന് ഒൗപചാരികമായി നന്ദി പറയുന്നില്ല. വലിയ സന്തോഷം
ഇല്ലാതാക്കൂചിത്രദുർഗയിലേയ്ക്കുള്ള യാത്രയും, ജ്യോതിരാജിനെക്കുറിച്ചുള്ള വിവരണവും എല്ലാം നന്നായിട്ടുണ്ട്. ഈ വിവരണത്തിന് നന്നായി ബാക്ക് ഗ്രൗണ്ട് വർക്ക് ചെയ്തിട്ടുണ്ട് എന്ന് വായിക്കുമ്പോൾ തന്നെ മനസ്സിലാകും. നന്ദി. ആശംസകൾ!
മറുപടിഇല്ലാതാക്കൂ(ചിത്രദുർഗയിൽ എത്താനുള്ള വഴികൾ കൂടി പറഞ്ഞാൽ നന്നായിരുന്നു)
ഇപ്പോൾ ഏതു സ്ഥലവും കണ്ടെത്താൻ ഒരു ഗൂഗിൾ സെർച്ച് മതിയല്ലോ എന്നതുകൊണ്ടാണ് എത്താനുള്ള വഴി പറയാതിരുന്നത്. ബാംഗളൂരിൽ നിന്ന് തുംകൂർ, ഹിരിയൂർ വഴി 200 കിലോമീറ്റർ യാത്ര ചെയ്താൽ ചിത്രദുർഗയിലെത്താം. കോഴിക്കോട് നിന്ന് മൈസൂർ, ഹിരിയൂർ വഴിയോ., ഹാസൻ,ഹിരിയൂർ വഴിയോ ഏകദേശം 475 കിലോമീറ്റർ യാത്ര ചെയ്തും ചിത്രദുർഗയിലെത്താം. മംഗലാപുരത്തു നിന്ന് മുഡിഗരെ, ചിക്കമഗളൂർ, വഴി ഏകദേശം 300 കിലോമീറ്റർ യാത്ര ചെയ്ത് ചിത്രദുർഗയിൽ എത്താം..... സന്തോഷം ഈ വായനക്കും, തുറന്ന അഭിപ്രായത്തിനും
ഇല്ലാതാക്കൂനല്ല വായന സമ്മാനിച്ചതിനു നന്ദി .....സ്നേഹം
മറുപടിഇല്ലാതാക്കൂഅങ്ങയുടെ വായനക്ക് എന്റെ സ്നേഹവും , സന്തോഷവും....
ഇല്ലാതാക്കൂമുമ്പെവിടെയോ വായിച്ചതോര്‍ക്കുന്നു. ദേര്‍ ഈസ് നോ ഫ്യൂച്ചര്‍ വിത്തൗട്ട് എ പാസ്റ്റ്... സംഭവബഹുലമായ ഒരു പാരമ്പര്യത്തിന്റെ ശേഷിപ്പുകള്‍, അറിവു പകരുന്ന വിവരണം. ഷോര്‍ട്ട് സൈറ്റിലൂടെ ചരിത്രം ദര്‍ശിച്ചു. മാഷെ. ആശംസകള്‍.
മറുപടിഇല്ലാതാക്കൂഇന്നത്തെ സമൂഹമാണ് നാളയുടെ ചരിത്രം എന്നു പറയാറുണ്ട്. ഭൂതകാലത്തിൽ നിന്നാണ് ഭാവി രൂപം പ്രാപിക്കുന്നത്. വലിയ സന്തോഷം ഈ വായനക്കും ,അഭിപ്രായത്തിനും
ഇല്ലാതാക്കൂചിത്രദുർഗ്ഗയും ജ്യോതിരാജും ഒബ്ബവ്വയും പുതിയ അറിവുകൾ.
മറുപടിഇല്ലാതാക്കൂചിത്രങ്ങളും ബഹു കേമം. നല്ലൊരു യാത്രാ വിവരണം സമ്മാനിച്ചതിൽ അതിയായ സന്തോഷം.
ആശംസകൾ...
ആശംസകൾക്കും, അഭിപ്രായത്തിനും എന്റെ സന്തോഷം .....
ഇല്ലാതാക്കൂഅല്പ്പകാലത്തെ ഇടവേളയ്ക്കുശേഷം നല്ലൊരു വിഭവവുമായി എത്തി നമ്മുടെ പ്രദീപ് മാഷ് !
മറുപടിഇല്ലാതാക്കൂചിത്രദുർഗ ചരിത്രവും,ഒബ്ബവ യെന്ന ധീര വനിതയെപ്പറ്റിയും ഒപ്പം ജ്യോതി രാജ് എന്ന ധീര യുവാവിനെപ്പ്റ്റിയും കുറിച്ച വരികൾ വിജ്ജാനം പകർന്നു തന്നു എന്നു കുറിക്കുന്നതിൽ അതിയായ സന്തോഷം ഉണ്ട്. പക്ഷെ ഒരു ദുഖം മാത്രം ബാക്കി നിൽക്കുന്നു! എന്തിനാ മാഷേ ഇവിടുത്തെ കോപ്പി option എടുത്തു മാറ്റിയത് ? അത് കമന്റു എഴുതാൻ വരുന്നവർക്ക് എഴുതാതെ കടന്നു പോകാനേ കാരണമാകൂ. കോപ്പിയടിക്കുന്നവരെ പേടിച്ചാണോ, ഇന്ന് അത്തരക്കാരെ പിടികൂടാൻ പല മാർഗ്ഗങ്ങളും ഉണ്ടല്ലോ! പിന്നെന്തിനാണീ ഭയം, അതെടുത്തു മാറ്റിയാൽ ചിലപ്പോൾ വിശദമായ ഒരു പ്രതികരണം എഴുതാൻ ആഗ്രഹിക്കുന്നവർക്ക് അത് ഗുണം ചെയ്യും.
എന്തായാലും മാഷിൻറെ ഇഷ്ടം
ചിത്രങ്ങൾ മനോഹരമായി പകർത്തി ഒപ്പം രാജിൻറെ വീഡിയോവും അതിശയിപ്പിക്കുന്നത് തന്നെ ഇത് നേരത്തെ യു ട്യുബിൽ കണ്ടിരുന്നു, ദരിദ്രരായ കുട്ടികളോടുള്ള രാജിൻറെ സ്നേഹം അഭിനന്ദനം അർഹിക്കുന്നു
ആശംസകൾ
സൈബർ രംഗത്തെ ചില പ്രവണതകൾ കണ്ടപ്പോൾ കോപ്പി ഓപ്ഷൻ അടച്ചു വെച്ചതാണ്. അങ്ങയുടെ അഭിപ്രായത്തെ മാനിച്ച് അത് തുറന്നിടാൻ പോവുന്നു. വായിക്കാനും അഭിപ്രായം അറിയിക്കാനും കാണിച്ച സന്മനസ്സിന് എന്റെ സ്നേഹവും, സന്തോഷവും അറിയിക്കുന്നു....
ഇല്ലാതാക്കൂഇഷ്ട്ടമായി മാഷേ....കൌതുകപൂര്‍വ്വം വായിച്ചു തീര്‍ത്തു...ആശംസകള്‍..!
മറുപടിഇല്ലാതാക്കൂകൗതുകപൂർവ്വമുള്ള വായന നടന്നു എന്നറിയുന്നത് സന്തോഷപ്രദം
ഇല്ലാതാക്കൂകുറച്ചു നാളായി മാഷേ കണ്ടിട്ട് ..നിഴലുകളില്‍ ഒരു പോസ്റ്റ് ഉടനെ ഉണ്ടാവുമല്ലോ അല്ലെ ?ചിത്രദുര്ഗ്ഗയിലും എനിക്കിനി പോകണം .ജ്യോതിരാജിന്റെ പ്രകടനം വിസ്മയമുണര്‍ത്തി ..അഭിനന്ദനങ്ങള്‍ മാഷേ
മറുപടിഇല്ലാതാക്കൂനിഴലുകൾ എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു സിയാഫ്. എന്നാലും ഞാനൊന്ന് ശ്രമിച്ചുനോക്കാം. ഔപചാരിക നന്ദി പ്രകടനം ഒഴിവാക്കുന്നു
ഇല്ലാതാക്കൂഏറെ കാലത്തിനു ശേഷമാണ് ഒരു ബ്ലോഗ് പോസ്റ്റ് വായിക്കുന്നത്. നിരാശപ്പെടേണ്ടി വരില്ല എന്ന് ആദ്യമേ അറിയാമായിരുന്നു. ഇന്നലെ എന്നത് പിന്നിട്ടു പോയി എന്നല്ലാതെ അത് മരിച്ചു പോയിട്ടില്ലെന്നും അതിന്റെ നിഴലും വെളിച്ചവും ഇന്നിലേക്കും പടര്‍ന്നു കിടക്കുന്നു എന്നുമുള്ള ആശയത്തിന് ആത്മാവ് നല്കിയ ജീവനുള്ള എഴുത്ത്.
മറുപടിഇല്ലാതാക്കൂഇന്നലെകളുടെ ശക്തമായ അടിത്തറകളിലാണ് ഇന്നത്തെ നാഗരികത നാം പടുത്തുയർത്തുന്നത് - ഈ നല്ല വായനക്കും അഭിപ്രായത്തിനും വലിയ സന്തോഷം
ഇല്ലാതാക്കൂനല്ല യാത്ര !
മറുപടിഇല്ലാതാക്കൂഅഭിപ്രായം അറിയിച്ചതിൽ സന്തോഷം
ഇല്ലാതാക്കൂമൂന്നാല് മാസം മുന്‍പ് നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ ഏറ്റവും മനോഹരമായി മാഷ് വായനയ്ക്ക് വെച്ചിരിക്കുന്നു. യാത്രയുടെ മുന്നൊരുക്കവും പോസ്റ്റിനു വേണ്ട പിന്നൊരുക്കങ്ങളും ഈ യാത്രാ-ചരിത്ര വിവരണത്തെ മൂല്യവത്താക്കിയിരിക്കുന്നു. ഒരു പ്രദേശത്തിന്റെ കഥയും ചരിത്രവും ഇത്ര വൈവിധ്യമുള്ളതാകുമ്പോള് ഇന്ത്യ എന്തൊരു അത്ഭുത്മായിരിക്കും സഞ്ചാരികള്‍ക്ക്!! കാണണം ഒക്കെ...
മറുപടിഇല്ലാതാക്കൂവളരെ നന്ദി മാഷേ...
തീർച്ചയായും ജോസ്. നമ്മുടെ നാടിന്റെ പലതരം വൈവിധ്യങ്ങൾ മറ്റെങ്ങും കാണാൻ സാധിക്കുകയില്ല. യാത്രകളുടെ പ്രധാന ലഹരിയും ഇതുതന്നെ...... വിശദമായ വായനക്കും അഭിപ്രായത്തിനും സ്നേഹം അറിയിക്കുന്നു
ഇല്ലാതാക്കൂചരിത്രവു യാത്രയും കൂടിക്കലര്‍ന്ന വിജ്ഞാനപ്രദമായ വിവരണം. ഒബവ്വയെ കുറിച്ച് ഇപ്പോഴാണ് അറിയുന്നത്.
മറുപടിഇല്ലാതാക്കൂനല്ലൊരു യാത്രാനുഭവം മാഷേ.. എല്ലാം പുതിയ അറിവായിരുന്നു.. ജ്യോതിരാജ് ഒരു വിസ്മയം തന്നെ.. നന്ദി.. ആശംസകള്‍ മാഷേ..
മറുപടിഇല്ലാതാക്കൂഡോക്ടറെപ്പോലുള്ളവർക്ക് ജ്യോതിരാജ് വലിയൊരു അത്ഭുതമായിരിക്കും എന്ന കാര്യത്തിൽ സംശമില്ല. തിരക്കുകൾക്കിടയിലും എന്നെ സ്ഥിരമായി വായിക്കാനും, അഭിപ്രായമറിയിക്കാനും സമയം കണ്ടെത്തുന്ന സ്നേഹത്തിന് ഔപചാരികമായി നന്ദി പറയുന്നില്ല
ഇല്ലാതാക്കൂNalla anubhavam, vivaranam....
മറുപടിഇല്ലാതാക്കൂAasamsakal.
വലിയ സന്തോഷം ഡോക്ടർ സാർ
ഇല്ലാതാക്കൂമനോഹരം മാഷെ. മാതൃക കാണുന്ന എഴുത്തുകൾക്ക് എന്ത് അഭിപ്രായം പറയാൻ.
മറുപടിഇല്ലാതാക്കൂപ്രോത്സാഹനം നൽകുന്ന വാക്കുകൾക്ക് സന്തോഷം ജെഫു
ഇല്ലാതാക്കൂഈയ്യിടെയായി ബ്ലോഗ് വായന കുറവാണ്.പഷേ യാത്രാവിവരണം അതും മാഷിന്റെ, ചാടിപ്പിടിച്ചു വായിച്ചു. സന്തോഷം. ഏറ്റവും ഇഷ്ടമായത് ആ ജ്യോതിരാജ സർക്കസ് തന്നെയാണ്. പാവപ്പെട്ട കുട്ടികളെ വിദ്യ അഭ്യസിപ്പിക്കാനായി അഭ്യാസം കാണിക്കുന്ന ആ നന്മ നിറഞ്ഞ സഹോദരന് എല്ലാ ഭാവുകങ്ങളും.
മറുപടിഇല്ലാതാക്കൂജ്യോതിരാജ് വലിയൊരു വിസ്മയമാണ് . വായനക്കും അഭിപ്രായത്തിനും വലിയ സന്തോഷം അൻവർ
ഇല്ലാതാക്കൂഎല്ലാം കേള്‍ക്കാത്ത കാര്യങ്ങളാണ്...
മറുപടിഇല്ലാതാക്കൂശരിക്കും ഗംഭീരമായിരിക്കുന്നു മാഷേ...
വലിയ സന്തോഷം സംഗീത്
ഇല്ലാതാക്കൂയാത്രയുടെ കഥ ആസ്വദിച്ച് വായിച്ചു.ഇത് നല്ലൊരു രീതിയാണ്.
മറുപടിഇല്ലാതാക്കൂഅങ്ങയെപ്പോലുള്ളവരുടെ വാക്കുകൾ വലിയ പ്രോത്സാഹനമാണ്
ഇല്ലാതാക്കൂഅറിയാത്ത ചരിത്രങ്ങള്‍, കേള്‍ക്കാത്ത കഥകള്‍ എല്ലാം ചേര്‍ന്ന് മനോഹരമാക്കി ഈ യാത്ര. ജ്യോതിരാജിനെ പരിചയപ്പെടുത്തിയതില്‍ സന്തോഷം മാഷേ... ചിത്രദുര്‍ഗ മറക്കില്ല.... :) :)
മറുപടിഇല്ലാതാക്കൂജ്യോതിരാജ് , ചിത്രദുർഗയെപ്പോലെ ഒരു വിസ്മയമാണ്. കോട്ടയെക്കുറിച്ച് വായിച്ചതിനും, അഭിപ്രായം അറിയിച്ചതിനും സന്തോഷം മുബി
ഇല്ലാതാക്കൂചരിത്ര പുസ്തകങ്ങളില്‍ ആണ് വിജയനഗരത്തെ കുറിച്ച് പഠിച്ചിട്ടുള്ളത്.ഇപ്പോള്‍ ചരിത്രവും കാഴ്ചകളും എല്ലാം മനോഹരമായ ചിത്രങ്ങളും വീഡിയോയും എല്ലാം ഉള്‍പ്പെടുത്തി നല്ലൊരു വായനാനുഭവം സാര്‍ സമ്മാനിച്ചു.ആശംസകള്‍..
മറുപടിഇല്ലാതാക്കൂഹംപിയിലെ തകർക്കപ്പെട്ട വിജയനഗരത്തിന്റെ കാഴ്ചകൾ നൊമ്പരമുണർത്തുന്നവയാണ്. വായനക്കും അഭിപ്രായത്തിനും സന്തോഷം സാജൻ
ഇല്ലാതാക്കൂമനോഹരമായ ഒരു യാത്രാ വിവരണം ..ഒരു കൊച്ചു കുട്ടിക്ക് കഥ പറഞ്ഞു കൊടുക്കുന്ന പോലെ ലളിതമായി എന്നാൽ വിശദമായി തന്നെ ചരിത്രവും പറഞ്ഞു തന്നിരിക്കുന്നു. യാത്ര ചെയ്യാറുണ്ടെങ്കിലും യാത്രാ വിവരണങ്ങൾ എഴുതാൻ സാധിക്കാറില്ല. ഇതൊക്കെ വായിക്കുമ്പോൾ ഒരു പ്രചോദനം കിട്ടുന്നുണ്ട് - പുതിയ യാത്രകൾ ചെയ്യാനും ചരിത്രം അന്വേഷിക്കാനും വിവരണങ്ങൾ എഴുതാനുമെല്ലാം. ഈ ബ്ലോഗിലെ യാത്രാ വിവരണങ്ങളിലൂടെ കിട്ടിയ അറിവ് വച്ച് ചിലയിടങ്ങളിലേക്ക് അടുത്ത തവണ നാട്ടിലെത്തുമ്പോൾ ഒരു യാത്ര സംഘടിപ്പിക്കണം എന്നുണ്ട്. പറ്റുമെങ്കിൽ ബ്ലോഗർമാരുടെ കൂടെ തന്നെ.
മറുപടിഇല്ലാതാക്കൂഈ ജ്യോതിരാജിനെ കുറിച്ച് ഏതോ ചാനലിൽ കൂടെ ഞാൻ കേട്ടിട്ടുണ്ട്. ചിത്ര ദുർഗ്ഗയിൽ ഇനിയും നിഗൂഡമായ പല പുതിയ അറിവുകളും ഉറങ്ങിക്കിടക്കുന്നുണ്ട് എന്ന് തോന്നിപ്പിക്കുന്ന ഫോട്ടോകൾ ..ഇഷ്ടമായി പ്രദീപേട്ടാ ഈ എഴുത്തും ഫോട്ടോയും എല്ലാം ..ആശംസകളോടെ ..വീണ്ടും വരാം..
ചരിത്രമുറങ്ങുന്ന ചിത്രദുർഗ പോലുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒരിക്കലും വൃഥാവിലാവില്ല പ്രവീൺ. ദൃശ്യങ്ങളെ മാസ്മരികമായി പകർത്തെഴുതാൻ കഴിവുള്ള പ്രവീണിനെപ്പോലുള്ളവർക്ക് ആ കാഴ്ചകളെ മനോഹരമായി പകർത്തി എഴുതുവാൻ സാധിക്കും. ജ്യോതിരാജിനെക്കുറിച്ച് ചില ചാനലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇനിയും കണ്ടെത്താത്ത പല നിഗൂഡതകളും ഇനിയും ആ വലിയ കോട്ടയിൽ ഉണ്ട്. വായനക്കും അഭിപ്രായത്തിനും സ്നേഹം ,സന്തോഷം
ഇല്ലാതാക്കൂനല്ലൊരു പോസ്റ്റ് വായിച്ച സന്തോഷം. നന്ദി. എല്ലാം വളരെ വിശദമായി എഴുതിയിരിക്കുന്നു.
മറുപടിഇല്ലാതാക്കൂവായനക്കും അഭിപ്രായത്തിനും വലിയ സന്തോഷം
ഇല്ലാതാക്കൂആശ്ചര്യവായനകൾ നൽകുവാൻ ന്റെ മാഷിനെന്നെ സാധ്യാവൂ...proud of you dear... Congrats
മറുപടിഇല്ലാതാക്കൂനന്മനിറഞ്ഞതും , പ്രോത്സാഹനമേവുന്നതുമായ ഈ വാക്കുകൾക്ക് മുന്നിൽ ശിരസ്സു നമിക്കുന്നു ടീച്ചർ
ഇല്ലാതാക്കൂചരിത്രം എനിയ്ക്ക് വളരെ ഇഷ്ടമുള്ള വിഷയമാണ്. യാത്രകളോട് ബന്ധപ്പെട്ടു കിടക്കുന്ന ചരിത്രം വിവരിച്ചു തരാൻ ഇത്ര കഴിവുള്ള താങ്കളുടെ കുറിപ്പുകൾ അതീവ സുന്ദരം തന്നെ. ചിത്ര ദുര്‍ഗ വളരെയധികം കഥകളും സ്വകര്യങ്ങളും കാലത്തിനു വിട്ടു കൊടുക്കാതെ സൂക്ഷിയ്ക്കുന്നുണ്ടെന്നു എനിയ്ക്ക് തോന്നുന്നു. ഒബ്ബവയും ടെ സാഹസികത വായിച്ചു കണ്ണെടുത്തപ്പോൾ ജ്യോതിരാജ് എന്നാ അത്ഭുത പ്രതിഭയെ കണ്ടു ഞാൻ വിസ്മയം കൊണ്ടു. വിസ്മയവും വിജ്ഞാനവും ഒരുമിച്ചു തന്ന താങ്കൾക്കു നന്ദി. ആശംസകൾ.
മറുപടിഇല്ലാതാക്കൂവളരെ സന്തോഷം അമ്പിളി
ഇല്ലാതാക്കൂയാത്രാവിവരണങ്ങള് എനിയ്ക്ക് വലിയ ഇഷ്ടമാണ് . വളരെ നന്നായിട്ടുണ്ട് ചേട്ടാ. ചിത്രങ്ങളും മനോഹരം സ്നേഹത്തോടെ പ്രവാഹിനി
മറുപടിഇല്ലാതാക്കൂവായനക്കും അഭിപ്രായത്തിനും വലിയ സന്തോഷം പ്രവാഹിനി
ഇല്ലാതാക്കൂഒരദ്ധ്യാപകനില് നിന്നു ഈദൃശ വിജ്ഞാന വിസ്മയങ്ങള്‍ പരന്നൊഴുകുമ്പോള്‍ അതില്‍ നിന്നു നുകരുന്ന അറിവിന്റെ തുള്ളികള്‍ മധുരോദാരമെന്നു പറഞ്ഞു വെക്കട്ടെ .....അഭിനന്ദനങ്ങള്‍ !
മറുപടിഇല്ലാതാക്കൂസാറിനെപ്പോലുള്ള അദ്ധ്യാപകരുടെ വാക്കുകൾ ആത്മവിശ്വാസമേവുന്നു
ഇല്ലാതാക്കൂചിത്രങ്ങളും വിവരണവും നന്നായിരിയ്ക്കുന്നു മാഷേ...
മറുപടിഇല്ലാതാക്കൂജ്യോതിരാജ് ഒരു സംഭവം തന്നെ!
ധീരയായ ഒബ്ബവ യുടെ സ്മരണകള്‍ തളം കെട്ടി നില്ക്കുന്ന ആ മാന്ത്രിക ദേശം കാണാന്‍ കൊതിയാവുന്നു .വളരെ മികച്ച യാത്രാവിവരണം .
ഇല്ലാതാക്കൂവായനക്കും അഭിപ്രായത്തിനും വലിയ സന്തോഷം
ഇല്ലാതാക്കൂനല്ല വിവരണവും .കാഴ്ച്ചകള്‍ ഭംഗിയായി.ആശംസകള്‍.
മറുപടിഇല്ലാതാക്കൂവലിയ യാത്രികനായ താങ്കളെപ്പോലൊരാൾ വായിനക്കെത്തിയെന്നത് അഭിമാനകരം...
ഇല്ലാതാക്കൂകര്ണ്ണാടകയുടെ ചരിത്രത്തിൽ ഒണകേ ഒബ്ബവ്വ
മറുപടിഇല്ലാതാക്കൂസ്ത്രീ ശക്തിയുടെ പര്യായമാണ്.....ഒണകേ എന്നാല്‍ ഉലക്ക..... ചിത്രദുര്‍ഗ്ഗ ശക്തിയുടെയും...... കഥ പറയുന്ന ചിത്രങ്ങള്‍ മനോഹരമായി...... ഹള കന്നട ലിപിയാണ് ഇന്നത്തേ തെലുങ്ക് ലിപി...... ആശംസകൾ... നേരുന്നു....
വായനക്കും അഭിപ്രായത്തിനും നന്ദി വിനോദ്....
ഇല്ലാതാക്കൂ