ആകാശഗോപുരങ്ങൾ


  
                   Does the road wind up-hill all the way?
                       Yes, to the very end.
                       Will the day’s journey take the whole long day?
                       From morn to night, my friend. 

                                   വളഞ്ഞു  പുളഞ്ഞ  മലമ്പാതകളിലൂടെ   ബാബാ-ബുധാൻ ഗിരിയിലേക്ക്  യാത്രചെയ്യുമ്പോൾ  'ക്രിസ്റ്റീനറോസറ്റി' യുടെ വരികൾ ഓർമ്മവരുന്നുമലകളിലേക്കുള്ള  യാത്രകൾ  ജീവിതം  പോലെയാണ്എല്ലാ നിശ്ചയദാർഢ്യങ്ങൾക്കും അപ്പുറം  അനിശ്ചിതത്വത്തിന്റേതായൊരു   മഞ്ഞുമറ  യാത്രികരെ  കാത്തിരിക്കുന്നുണ്ടാവും

                       ദക്ഷിണേന്ത്യയിലെ   പ്രധാനകൊടുമുടികളിലൊന്നായ  സീതാലയഗിരിയുടെ ഭാഗമാണ് ബാബാ-ബുധാൻഗിരി.  പർവ്വതശിഖരത്തോടടുക്കുമ്പോൾ   ഒരു  പഞ്ഞിക്കെട്ടുപൊലെ    മഴമേഘങ്ങൾ   നമുക്കരികിലേക്ക്   ഒഴുകിവരും.   മലകളിൽ  മഞ്ഞുപെയ്യാൻ  തുടങ്ങും.    തൊട്ടടുത്ത  കാഴ്ചപോലും  അവ്യക്തമാവും. പറഞ്ഞറിയിക്കാനാവാത്ത   അനുഭൂതിവിശേഷമാണത്കോടമഞ്ഞിലൂടെ  പാറിയടുക്കുന്ന   കാറ്റിനൊപ്പം    മഴത്തുള്ളികളും   നമ്മെ   നനക്കുമ്പോൾ   നാം  അനുഭവിക്കുന്നത്  നിയതി  നമുക്കായ്  ഒരുക്കിവെച്ച  പരമാനന്ദമാണ്....

           സീതാലയഗിരിയുടെയും, മുല്ലയഗിരിയുടെയും  മലമടക്കുകളിലൂടെ   താഴ്വരകളുടെ  സൗന്ദര്യം  നുകർന്നുള്ള   യാത്രയുടെ  ഒടുവിൽ   ബുധാൻഗിരിയുടെ   താഴ്വാരത്തിലെത്താംപിന്നീടങ്ങോട്ട് മഞ്ഞുപാളികളിലൂടെ  ഹൈഗീറിൽ    മലയിലേക്ക്    വലിഞ്ഞു   കയറുന്ന   ജീപ്പ്സർവ്വീസ്  ഉണ്ട്ജീപ്പ്    ഇറങ്ങി    ഒറ്റയടിപ്പാതകളിലൂടെ   വീണ്ടും  മലകയറണം.

          ജീപ്പിൽ  നിന്നിറങ്ങി    മൂടൽമഞ്ഞിന്റെ  തണുത്ത പാളികളിലൂടെ ബുധാൻഗിരിയിലെ   മാണിക്യധാര  ജലപാതത്തിലേക്ക്  ഞാൻ  നടക്കുമ്പോൾ മഴ  ചാറാൻ  തുടങ്ങി.  മലമടക്കുകളുടേയും  കാനനതാഴ്വരകളുടെയും കാഴ്ചകളെ  മറച്ചുകൊണ്ട്  വീണ്ടും  മൂടൽമഞ്ഞു  വീണുതാഴ്വരകളിൽ നിന്ന്  ഒരു   ത്രിമാനസിനിമയുടെ   ദൃശ്യംപോലെ  എനിക്ക്  എത്തിപ്പിടിക്കാം   എന്ന   മട്ടിൽ  ചാരുതയാർന്നൊരു  മഴവില്ല്   ഉയർന്നുവന്നുഞാൻ  തൊടാൻ  കൈകൾ  നീട്ടിഎന്റെ  കൈകളുടെ നീളത്തിന് തൊട്ടപ്പുറത്ത് പിടിതരാതെ  നിന്നു   മഴവിൽക്കാഴ്ച്ച ..!  പാതയോരത്തെ കമ്പിവേലിയിലിരുന്ന് രണ്ടു കുരങ്ങുകൾ പരിസരം മറന്ന് പ്രണയിക്കുകയാണ്. ചരാചരങ്ങളുടെ പ്രണയത്തിലേക്ക് പ്രകൃതിയുടെ അനുഗ്രഹാശിസ്സുകൾപോലെ മഴവില്ലിലെ നിറഭേദങ്ങൾ കാൽപ്പനികശോഭ പകർന്നുകൊണ്ടിരുന്നു. പ്രണയകേളികളുടെ ഒരു ഘട്ടത്തിൽ  കുരങ്ങുകൾ കോടമഞ്ഞിന്റെ  പുതപ്പിനുള്ളിൽ  ഇണചേരാൻ  തുടങ്ങി. പ്രണയരതിലീലയുടെ അന്യാദൃശ്യമായ ആ കാൽപ്പനികക്കാഴ്ച ഞാൻ ക്യാമറയിലേക്ക് പകർത്തി. കുരങ്ങുകളുടെ  ദൃശ്യമല്ലാതെ   എന്നെ അത്ഭുതപ്പെടുത്തിയ  മഴവിൽക്കാഴ്ച  ക്യാമറയിൽ പതിഞ്ഞതേയില്ലമനഷ്യനിർമിതമായ   നൂതനസാങ്കേതികതകൾക്ക്   അപ്രാപ്യമായ    പ്രകൃതിയുടെ   മായികവിസ്മയങ്ങളെക്കുറിച്ചാണ്   ഞാനപ്പോൾ    ചിന്തിച്ചുപോയത്
 
            ആത്മീയവഴികളിലൂടെ പ്രകൃതിയുടെ പ്രതിഭാസങ്ങളെ വിശദീകരിക്കുന്ന ചിന്താധാരകളോട് എനിക്ക് ഒരിക്കലും താൽപ്പര്യം തോന്നിയിട്ടില്ല. സാമാന്യമായ യുക്തിബോധത്തിനു നിരക്കാത്ത ആശയസംഹിതകളോട് പൊരുത്തപ്പെടാൻ പലപ്പോഴും പ്രയാസം അനുഭവപ്പെട്ടിട്ടുണ്ട്. ഗണിതയുക്തിപോലെ കൃത്യതയാർന്ന ഭൗതികവാദത്തിന്റെ രീതിശാസ്ത്രമാണ് ശരി എന്നും ഞാൻ വിശ്വസിച്ചു പോന്നിരുന്നു. എന്നാൽ പ്രകൃതിവിസ്മയങ്ങൾക്ക്  ഇനിയും  ഉത്തരം  നൽകി  തീർന്നിട്ടില്ലാത്ത  ഭൗതികചിന്തകളുടെ   പരിമിതികളെക്കുറിച്ച് ഞാൻ ആ വേളയിൽ  ഓർത്തുപോയി 

            സീതാലയഗിരിയുടെ  തുംഗങ്ങളിലൂടെ  ഒരു  മഴക്കാറ്റു  വീശി. മഴയുടെ  ചീളുകളിൽ  ഞാൻ  നനഞ്ഞു  കുതിർന്നിരുന്നുചുഴറ്റിയടിച്ച  കാറ്റ് എന്നെ താഴ്വരകളിലേക്ക് എടുത്ത് വലിച്ചെറിയും എന്നു തോന്നി. താഴെ അഗാധമായ ഗർത്തമാണ്. ക്യാമറയും മൊബൈൽഫോണും പ്ലാസ്റ്റിക് കവറിലാക്കി   ഞാൻ  കൈവരിയിൽ  മുറുകെ  പിടിച്ചു നിന്നു

            അൽപ്പസമയത്തിനകം   മഴക്കാറ്റുകൾ   ഗിരിനിരകളിലേക്ക് ചൂളംവിളിച്ച്  പറന്നകന്നുപതിയെ  മഞ്ഞുപടലകൾ  തെന്നിനീങ്ങികുരങ്ങുകൾ   സുരതാലസ്യത്തോടെ.,   താഴ്വരയിലേക്ക്  പടർന്നുകിടന്ന മരച്ചില്ലകളിൽ  അപ്രത്യക്ഷരായി.

             തെളിഞ്ഞുവന്ന   കാഴ്ചയിൽ   ഇപ്പോൾ   മാണിക്യധാര ജലപാതവുംഅതിനരികിൽ   ചിക്കമഗളൂർ  ജില്ലാഭരണകൂടം  സ്ഥാപിച്ച 'ബിലീവ്  നോട്ട്  ഇൻ  സുപ്പർസ്റ്റിഷൻ.,   ബട്ട് ബിഹോൾഡ്    ബ്യൂട്ടിഫുൾ എൻവയറോൺമെൻറ്...'   എന്ന ബോർഡും കാണാംശരിയാണ്.,  മനഷ്യനെ മനുഷ്യനിൽ  നിന്ന്  അകറ്റിനിർത്തുന്ന  അന്ധവിശ്വാസങ്ങൾക്ക്  ഇവിടെ സ്ഥാനം കൊടുക്കരുത്... പ്രകൃതി  കനിഞ്ഞനുഗ്രഹിച്ച     സുന്ദരദൃശ്യങ്ങൾ   ആവോളം  നുകരുക  പ്രകൃതിയെ വാഴ്ത്തുക.    -'ആകാശഗോപുരവാതിലുകൾ തുറന്നെത്തിയ ഹേ മനുഷ്യാ., വിശ്വപ്രകൃതിയിതാ നിനക്കുള്ള വിരുന്നൊരുക്കിയിരിക്കുന്നു....' എന്ന് ആ ബോർഡ് വിളിച്ചു പറയുന്നപോലെ തോന്നി.
 
            ബാബാ-ബുധാൻ ഗിരിയുംഅവിടെയുള്ള   ജലധാരയും, സമീപത്തുള്ള  ഗുഹയും  കേന്ദ്രീകരിച്ച്  നിരവധി അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്ചില  സ്ഥാപിത താൽപ്പര്യക്കാർ  ബുധാൻഗിരിയെയും പരസ്പരസ്പർദ്ധയുടെ  അരങ്ങാക്കി  മാറ്റാൻ  ഒരിക്കൽ    ശ്രമിക്കുകയുണ്ടായി. എന്നാൽ   സുപ്രീം കോടതിയുടെയും, ഭരണകൂടങ്ങളുടേയും  സമയോചിതമായ  ഇടപെടലുകൾ നടന്നതുകൊണ്ട്   ഇന്ന്  ബുധാൻഗിരിയിൽ  സമാധാനം  പുലരുന്നു

            ജലപാതത്തിൽ  നിന്ന്  തിരിച്ചു   ജീപ്പ്റോഡിലേക്ക് എത്തുന്നിടത്ത്   ചെറിയൊരു   പന്തലിൽ  ചൂടുള്ള കാപ്പി   കുടിക്കാനും,  തീ കായാനുമുള്ള   സൗകര്യമുണ്ട്അഗ്നികുണ്ഡത്തിനരികിൽ  ചെന്നിരുന്നു കാപ്പി   മൊത്തിക്കുടിച്ച്  കുറേനേരം   തീകാഞ്ഞ  ശേഷമാണ് മരവിച്ചുപോയ  കൈകളിലും   കാലുകളിലും   വീണ്ടും  രക്തചലനം  അനുഭവപ്പെട്ടത്

            തിരിച്ചുപോവാനുള്ള    ജീപ്പ്  ചുരം  കയറി എത്തിയപ്പോഴേക്കും   ഒരു   ജീപ്പിൽ   കൊള്ളാവുന്നതിലുമധികം  സഞ്ചാരികൾ   അവിടെ   നിറഞ്ഞിരുന്നുആരേയും   ഒഴിവാക്കാൻ  താൽപ്പര്യമില്ലാതിരുന്ന   ഡ്രൈവർ   കുറേപ്പേരോട്   ജീപ്പിനു   മുകളിൽ  കയറാൻ   നിർദേശിച്ചു.   ജീപ്പിനുമുകളിൽ   വലിഞ്ഞുകയറിയ   സംഘത്തോടൊപ്പം  ഞാനും   കൂടി.   ആന്ധ്രയിലെ   അനന്തപ്പൂരിൽ നിന്നെത്തിയ   ഒരു   സംഘമാണത്കൂട്ടത്തിൽ   ഏറ്റവും   സജീവമായ   ആൾ ഒരു   കണ്ണുപൊട്ടനാണെന്നത് എന്നെ അത്ഭുതപ്പെടുത്തി.  കാഴ്ച   നിഷേധിക്കപ്പെട്ട       യുവാവ്   അകക്കണ്ണുകൊണ്ട്  എല്ലാം   കാണുന്നു. എല്ലാം    അറിയുന്നു. കാഴ്ചകളുടെ ആകാശഗോപുരങ്ങൾ സ്പർശങ്ങളിലൂടെയും, ഗന്ധങ്ങളിലൂടെയും, ശബ്ദവീചികളിലൂടെയും ആസ്വദിക്കാനായി അവധൂതനെപ്പോലെ അലയുന്നു....   മനോഹരമായ ഈണത്തിൽ   അയാൾ   കുലുങ്ങിയാടുന്ന   ജീപ്പിന്റെ  താളത്തിനൊപ്പം തെലുഗ്  സിനിമാഗാനങ്ങൾ   പാടിക്കൊണ്ടിരുന്നു.   മറ്റുള്ളവർ   താളം പിടിക്കുന്നുഎനിക്കറിയാവുന്ന  തെലുഗുപദങ്ങൾ  ഉപയോഗിച്ച്    ഞാനും  സംഘത്തിന്റെ വർത്തമാനങ്ങളിലേക്കു  ലയിച്ചു ചേരാൻ ശ്രമിച്ചുകർണാടകയിലെ   തുംഗൂരിൽ   താമസിച്ചിരുന്ന  വേളയിൽ   കണ്ട  'സ്വയംവര'  എന്ന  തെലുഗുസിനിമയിലെ   യേശുദാസ്  പാടിയ 'ഗാനിവാനലോ., വാനനീറ്റിലോ...'  എന്ന ഗാനം പാടാൻ   ഞാൻ  ആവശ്യപ്പെട്ടപ്പോൾ അതു കേൾക്കാൻ കാത്തിരുന്നതുപോലെ യുവാവ് പാടാൻ തുടങ്ങി..... 
 
'ഗനിവാനലോ വാനനീറ്റിലോ പടവപ്രയാണം.
തീരമെക്കടോ,ഗമ്യമേമിതോ തെലിയതുപാപം.
തെലിയതുപാപം.
ഓഹോഹോ.....'
            (കൊടുങ്കാറ്റിലും  പേമാരിയിലും  അകപ്പെട്ട  ഈ നൗകയിൽ    തീരമേതെന്നറിയാതെ  ഞാൻ  യാത്ര  ചെയ്യുകയാണ്.   കാറ്റുകൾ  ചീറിയടുക്കണമെന്നതും., തിരമാലകൾ  കുതിച്ചുയരണമെന്നതും.,  കടൽപ്പരപ്പിൽ  എന്റെ  നൗക  തകർന്നടിയണമെന്നതും നിയതിയുടെ നിയോഗമാണ് ......)

             കണ്ണുപൊട്ടനായ  യുവാവ്  എല്ലാം  മറന്നു  പാടുകയാണ്….  മറ്റുള്ളവർ താളം പിടിക്കുന്നു. അവർപോലും മറന്നു തുടങ്ങിയ ആ മനോഹരഗാനം ഓർമ്മപ്പെടുത്തിയ ഈ മലയാളത്താനെ അവർക്ക് ഒരുപാട് ഇഷ്ടമായി എന്നു തോന്നുന്നു……

             ജീവിതം കരുപ്പിടിപ്പിക്കാനുള്ള അലച്ചിലുകളുടെ ആദ്യകാലം..., ബംഗളൂരിലും, തുംഗൂരിലും ചിലവഴിച്ച നാളുകൾ..., വിശ്വനാഥറെഡ്ഡി എന്ന സുഹൃത്തിനോടൊപ്പം  ചിക്കബല്ലാപ്പൂരിനു സമീപമുള്ള ഗ്രാമത്തിൽ കന്നടിഗരുടെ കാർഷികോത്സവമായ  'ജാത്ര' കാണാൻ പോയത്...,  കന്നുകാലിച്ചന്തകളിലും, തെരുവുകച്ചവടക്കാർക്കിടയിലും കറങ്ങിത്തിരിഞ്ഞത്..., പാതിരാത്രി കഴിഞ്ഞപ്പോൾ കടുകെണ്ണയുടേയും, കന്നുകാലികളുടേയും മണമുള്ള ടാക്കീസിൽ കയറി 'സ്വയംവര' കണ്ടത്..., ജന്മനാടിന്റെയും, മാതൃഭാഷയുടേയും സ്മൃതികൾ ഉണർത്തിക്കൊണ്ട് യേശുദാസിന്റെ ശബ്ദം ടാക്കീസിനുള്ളിൽ അലയടിച്ചത്... -- മനസുകൊണ്ട് ഞാനപ്പോൾ  പിന്നീട്ട  ജീവിതപ്പാതകളിലൂടെ യാത്ര ചെയ്യുകയായിരുന്നു....

            ചെറുതായി    വെട്ടിയുണ്ടാക്കിയ   മലമ്പാതയിൽ  അഗാധഗർത്തങ്ങളുടെ    വക്കുകളിലൂടെ   വളച്ചും,  തിരിച്ചുംചെങ്കുത്തായ ഇറക്കങ്ങളും,  കയറ്റങ്ങളും  താണ്ടിയും,   തികഞ്ഞൊരു  അഭ്യാസിയെപ്പോലെ   ഡ്രൈവർ   ജീപ്പോടിക്കുകയാണ്...  ജീവിതംപോലെ കയറ്റിറക്കങ്ങളും, അപായം നിറഞ്ഞ കൊടുംവളവുകളും, പ്രശാന്തിയുടെ സമതലങ്ങളുമുള്ള ആ പാതയിലൂടെ നീങ്ങിക്കൊണ്ടിരുന്ന ജീപ്പിനു  മുകളിലിരിന്ന് ഞാൻ പിന്നിട്ട വഴികളിലേക്ക് ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി.... 


                               



ഇനി  ചിത്രങ്ങൾ  സംസാരിക്കട്ടെ.....

 താഴ്വരകളിൽ  നിന്ന്  കാനനപാതകളിലൂടെ ......


 ചുരം  പാതയിൽ  പെരുമഴയുടെ  മേളപ്പതക്കം.....


സ്വപ്നതാഴ്വരകൾ മേഘമൽഹാർ പാടുന്നു.....



മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം മധുരമായാർദ്രമായ്.......


 പറന്നടുക്കുന്ന മഴമേഘങ്ങൾ......
 
 ആകാശനീലിമയിൽ  പാറിക്കളിച്ച  പ്രണയിനിയെ ഇനി ചുംബിച്ചുകൊള്ളുക
 

ജീപ്പിറങ്ങി  കോടമഞ്ഞിലൂടെ  ബുധാൻഗിരിയിലേക്കു നീങ്ങുന്ന നിഴലുകൾ



മഞ്ഞുപാളികളിൽ  തീർത്ത ഗുഹാകവാടങ്ങൾ  കാത്തുനിൽക്കുന്നു
മഞ്ഞുപുതപ്പിനുള്ളിലൊരു   പ്രണയരതിലീല

 മാണിക്യധാര

പ്രകൃതിയെ വാഴ്ത്താം - ചിക്കമഗളൂർ ജില്ലാഭരണകൂടം സ്ഥാപിച്ച ബോർഡ്


ആകാശഗോപുരങ്ങൾ


ചുരം കയറിയെത്തിയ ജീപ്പിലേക്ക്  സഞ്ചാരികളെ ക്ഷണിക്കുന്ന ഡ്രൈവർ


താഴ്വരയിലൊരു  സ്നേഹസംഗമം  -  ഇടത്തു നിന്ന്  മൂന്നാമതായി  ലേഖകൻ
 





93 അഭിപ്രായങ്ങൾ:

  1. പർവ്വതങ്ങളിലേക്കുള്ള യാത്രകൾ ജീവിതം പോലെയാണ്.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ


    1. Shadows on the ground are falling.

      Dead white the hills;
      Dead white the soundless plain;
      Dead white the blizzard's breath--
      Heavy with hoar that touched each woodland thing
      With a white and silent death...

      Now wakeup.........
      To catch the morning's gold and red..

      with flames of congrats and love....Varshini...!

      ഇല്ലാതാക്കൂ
    2. In inky stupor, along the drifted snow,
      The sluggish river rolled--
      A numb black snake caught lingering in the sun
      By autumn's sudden cold.

      കാവ്യത്മകമായ അഭിപ്രായം അറിയിച്ചതിനും, എന്റെ എളിയ പോസ്റ്റ് ഷെയർ ചെയ്തതിനും ഒത്തരി സന്തോഷവും സ്നേഹവും ടീച്ചർ.....

      ഇല്ലാതാക്കൂ
  2. പോസ്റ്റ്‌ വായിക്കണമെന്നില്ല ആ ഫോട്ടോകള്‍ പറയുന്നു യാത്രാ വിശേഷങ്ങള്‍ !!.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പോസ്റ്റ് പ്രസിദ്ധീകരിച്ച ഉടൻ ലഭിക്കുന്ന അഭിപ്രായങ്ങൾ ആശങ്കകളെ ഒട്ടൊന്നു ലഘൂകരിക്കും.
      ഒത്തിരി സ്നേഹവും സന്തോഷവും ഫൈസൽ.....

      ഇല്ലാതാക്കൂ
  3. പ്രകൃതി പോലെ വിവരണവും സുന്ദരം. മഞ്ഞിന്റെ തണുപ്പ് ഫോട്ടോയിൽ നിന്നും അരിച്ചു കയറുന്ന പോലെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. യാത്രകൾ എഴുതി ശീലമില്ലാത്തതുകൊണ്ട് പോസ്റ്റ് പ്രസിദ്ധീകരിച്ച ശേഷവും എങ്ങിനെ വായിക്കപ്പെടും എന്ന ആശങ്കയുണ്ടായിരുന്നു. ജെഫുവിന്റെ സ്നേഹം അതൽപ്പം ലഘൂകരിച്ചു....

      ഇല്ലാതാക്കൂ
  4. ബ്ലോഗ്‌ വായന തീരെ കുറഞ്ഞുപോയ ഈ സമയത്ത് പ്രദീപിന്റെ ഈ പോസ്റ്റ്‌ ലിങ്ക് ഫെയ്സ് ബുക്കില്‍ കണ്ടപ്പോള്‍ ഉടനെ ക്ലിക്കി വായിച്ചു.
    കാരണം വായിപ്പിക്കുന്ന ശൈലിയിലുള്ള ഒരു എഴുത്താണ് പ്രദീപിന്റെത്. തിരക്കിലാണെങ്കിലും കുറച്ചു കൂടി കുറച്ചു കൂടി എന്ന മട്ടില്‍ പിടിച്ചു നിര്‍ത്തി വായിപ്പിക്കും. മുഴുവനായും. കഥകളില്‍ തിളങ്ങി നിന്ന ആ രീതി യാത്രാവിവരണത്തിലും അതീവ ഹൃദ്യമായി അനുഭവിപ്പിച്ചു. മലമുകളിലെ കോടമഞ്ഞില്‍ പെയ്ത ആ മഴത്തുള്ളികള്‍ എന്നെയും സ്പര്‍ശിച്ചു എന്ന് പറയുന്നത് തെല്ലും അതിശയോക്തി കലാരാതെയാണ്. മനോഹരമായ ചിത്രങ്ങള്‍. ആ ചിത്രങ്ങള്‍ ഒന്നും തന്നെയില്ലെങ്കിലും അതിലേറെ മനോഹരമായി ആ ഇമേജറീസ് എല്ലാം എഴുത്തിലൂടെ തന്നെ അനുഭവേദ്യമാക്കാന്‍ താങ്കള്‍ക്ക് സാധിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സലാമിനെപ്പോലുള്ളവർ സ്നേഹപൂർവ്വം പറയുന്ന വാക്കുകൾ വലിയ പ്രചോതനമാണ്, യാത്ര കഴിഞ്ഞപ്പോൾ അതു പങ്കുവെക്കണമെന്ന ആഗ്രഹമുണ്ടായി. കുഴപ്പമില്ലാതെ അതു ചെയ്യാനായി എന്നറിയുന്നതു തന്നെ വലിയ ആഹ്ലാദം.

      സ്നേഹം..... - സ്ഥിരമായി തന്നുകൊണ്ടിരിക്കുന്ന ഈ പ്രോത്സാഹനത്തിന്.

      ഇല്ലാതാക്കൂ
  5. Christina Rossettiയുടെ Uphillലെ വരികള്‍ പോലെ ഓരോ യാത്രകളും പ്രതീക്ഷകളും ആശങ്കകളും നിറഞ്ഞതാണ്.. യാത്രകള്‍ ഒരു പാടിഷ്ടപ്പെടുന്ന, യാത്രാവിവരണങ്ങള്‍ എവിടെ കണ്ടാലും ഓടിപ്പിടിച്ച് വായിക്കുന്ന എനിക്ക് മനോഹര യാത്രാവിവരണങ്ങളുടെ മറ്റൊരു ബ്ലോഗ്‌ കണ്ടെത്തിയതില്‍ ഒരു പാട് സന്തോഷം (ആ ഒരു ലക്ഷ്യത്തിലാണ് ഈ ബ്ലോഗ്‌ തുടങ്ങിയത് എന്ന് ഞാന്‍ ഊഹിക്കുന്നു).യാത്രകള്‍ സ്ഥലങ്ങളിലേക്ക് മാത്രമല്ല മനുഷ്യരിലേക്കും സംസ്കാരങ്ങളിലേക്കും കൂടിയാണല്ലോ.. എപ്പോഴും യാത്രാ വിവരണങ്ങളില്‍ ഞാന്‍ അവ കൂടെ തിരയും.. നല്ല ചിത്രങ്ങള്‍ യാത്രാ വിവരണത്തിന് കൂടുതല്‍ മിഴിവേകുന്നു . വിവരണം ആദ്യം നല്‍കി ചിത്രങ്ങള്‍ അവസാനം ചേര്‍ത്തത് വായനാ സുഖം നല്‍കി എന്ന് പ്രത്യേകം പറയട്ടെ . പറഞ്ഞു നിര്‍ത്തുന്നതിനു മുന്‍പ് ഹെമിങ്‌വേയുടെ പ്രിയ വരികള്‍ കൂടെ
    It is good to have an end to journey toward; but it is the journey that matters, in the end..
    നന്ദി.. നല്ലൊരു കുറിപ്പിന്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. യാത്രകള്‍ സ്ഥലങ്ങളിലേക്ക് എന്നതിലുപരി മനുഷ്യരിലേക്കും സംസ്കാരങ്ങളിലേക്കും കൂടിയാണ്....
      വിവരണം ഇഷ്ടപ്പെട്ടു എന്നറിയുന്നത് ഏറെ സന്തോഷം...

      ഇല്ലാതാക്കൂ
  6. മോഹിപ്പിക്കുന്ന യാത്ര.. യാത്രയെ മോഹിപ്പിക്കുന്ന യാത്ര വിവരണവും! പിന്നെ സംസാരിക്കുന്ന ചിത്രങ്ങളും.......വായനയെ ..കാഴ്ചയെ ഒക്കെ മനോഹരം ആക്കിയിരിക്കുന്നു...മാഷ്..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒത്തിരി സന്തോഷം റെജിന. വായനക്കും അഭിപ്രായത്തിനും.

      ഇല്ലാതാക്കൂ
  7. സൂപ്പര്‍ ചിത്രങ്ങള്‍ .. തെളിമയാര്‍ന്ന വിവരണം ..
    ബ്ലോഗ്ഗിന്റെ ഉദ്ഘാടനം ഗംഭീരമായി .....
    ആ നനുത്ത മഞ്ഞിന്റെ കുളിര്‍ തലോടല്‍ മനസ്സില്‍ പടര്‍ത്തി കൊണ്ട് തന്നെ ഞാന്‍ മടങ്ങി പോട്ടെ മാഷേ ,,,
    പുതിയ വിശേഷങ്ങളുമായി താന്കള്‍ ഇനിയും വരുന്നത് വരെ ..

    ആശംസകള്‍ !൧

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മഞ്ഞിന്റെ കുളിര്‍ തലോടല്‍ മനസ്സില്‍ പടര്‍ത്താനായി എന്നറിയുന്നത് ഏറെ ചാരിതാർത്ഥ്യമേവുന്നു....
      വായിച്ച് അഭിപ്രായം അറിയിച്ചുവല്ലോ. സ്നേഹം വേണുവേട്ടാ.....

      ഇല്ലാതാക്കൂ
  8. വിവരണമാണോ, ചിത്രങ്ങളാണോ കൂടുതല്‍ മനോഹരം എന്ന് പറയാന്‍ കഴിയുന്നില്ല.
    അത്രയ്ക്ക് ഗംഭീരമായിരിക്കുന്നു. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ വാക്കുകൾ നല്ല പ്രോത്സാഹനം തരുന്നു അഷ്റഫ്. സന്തോഷം , സ്നേഹം..

      ഇല്ലാതാക്കൂ
  9. താഴ്വരകളിൽ നിന്ന് ഒരു ത്രിമാനസിനിമയുടെ ദൃശ്യംപോലെ എനിക്ക് എത്തിപ്പിടിക്കാം എന്ന മട്ടിൽ ചാരുതയാർന്നൊരു മഴവില്ല് ഉയർന്നുവന്നു. ഞാൻ തൊടാൻ കൈകൾ നീട്ടി. എന്റെ കൈകളുടെ നീളത്തിന് തൊട്ടപ്പുറത്ത് പിടിതരാതെ നിന്നു ആ മഴവിൽക്കാഴ്ച്ച ..! പാതയോരത്തെ കമ്പിവേലിയിലിരുന്ന് രണ്ടു കുരങ്ങുകൾ പരിസരം മറന്ന് പ്രണയിക്കുകയാണ്.

    കുരങ്ങുകളുടെ ദൃശ്യമല്ലാതെ എന്നെ അത്ഭുതപ്പെടുത്തിയ മഴവിൽക്കാഴ്ച ക്യാമറയിൽ പതിഞ്ഞതേയില്ല. മനഷ്യനിർമിതമായ നൂതനസാങ്കേതികതകൾക്ക് അപ്രാപ്യമായ പ്രകൃതിയുടെ മായികവിസ്മയങ്ങളെക്കുറിച്ചാണ് ഞാനപ്പോൾ ചിന്തിച്ചുപോയത്.

    ആത്മീയവഴികളിലൂടെ പ്രകൃതിയുടെ പ്രതിഭാസങ്ങളെ വിശദീകരിക്കുന്ന ചിന്താധാരകളോട് എനിക്ക് ഒരിക്കലും താൽപ്പര്യം തോന്നിയിട്ടില്ല. സാമാന്യമായ യുക്തിബോധത്തിനു നിരക്കാത്ത ആത്മീയവഴികളുടെ ആശയസംഹിതകളോട് പൊരുത്തപ്പെടാൻ പലപ്പോഴും പ്രയാസം അനുഭവപ്പെട്ടിട്ടുണ്ട്. ഗണിതയുക്തിപോലെ കൃത്യതയാർന്ന ഭൗതികവാദത്തിന്റെ രീതിശാസ്ത്രമാണ് ശരി എന്നും ഞാൻ വിശ്വസിച്ചു പോന്നിരുന്നു. എന്നാൽ പ്രകൃതിവിസ്മയങ്ങൾക്ക് ഇനിയും ഉത്തരം നൽകി തീർന്നിട്ടില്ലാത്ത ഭൗതികചിന്തകളുടെ പരിമിധികളെക്കുറിച്ച് ഞാൻ ആ വേളയിൽ ഓർത്തുപോയി.

    നല്ലൊരു യാത്രാവിവരണത്തിലൂടെ തന്റെ മേൽ പതിഞ്ഞ ആ എഴുത്തിന്റെ ഒരു കെട്ടുപാടിൽ നിന്ന് പതുക്കെ തലയുയർത്തി തിരിച്ച് വന്നിരിക്കുന്നു മാഷ്. വളരെ നന്നായിട്ടുണ്ട് മാഷേ, ആ ചിത്രങ്ങളുടെ ഭംഗിയാണ് എന്നെ ഇത് വായിക്കാൻ പ്രേരിപ്പിച്ചത്. നല്ലൊരു വായനയും തന്നു മാഷേ.. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനു പറഞ്ഞതുപോലെ ചെറിയൊരു ഇടവേളക്കു ശേഷം ബ്ലോഗെഴുത്ത് തുടരുകയാണ്. നല്ലൊരു വായന തരാനായി എന്നറിയുന്നത് ചാരിതാർത്ഥ്യമേവുന്നു.
      സ്നേഹവും,സന്തോഷവും മനു.....

      ഇല്ലാതാക്കൂ
  10. നല്ലൊരു കുറിപ്പും ചിത്രങ്ങളും, ആ അന്ധനെക്കുറിച്ചെഴുതിയതും നന്നായി

    മറുപടിഇല്ലാതാക്കൂ
  11. ഒരു മല കയറുമ്പോഴുള്ള അനിശ്ചിതത്വവും അനുഭൂതിയും ആര്‍ദ്രതയും കോടമഞ്ഞും അനുഭവ്യഭേദ്യമായ നല്ലൊരു പോസ്റ്റ്‌........... കൂടാതെ വിവരണത്തിന് കുളിര്‍മയെകുന്ന നല്ല ചിത്രങ്ങളും ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പോസ്റ്റ് നന്നായി എന്നറിഞ്ഞതിൽ സന്തോഷം.....
      സ്നേഹപൂർവ്വം.....

      ഇല്ലാതാക്കൂ
  12. ഈ മനോഹാരിതയ്ക്ക് മുന്നില്‍ ഞാനും നിശ്ശബ്ദയാവുകയാണ്. പ്രകൃതിയുടെ സൌന്ദര്യത്തിനൊപ്പം പ്രദീപിന്റെ കാല്‍പ്പനികത നിറഞ്ഞ വിവരണവും കൂടിയാവുമ്പോള്‍ അനുഭവം പൂര്‍ണമാവുന്നു. നേരിട്ട് കാണാനാവുന്നില്ലല്ലോ ഈ സൌനര്യ വര്ഷം എന്ന് ദുഖിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ലൊരു എഴുത്തുകാരിയിൽ നിന്ന് ഈ നല്ല വാക്കുകൾ കേൾക്കുന്നത് ഏറെ ആഹ്ലാദകരം.... ഒരുപാട് സന്തോഷം

      ഇല്ലാതാക്കൂ
  13. സുന്ദരമായ വിവരണം മനോഹരമായ ചിത്രങ്ങള്...
    യാത്രയിലൊരുമിച്ചെന്ന പോലെ ഈ വായന...
    കുരങ്ങുകളുടെ ദൃശ്യമല്ലാതെ എന്നെ അത്ഭുതപ്പെടുത്തിയ മഴവിൽക്കാഴ്ച ക്യാമറയിൽ പതിഞ്ഞതേയില്ല. മനഷ്യനിർമിതമായ നൂതനസാങ്കേതികതകൾക്ക് അപ്രാപ്യമായ പ്രകൃതിയുടെ മായികവിസ്മയങ്ങളെക്കുറിച്ചാണ് ഞാനപ്പോൾ ചിന്തിച്ചുപോയത്.

    അതും കൂടെ കാണാൻ കഴിഞ്ഞിരുന്നെങ്കില്....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്നെ വിസ്മയിപ്പിച്ച ആ ദൃശ്യം അയഥാർത്ഥമായ പ്രകൃതിയുടെ കൈവേലയോ, അതോ എന്റെ മനസ്സിന്റെ തോന്നലോ.എനിക്കിപ്പോഴുമറിയില്ല.....

      എഴുത്ത് ഇഷ്ടമായെന്നറിയുന്നത് സന്തോഷമേവുന്നു.....

      ഇല്ലാതാക്കൂ
  14. പോസ്ടിനെക്കാള്‍ ഇഷ്ടമായത് ചിത്രങ്ങള്‍ ആണ്.കോടമഞ്ഞിന്റെ പുതപ്പില്‍ ഒളിച്ചിരിക്കുന്ന ഗിരിശ്രിംഗങ്ങള്‍..മനോഹരമായ കാഴ്ച സമ്മാനിച്ചൂ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചിത്രങ്ങൾ ഇഷ്ടമായെന്നറിയുന്നതിൽ സന്തോഷം അനാമിക....

      ഇല്ലാതാക്കൂ
  15. നല്ല തെളിമയുള്ള ചിത്രങ്ങള്‍, പിന്നെ മനോഹരമായ വിവരണവും. മഞ്ഞിന്‍റെ പുതപ്പിനിടയിലൂടെ താഴ്വരയുടെ മനോഹര ചിത്രം. മലനിരകള്‍ ഉതിര്‍ക്കുന്ന നിശ്വാസ ധൂളികള്‍ പോലെ മേഖങ്ങള്‍. എത്ര സുന്ദരമാണ് പ്രകൃതി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ് എത്ര സുന്ദരമാണ് പ്രകൃതി - അതു കാണാനുള്ള കണ്ണും, അറിയാനുള്ള മനസ്സും ഉണ്ടെങ്കിൽ വിശ്വപ്രകൃതിയുടെ വിരുന്നുണ്ണാം.....
      വിവരണം ഇഷ്ടമായെന്നറിയുന്നതിൽ സന്തോഷം....

      ഇല്ലാതാക്കൂ
  16. നല്ല പോസ്റ്റ്!

    ഞാന്‍ ഇന്നലെ പറഞ്ഞപ്പോള്‍, ഇത് പോസ്റ്റ് ചെയ്തിരുന്നോ?

    ഫോട്ടോകളും തകര്‍പ്പന്‍!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം,സ്നേഹം - ബിജു.
      ഇന്നലെ പറഞ്ഞതിനു ശേഷമാണ് പോസ്റ്റ് ചെയ്തത്.....

      ഇല്ലാതാക്കൂ
  17. അത് നന്നായി മാഷേ ,നമ്മുടെ ചെറുവാടിക്കും വയല്പ്പൂവുകള്‍ക്കും ഒരു വെല്ലുവിളി ആയി അല്ലെ ?(വെറുതെ പറഞ്ഞതാ കേട്ടോ )മനോഹരമായ വിവരണം ,ഫോട്ടോകള്‍ അതിലേറെ ഉസാര്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചെറുവാടിയുടെ കാൽപ്പനിക ഭംഗിയുള്ള വിവരണങ്ങളുടേയും, സുജയുടെ സമഗ്ര വിവരണങ്ങളുടേയും ഏഴയലത്ത് പോലും വരില്ല എന്റെ വിവരണം എന്നെനിക്കു നന്നായി അറിയാം. എഴുത്തിലെ അനുഗ്രഹിക്കപ്പെട്ടവരാണവർ....

      വിവരണം മനോഹരം, ഫോട്ടോകൾ ഉസാർ എന്നറിയുന്നത് എന്റെ സഹോദരന്റെ നാവിൽ നിന്നാവുമ്പോൾ അതിനു മധുരം കൂടുന്നു......

      ഇല്ലാതാക്കൂ
  18. പ്രദീപ്‌...,
    മനോഹരം എന്ന് ആദ്യമേ പറഞ്ഞു വെക്കട്ടെ..
    ആ കണ്ണുപൊട്ടന്‍. . അദൃശ്യമായി അവന്‍ കാണുന്ന ലോകം. എന്ത് മനോഹരമായാണ് അത് പകര്‍ത്തിയത്. ഒരു കഥ പോലെ പറഞ്ഞ യാത്ര. ഒരു യാത്രാ വിവരണം അല്ല..ഒരുയാത്ര സുഖം തന്നെ നല്‍കിയ എഴുത്ത്.
    സ്നേഹം സന്തോഷം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയപ്പെട്ട മൻസൂർ ., താങ്കളുടെ നിർദേശമാണ് ഇത്തരമൊരു പോസ്റ്റ് എന്ന ആശയത്തിലേക്ക് എന്നെ നയിച്ചത്. എന്നെക്കൊണ്ടും ഒരു യാത്രാവിവരണം എഴുതിപ്പിച്ചു താങ്കൾ, ഇപ്പോൾ നല്ലത് എന്നു കേൾക്കുമ്പോൾ ആത്മവിശ്വാസം തോന്നുന്നു.....

      യാത്ര എഴുത്തിന്റെ പാരമ്പര്യവും, സ്വന്തമായ നല്ലൊരു ശൈലിയുമുള്ള താങ്കളെപ്പോലുള്ളവർ തന്നെയാണ് എന്റെ പ്രചോദനം.

      ഇല്ലാതാക്കൂ
  19. നല്ല അസ്സലായിരിക്കുന്നു. ഫോട്ടോയും വിവരണവും എല്ലാം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്നായി എന്നറിയുന്നത് വലിയ സന്തോഷം തരുന്നു ചേച്ചി.

      ഇല്ലാതാക്കൂ
  20. യാത്രാവിവരണങ്ങള്‍ എന്നും താല്പര്യമാണ്. ഇതുപോലെ മനോഹരമായ വിവരണമാണെങ്കില്‍ പിന്നെ പറയേണ്ടല്ലോ......
    ചിത്രങ്ങളെല്ലാം അതിമനോഹരം മാഷെ.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിവരണം മനോഹരമായി എന്നറിയുന്നത് വളരെ സന്തോഷകരം....
      സ്നേഹം ഹാഷിക്....

      ഇല്ലാതാക്കൂ
  21. അതിമനോഹരമാണ് മാഷേ..ചിത്രങ്ങളും,അടിക്കുറിപ്പും വിവരണങ്ങളും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യകാലത്ത് താങ്കളെപ്പോലുള്ളവർ തന്ന പ്രോത്സാഹനമാണ് എന്നെ എഴുത്തിൽ നില നിർത്തിയത്...
      മുടങ്ങാതെ തരുന്ന ഈ പ്രോത്സാഹനത്തിന് ഒത്തിരി സ്നേഹം.

      ഇല്ലാതാക്കൂ
  22. എല്ലാവരും അതി മനോഹരം എന്ന് പറയുന്നു ഞാൻ പറയുന്നു കിടിലോൽക്കിടിലം...കുളിരും തണുപ്പുമുള്ള ഈ യാത്രയെ അപ്പടി അനുഭവിപ്പിക്കാ‍ൻ കഴിഞ്ഞിരിക്കുന്നു. ഫോട്ടോസും അവക്കുള്ള അടിക്കുറിപ്പും അതിന് കൂടുതൽ പിൻബലം നൽകി...

    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം.സ്നേഹം മൊഹി. മൊഹിയെപ്പോലുള്ളവർ നല്ലത് എന്നു പറയുന്നത് ഒരുപാട് ആത്മവിശ്വാസമേകുന്നു....

      ഇല്ലാതാക്കൂ
  23. വിവരണം അസ്സലായി മാഷേ. പക്ഷെ ചിത്രങ്ങള്‍ അതിനൊത്ത് നന്നായില്ല.

    മറുപടിഇല്ലാതാക്കൂ
  24. പ്രദീപ്‌ മാഷേ..ശരിക്കും ഒരു കുളിരുള്ള യാത്ര .. ആ പിടി തരാ മഴവില്ലും, ചിനുങ്ങുന്ന മഴയും,കുളിരുന്ന കോട പുതപ്പും...ഹോ..ശരിക്കും അനുഭവിച്ചു. പിന്നെ ഒരു സംശയം മാഷേ, തുംകൂര്‍ ഭാഗത്ത്‌ കന്നഡയല്ലേ സംസാരഭാഷ. ജാത്ര കന്നഡിഗരുടെ ആഘോഷമല്ലേ? അപ്പോള്‍ അവിടെ തെലുഗു പടം ? അവിടുള്ള പാറമടകളില്‍ ( ഗ്രാനൈറ്റ് ) ജോലി ചെയ്യുന്ന കുടിയേറ്റ തെലുങ്കരെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. ഇനിയെന്റെ ഓര്‍മ്മപിശകാണോ ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തുംകൂർ ഭാഗത്ത് സംസാരഭാഷ കന്നഡയാണ്. എന്നാൽ മാതൃഭാഷ തെലുഗു ആയ ജനവിഭാഗങ്ങളും ധാരാളമുണ്ട്. തുംകൂറിലെ തിയേറ്ററുകളിൽ കന്നഡ, ഹിന്ദി സിനിമകളാണ് കൂടുതൽ പ്രദർശിപ്പിക്കപ്പെടുന്നതെങ്കിലും, ധാരാളം തെലുഗു സിനിമകളും പ്രദർശിപ്പിക്കാറുണ്ട്. തമിഴ് സിനിമകൾക്കും പ്രേക്ഷകരുണ്ട്. മലയാളം സിനിമകളുടെ കാര്യമാണ് കഷ്ടം. എന്താണെന്ന് അറിയാമല്ലോ.

      സ്വയംവര ഞാൻ കാണുന്നത് തുംകൂറിൽ വെച്ചല്ല. തുംകൂറിൽ നിന്നും ദൂരെയുള്ള ചിക്കബല്ലാപ്പൂരിനും ദൊഡ്ഢബല്ലാപ്പൂരിനും ഇടക്കുള്ള ഗ്രാമത്തിൽ വെച്ചാണ്. ജാത്ര പ്രമാണിച്ച് തുടർച്ചയായി സിനിമപ്രദർശനം ഉണ്ടായിരുന്നു. അതും ഒരേ ടാക്കീസിൽ പലപ്പോഴായി പല ,സിനിമകൾ. ആന്ധ്രയുടെ അതിർത്തിയിൽ നിന്ന് അധികം അകലെ അല്ലാതിരുന്ന അവിടെ തെലുഗു സംസാരിക്കുന്ന വലിയൊരു സമൂഹം ഉണ്ടായിരുന്നു. നമ്മുടെ നാട്ടിൽ തമിഴ് സിനിമയോട് ഉള്ളതുപോലെ തെലുഗു സിനിമകളുടെ വലിയൊരു ആരാധകസമൂഹം കർണാടകയുടെ ആ പ്രദേശങ്ങളിൽ ഉണ്ട്.അന്ന് സ്വയംവരക്ക് നിറഞ്ഞ സദസ്സായിരുന്നു എന്നത് ഞാനോർക്കുന്നു...

      തുംകൂരിൽ ഗ്രാനൈറ്റ് ജോലി ചെയ്യുന്ന കുടിയേറ്റ തെലുഗു സമൂഹം മാത്രമല്ല ഉള്ളത്. കർണാടകയിൽ ജനിച്ചു വളർന്ന തെലുഗു മാതൃഭാഷ ആയിട്ടുള്ള തദ്ദേശവാസികളും ധാരാളമുണ്ട്.

      സംശയപ്രകടനത്തിലൂടെ ഈ വിവരം പങ്കുവെക്കാൻ അവസരം തന്നതിൽ സന്തോഷം അംജത്.

      ഇല്ലാതാക്കൂ
    2. കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചതില്‍ നന്ദി മാഷേ. ഇതൊക്കെ ഞാന്‍ കാണാതെ പോയ കാര്യങ്ങള്‍.

      ഇല്ലാതാക്കൂ
  25. യാത്രാവിവരണം വായനാസുഖം നല്‍കുന്ന ശൈലിയില്‍ കാര്യമാത്രപ്രസക്തമായി അവതരിപ്പിക്കുവാന്‍
    കഴിഞ്ഞിരിക്കുന്നു.
    ചിത്രങ്ങള്‍ കണ്ടിരിക്കുമ്പോള്‍ യാത്രയുടെ സുഖാനുഭവം മനസ്സില്‍ ഉണ്ടാക്കുന്നു.
    നന്നായിരിക്കുന്നു മാഷെ.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  26. മനോഹരമായ ചിത്രങ്ങള്‍ അതിലേറെ സുന്ദരമായ വിവരണം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായിച്ച് അഭിപ്രായം അറിയിച്ചല്ലോ. ഒരുപാട് സന്തോഷം....

      ഇല്ലാതാക്കൂ
  27. യാത്രാവിവരണവും ചിത്രങ്ങളും അസ്സലായിരിക്കുന്നു, പ്രദീപ്. എനിക്കിപ്പോള്‍ കൊതിയായിട്ടു വയ്യ, ആ സ്ഥലങ്ങളൊക്കെയൊന്നു നേരില്‍ കാണാന്‍ :(

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീർച്ചയായും പോവേണ്ട സ്ഥലമാണ് ബാബാബുധാൻഗിരി. ഒരിക്കൽ പോവുക. അഭിപ്രായം അറിയിച്ചതിൽ സന്തോഷം.

      ഇല്ലാതാക്കൂ
  28. യാത്ര ഓര്‍മ്മ പുതുക്കലിന് കൂടിയുള്ളതാണല്ലേ മാഷേ.... നന്നായി ഈ എഴുത്ത്....

    ഇതുവരെ കേട്ടിട്ടില്ലാത്ത,
    മനോഹരമായ ഒരിടത്തെ പരിചയപ്പെടുത്തി തന്നതിന് മാഷോട് എങ്ങനെ നന്ദി പറയേണ്ടു..
    സീതാലയഗിരി വരെ പോണം എന്നെങ്കിലും... ഇന്‍ഷാ അള്ളാ....

    മാഷില്‍ നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയുണ്ട് എന്ന് തെളിയിച്ചു...
    പ്രകൃതിയെ അപ്പാടെ പകര്‍ത്തിയിരിക്കുന്നു...

    വായന വൈകിയതില്‍ ക്ഷമിക്കണം മാഷേ.... വായന വഴി മുട്ടിയിരിക്കുന്നു ഇവിടെ.... :(

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിശദമായ അഭിപ്രായത്തിനും പോസ്റ്റ് ഷെയർ ചെയ്തതിനും സ്നേഹം സന്തോഷം, സന്ദീപ്. സീതാലയഗിരിയിലേക്ക് പോവുക എന്നത് അസാദ്ധ്യമായ കാര്യമൊന്നുമല്ല.മംഗാലാപുരം വഴി ചിക്കമഗളൂരിൽ ചെന്നു രാത്രി ഏതെങ്കിലും ലോഡ്ജിൽ തങ്ങുക. അതിരാവിലെ സീതാലയഗിരിയിലേക്കു യാത്രയാവുക. രാത്രിയോടെ താമസസ്ഥലത്ത് തിരിച്ചെത്താം....- ഒരിക്കൽ പോവൂ സന്ദീപ്. നല്ലൊരു അനുഭവമായിരിക്കും.

      ഇല്ലാതാക്കൂ
  29. ഫോട്ടോകളും അവതരണവും വളരെ നന്നായി.

    മറുപടിഇല്ലാതാക്കൂ
  30. പ്രദീപ് മാഷെ, മനോഹരം!!!! അതിമനോഹരം!!! വിവരണവും ഫോട്ടോകളും. നല്ലൊരു യാത്രാനുഭവം പകര്‍ന്നുതന്നതിന് വളരെ നന്ദി!!!!

    മറുപടിഇല്ലാതാക്കൂ
  31. കാണുന്ന മനോഹരമായ ചിത്രങ്ങള്‍ പോലെ മനസ്സിലേക്ക് കാഴ്ച്ചയുടെ തണുപ്പ അരിച്ചു കയറുമ്പോലെ ...ഒരു കാവ്യമായി ഈ രചന..പിന്നിട്ടവഴികളെ കുറിച്ചോര്‍ത്തു അസൂയപ്പെടുന്നു മാഷേ.. പ്രകൃതിയെ മനസ്സില്‍ തൊട്ടുള്ള യാതകള്‍ തുടരട്ടെ..അനുവാചകന് നേര്‍ അനുഭവത്തിന്റെ പ്രതീതികള്‍ സമ്മാനിക്കുന്ന എഴുത്തും തുടരട്ടെ..സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അനുഗ്രഹാശിസ്സുകൾക്ക് എന്റെ സ്നേഹം ഷാജഹാൻ.....

      ഇല്ലാതാക്കൂ
  32. ശരിക്കും കഥ പറയുന്ന ചിത്രങ്ങള്‍ ... കാവ്യാതമാകമായ അടിക്കുറിപ്പുകള്‍ ..
    മഞ്ഞു കണങ്ങള്‍ പോലെ മനസ്സില്‍ പടരുന്ന മനോഹരമായ വിവരണം ..
    ഒരു പാടിഷ്ട്ടമായി മാഷേ ഈ ഉദ്യമം......ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  33. ഹൃദ്യമായ വിവരണം ..
    മനോഹരമായ ചിത്രങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  34. തുടക്കം മുതൽ വായിച്ചു വന്നപ്പോൾ , അതിന്റെ ചിത്രങ്ങളെവിടെയെന്ന ചിന്തയായി..
    ഈ വിവരണങ്ങൾ ചിത്രത്തോടു കൂടിയല്ലാതെ എങ്ങനെയാ വായിച്ചു പോവുക...!
    അത്രയും ആകർഷകമായി എഴുതിയിട്ടുണ്ട്. മാഷ് വരച്ചിട്ട ചിത്രങ്ങൾ മനസ്സിൽ നന്നായി പതിഞ്ഞെങ്കിലും അതൊന്നു ക്ലാരിഫൈ ചെയ്യാനാണ് ചിത്രങ്ങൾ തേടിയത്.
    അപ്പോഴതാ പിന്നാലെ പിന്നാലെ വരുന്നു... നയന മാനോഹരമായ ചിത്രങ്ങൾ....!
    നന്നായിരിക്കുന്നു യാത്രാവിവരണം...
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആകർഷകമായി എഴുതി എന്നറിയുന്നത് ഏറെ ചാരിതാർത്ഥ്യമേവുന്നു....
      സന്തോഷം വി.കെ.

      ഇല്ലാതാക്കൂ
  35. മേഘ കവാടങ്ങള്‍ കടന്നു ആകാശ ഗോപുരങ്ങളിലേക്ക്. കാവ്യാത്മകമായ ഈ തലക്കെട്ടിനു താഴെ അതി സുന്ദരമായ ഒരു യാത്രാ വിവവരണം. ഒപ്പം പ്രകൃതിയുടെ ദൃശ്യചാരുത ഒപ്പിയെടുത്ത ഒരു പിടി ചിത്രങ്ങള്‍. യാത്ര ചെയ്യാന്‍ തോന്നിപ്പിക്കുന്ന വിവരണത്തിനും ഒപ്പം പ്രകൃതിയുടെ വൈവിദ്യങ്ങള്‍ അടുത്തറിയാനുള്ള യാത്രക്കും പ്രദീപ്‌ മാഷിനു അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്ഥിരമായി തന്നുകൊണ്ടിരിക്കുന്ന ഈ പ്രോത്സാഹനത്തിന് എന്റെ സ്നേഹവും സന്തോഷവും അറിയിക്കുന്നു....

      ഇല്ലാതാക്കൂ
  36. അവിടേക്ക് ഒരു യാത്ര പോയ അനുഭൂതി...ഒരു കഥപോലെ പറഞ്ഞ യാത്ര....നല്ല പടങ്ങളും ആശംസകള്‍ മാഷേ അതെന്നെ ...

    മറുപടിഇല്ലാതാക്കൂ
  37. ആകര്‍ഷകമായ വിവരണങ്ങളും സംസാരിക്കുന്ന ചിത്രങ്ങളും കണ്ടപ്പോള്‍ അടുത്ത ലീവിനു ഇവിടെയൊക്കെ ഒന്ന് സന്ദര്‍ശിച്ചാലോ എന്ന് മോഹമുദിക്കുന്നു...
    തുടരുക ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അടുത്ത ലീവിനു ഇവിടെ ഒന്നു സന്ദർശിക്കൂ ഇസ്മയിൽ.....
      അധികം അറിയപ്പെടാത്ത നല്ലൊരു സ്ഥലമാണ് സീതാലയഗിരി.
      വായനക്കും അഭിപ്രായത്തിനും സന്തോഷം

      ഇല്ലാതാക്കൂ
  38. നന്നായി യാത്രയും യാത്രാനുഭവ സചിത്ര വിവരണവും.അഭിനന്ദനങ്ങള്‍ -ഒരായിരം!Retired ആയാല്‍ ഈ സുഖം കിട്ടില്ല.പിന്നെ, ഞാനൊരു കവിതയില്‍ കുറിച്ച പോലെ നമ്മള്‍ സ്കൂളിലേക്ക് കയറിചെല്ലുമ്പോള്‍ വെറും 'ഷോക്കൈസ് കാഴ്ച' !ഈ പ്രകൃതിയില്ലേല്‍ കഥയുണ്ടോ കവിതയുണ്ടോ പ്രണയമുണ്ടോ പ്രാണനുണ്ടോ അല്ലേ മാഷേ....!ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ....!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കവിത ഓർക്കുന്നു മാഷെ.....

      എല്ലാറ്റിനും കാരണമാവുന്ന പ്രകൃതി....
      മാഷു പറഞ്ഞത് നേരാണ്....

      മാഷിന്റെ അനുഗ്രാശിസ്സുകൾക്ക് കൂപ്പുകൈ.....

      ഇല്ലാതാക്കൂ
  39. പോസ്റ്റും ചിത്രങ്ങളും നന്നായിട്ടുണ്ട് .....
    അഭിനന്ദനങ്ങള്‍ ....

    മറുപടിഇല്ലാതാക്കൂ
  40. സീതാലയഗിരിയെ കുറിച്ചു കൂടുതല്‍ കേട്ടിട്ടില്ലാ ...ഈ യാത്രാ വിവരണം വായിച്ചപ്പോള്‍ കൂടുതല്‍ ഇഷ്ടം തോന്നണു ... മനോഹരമായ ഫോട്ടോസും വിവരണവും ...ഇഷ്ടായി മാഷേ ...!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനക്കും അഭിപ്രായത്തിനും ഒത്തിരി സന്തോഷം കൊച്ചുമോൾ.

      ഇല്ലാതാക്കൂ
  41. സീതാലയഗിരിയുടെ വശ്യമായ സൗന്ദര്യം വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും നന്നായി പകര്‍ത്തി. നന്ദി പ്രദീപ്‌ മാഷേ...

    മറുപടിഇല്ലാതാക്കൂ
  42. പ്രദീപ്‌ മാഷെപ്പറ്റി അംജത്‌ പറഞ്ഞു നേരത്തെ കേട്ടിരുന്നു. വീണ്ടും അംജത്‌ തന്ന ലിങ്കിലൂടെ മാഷുടെ യാത്രാ വിവരണവും പ്രകൃതി രമണീയമായ ചിത്രങ്ങളും കണ്ടു.. വളരെ മനോഹരം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. താങ്കളെപ്പോലെ നല്ലൊരു വായനക്കാരനെ പരിചയപ്പെടുത്തി തന്നതിന് അംജതിന് എന്റെ സ്നേഹം.....
      അഭിപ്രായം ഹൃദയത്തോടു ചേർക്കുന്നു.....

      ഇല്ലാതാക്കൂ
  43. ബാബാ ബുദാന്‍ഗിരി ...
    പ്രത്യേകിച്ചും കണ്ണില്ലാത്ത യുവാവിന്റെ പാട്ട്..
    വിവരണം നന്നായി .. ചിത്രങ്ങളും

    മറുപടിഇല്ലാതാക്കൂ
  44. വളരെ മനോഹരമായ ഒരു യാത്രാ വിവരണം ഒപ്പം യാത്ര ചെയ്ത ഒരു പ്രതീതി എന്നെഴുതുന്നത് അതിശയോക്തിയല്ല ചിത്രങ്ങള്‍ മനോഹരമായി വിശേഷിച്ചും മരത്തിന്റെ ചിത്രം വളരെ ഇഷ്ടപ്പെട്ടു വീണ്ടും എഴുതുക അറിയിക്കുക
    നന്ദി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി,സ്നേഹം...

      ഇല്ലാതാക്കൂ
  45. വായനക്കാരെ ഈ സഞ്ചാരി
    യാത്രയിലേക്ക് കൂട്ടി കൊണ്ട് പോയിരിക്കുന്നൂ...
    അഭിനന്ദനങ്ങൾ...

    മറുപടിഇല്ലാതാക്കൂ
  46. മഞ്ഞു പോലെ കുളിരുന്ന അനുഭവങ്ങള്‍...,....

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  47. എന്റെ ബ്ലോഗ്ഗിൽ ഒരുപാട് പ്രാവിശ്യം വന്നിട്ടുള്ള മാഷിന്റെ ഈ യാത്ര ബ്ലോഗ്‌ കാണാൻ ഞാനെന്തെ ഇത്ര വൈകി...!?
    മനോഹരം മാഷെ :)

    മറുപടിഇല്ലാതാക്കൂ